Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ദിലീപിനെ രക്ഷിക്കാൻ നോക്കി രാമന്‍പിള്ള കുടുങ്ങുമോ? ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു.. വാങ്ങിയ കോടികൾ ഇറക്കേണ്ടി വരും.. രാമൻപിള്ള ഓട്ടം തുടങ്ങി

18 MARCH 2022 02:44 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസ് അട്ടിമറിക്കാൻദിലീപ് ശ്രമിച്ചതിന്റെ നിർണായക വിവരങ്ങൾ ദിനംപ്രതി പുറത്ത് വരുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകൻ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാന്‍ സാധ്യതയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അഭിഭാഷകന്‍ രാമന്‍ പിള്ള അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന കാര്യം പരിഗണയിലാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രാമന്‍പിള്ളയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. ദിലീപിന് വേണ്ടി അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിയമ വിരുദ്ധവും അഭിഭാഷക വൃത്തിക്ക് നിരക്കാത്തതുമാണെന്നാണ് നടി പരാതിയില്‍ പറയുന്നത്. അതേസമയം, ദിലീപിന്റെ ഫോണിലെ ഡാറ്റ മാറ്റാന്‍ ഉപയോഗിച്ച ഐ മാക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടാതെ ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിനുമായി ദിലീപ് ഫോണില്‍ സംസാരിച്ചത് അന്വേഷിക്കുമെന്നും ക്രൈം ബ്രാഞ്ച് എസ് പി പി മോഹനചന്ദ്രന്‍ പറഞ്ഞു.

കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായി ശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നാല് ഫോണുകലാണ് ദിലീപ് ഹാജരാക്കിയത്. ഇവ കോടതി രജിസ്ട്രിക് കൈമാറുന്നതിന് മുമ്പ് തെളിവുകള്‍ നശിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മുംബൈയിലെ ലാബില്‍ വച്ച് രണ്ട് ഫോണുകളില്‍ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണം സൈബര്‍ വിദഗ്ദനായ സായ് ശങ്കറിന്റെ സഹായത്തോടെ കൊച്ചിയില്‍ വച്ചാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസ്, കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ , ലോഡ്ജ് എന്നിവിടങ്ങളില്‍ വച്ച് തെളിവ് നശിപ്പിച്ചെന്നാണ് കേസ്. ഇതിന് വേണ്ടി സായ് ശങ്കറിന്റെ ഭാര്യയുടെ പേരിലുല്‌ള ഐ മാക് ഡസ്‌ക്്‌ടോപ്പാണ് ഉപയോഗിച്ചത്. ഇത് കോഴിക്കോട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് എസ്. പി. മോഹനചന്ദ്രന്‍ പറഞ്ഞു. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനെ തുടര്‍ന്നാണ് മോഹനചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. അതേസമയം, നടി നല്‍കിയ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സാക്ഷിയായ ജിന്‍സണെ സ്വാധീനിക്കുന്നതിനായി ക്രിമിനല്‍ കേസിലെ പ്രതിയായ നാസര്‍ എന്നയാളെ അഡ്വ.രാമന്‍പിള്ള നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെട്ടു. അഭിഭാഷകന്റെ ഓഫിസില്‍ വെച്ച് പ്രതി ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ, നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പീഡനമാരോപിച്ച് കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഹരജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഡി വൈ എസ് പി ബൈജു പൗലോസിനടക്കം ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനിടെ, വധഗൂഡാലോചന കേസില്‍ ദിലീപിനെതിരായി പുതിയ തെളിവുകള്‍ ലഭിച്ചു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ മായ്ച്ചുകളഞ്ഞതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഐ മാക് സിസ്റ്റത്തില്‍ നിന്നാണെന്നതന്റെ തെളിവുകളാണ് ലഭിച്ചത്. സായ് ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കിലെ ഐ മാക് റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ദിലീപിന്റെ ഫോണും ഐ മാകും വക്കീല്‍ ഓഫീസിലെ വൈഫൈയും തമ്മില്‍ കണക്റ്റ് ചെയ്തതിന് തെളിവുണ്ട്. ജനുവരി 29, 30 തീയതികളില്‍ സായ് ശങ്കര്‍ കൊച്ചിയില്‍ ഉണ്ടായിരുന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ഫോണില്‍ വിവരങ്ങള്‍ മാറ്റാന്‍ ഐമാക് സായ് ശങ്കര്‍ കൊച്ചിയിലെത്തിക്കുകയാണ് ചെയ്തത്. നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends