Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

സിസ്റ്റര്‍ അഭയയുടെ വഴിയേ അമലയും… രണ്ടും പേരും കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റ്; 23 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഉണങ്ങാത്ത മുറിവുമായി സിസ്റ്റര്‍ അഭയ

19 SEPTEMBER 2015 10:49 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!

പാലാ കര്‍മ്മലീത്താ മഠത്തില്‍ സിസ്റ്റര്‍ അമല തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്നതാണ് സിസ്റ്റര്‍ അഭയ. പേരില്‍ പോലും വളരെ അധികം സാദൃശ്യമുണ്ട് ഇവര്‍ തമ്മില്‍. അഭയ കൊല്ലപ്പെട്ടിട്ട് 23 വര്‍ഷം കഴിഞ്ഞെങ്കിലും കേസ് ഇപ്പോഴും നീളുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ ഇപ്പോഴും സമൂഹത്തില്‍ വിലസുന്നു. സിസ്റ്റര്‍ അഭയയും അമലയും തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടത്.
മോഷണശ്രമത്തിനിടെ തലയ്ക്കടിയേറ്റാണ് സിസ്റ്റര്‍ അമല (69) കൊല്ലപ്പെട്ടതെന്ന അഭ്യൂഹമുണ്ടെങ്കിലും അത് ആരും വിശ്വസിക്കുന്നില്ല. ഇതിനിടെ അമലയെ താനാണ് കൊന്നതെന്ന വെളിപ്പെടുത്തലുമായി മാഹി പൊലീസില്‍ ഒരാള്‍ കീഴടങ്ങിയെങ്കിലും ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാകാം ഇതെന്നാണ് പൊലീസിന്റെ സംശയം. പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാള്‍ നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് മറ്റ് വഴികളില്‍ അന്വേഷണം തുടരുന്നത്. 
ഇങ്ങനെ അഭയ കേസിലെന്ന പോലെ അമലാ കേസിലും തുടക്കം മുതല്‍ വഴിതെറ്റിക്കല്‍ തകൃതിയായി നടക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ അഭയാ കേസ് ഒന്നോര്‍ത്തെടുക്കാം.
എല്ലാം കണ്ടത് അഭയയ്ക്ക് വിനയായി
സിസ്റ്റര്‍ അഭയ എന്ന 19 വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം 1992 മാര്‍ച്ച് 27നു കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറ്റിലാണ് കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ത്ഥിനിയായിരുന്നു. 
1992 മാര്‍ച്ച് 27 നാണ് ബി.സി.എം. കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വളരെ കോളിളക്കം സൃഷ്ടിച്ചതാണ് അഭയ കേസ്. പതിനഞ്ചു വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.\"\"
അഭയ ആത്മഹത്യയുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ അന്നത്തെ കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ എ.എസ്.ഐയായിരുന്ന അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. 75 വയസുളള അഗസ്റ്റിന്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു.
ശക്തമായ ജനരോക്ഷത്തിനൊടുവില്‍ ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 ല്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബര്‍ 19നു, കോടതിയില്‍ ഹാജരാക്കുകയും, കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി. ഈ നുണ പരിശോധന റിപ്പോര്‍ട്ട് പല ചാനലികളിലൂടെ വന്നതും വന്‍ വിവാദമായി.\"\"
സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ ആരോപിക്കുന്നു. സിസ്റ്റര്‍ അഭയയെ തലയ്ക്കടിക്കാന്‍ ഫാ. തോമസിന് കൂട്ടുനിന്ന ഫാ. ജോസ് പൂതൃക്കയില്‍ രണ്ടാം പ്രതിയാണ്. കൊലപാതകത്തില്‍ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാന്‍ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. 
സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സെഫി സി.ബി.ഐ. ആരോപിക്കുന്നു.
മഠത്തില്‍ കാണാന്‍ പാടില്ലാത്തത് സിസ്റ്റര്‍ അഭയ കണ്ടുപിടിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം എന്ന് പരക്കെ വിലയിരുത്തി.
അഭയയുടെ ഓര്‍മ്മയില്‍ അമല
രാമപുരം വാലുമ്മേല്‍ പരേതരായ വി.ഡി.ആഗസ്തിയുടെയും ഏലിയുടെയും മകളാണ് സിസ്റ്റര്‍ അമല. അമലയുടെ മരണം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊലയാളിയെ പറ്റി ഇപ്പോഴും അജ്ഞാതം.
കോണ്‍വന്റിന്റെ പിറകിലൂടെ എത്തിയ കൊലയാളി ഗ്രില്ലിന്റെ താഴ് തകര്‍ത്ത് അകത്തുകയറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനുശേഷം കൊലയാളി രക്ഷപ്പെട്ടതും ഇതേ വഴിയിലൂടെയാണ്. പിറകിലുള്ള പൊന്തക്കാട്ടിലൂടെ നടന്ന് സ്വകാര്യ ആശുപത്രിയുടെ മുമ്പിലൂടെ റോഡിലെത്തിയാണ് കൊലയാളി മടങ്ങിയത്. പൊലീസ് നായ ജില്‍ മണംപിടിച്ച് പാഞ്ഞതും ഇതേ വഴിയിലൂടെയാണ്. നേരെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലെത്തി ജില്‍ മടങ്ങുകയും ചെയ്തു. എന്നാല്‍ കൊലപാതകിയുടെതെന്ന് കരുതുന്ന വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. \"\"
അമല മരിച്ച ദിവസം കോണ്‍ വെന്റിലുണ്ടായെന്ന് പറയപ്പെടുന്ന സംഭവങ്ങളാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. ഇവരുടെ മുറിയുടെ എതിര്‍വശത്തെ മുറിയില്‍ താമസിച്ചിരുന്ന ഡോ. സിസ്റ്റര്‍ റോബിമരിയ രാത്രി 12.45ന് കാര്‍മല്‍ ഹോസ്പിറ്റലില്‍ പോയി തിരികെ 1.45ന് കോണ്‍വെന്റില്‍ എത്തി ലൈറ്റിടാതെ കയറിക്കിടക്കുന്നെന്നാണ് പൊലീസിന് നല്‍കിയ മൊഴി. പുലര്‍ച്ചെ 5.30ഓടെ ഉണര്‍ന്ന ഡോക്ടര്‍ മുറിയില്‍നിന്ന് പുറത്തേക്ക് ഇറങ്ങവെ കാലില്‍ എന്തോ തട്ടിയപ്പോള്‍ ലൈറ്റിട്ടപ്പോള്‍ മുറി അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ടു. അപ്പോഴാണ് മുറിയില്‍ മോഷണം നടന്നതായി മനസ്സിലായതെന്നും ഇവര്‍ മൊഴി നല്‍കി. ഉടന്‍തന്നെ കോണ്‍വെന്റിലെ മദറിനെ വിവരം അറിയിച്ചശേഷം ഇരുവരും ടെറസില്‍ ഗേറ്റ് തുറന്നിട്ടുണ്ടോയെന്ന് പരിശോധന നടത്തി. എന്നാല്‍, ഗേറ്റ് പൂട്ടിത്തന്നെ എന്ന് ഉറപ്പാക്കിയശേഷം ഇരുവരും തിരികെവന്നു. എന്നാല്‍, ഈ വിവരം ഇവര്‍ മറ്റാരോടും പറഞ്ഞിരുന്നില്ല.\"\"
അതിനിടെ, സംഭവദിവസം രാത്രി 11.30ന് ഒരാള്‍ കാര്‍പോര്‍ച്ചിന് മുകളില്‍ നില്‍ക്കുന്നതായി കണ്ടെന്ന് കോണ്‍വെന്റിലെ താമസക്കാരിയായ സിസ്റ്റര്‍ ജൂലി പൊലീസിനോട് പറഞ്ഞു. എന്നാല്‍, സിസ്റ്റര്‍ ഈ വിവരം ആരോടും പറഞ്ഞില്ലത്രേ. സിസ്റ്റര്‍ അമല മരണപ്പെട്ടതറിഞ്ഞ ശേഷമാണ് ഇവര്‍ വിവരം പുറത്തുപറയുന്നത്. സാധാരണ കോണ്‍വെന്റുകളിലോ വീടുകളിലോ മോഷണമോ അസമയത്ത് അപരിചിതനെ കാണുകയോ ചെയ്താല്‍ ബന്ധപ്പെട്ടവരെയോ പൊലീസിനെയോ വിവരം അറിയിക്കുന്നതിന് പകരം മൂടിവച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് ഇതേ കോണ്‍വെന്റില്‍ 70 വയസ്സുള്ള ഒരു സിസ്റ്റര്‍ക്ക് അമലക്ക് സംഭവിച്ചതുപോലുള്ള മുറിവ് തലക്ക് ഏറ്റിരുന്നു. എന്നാല്‍, അത് പുറത്ത് പറയാതെ സിസ്റ്ററെ ഹോസ്പിറ്റലില്‍ എത്തിച്ച് ചികിത്സ നല്‍കി.
ഇങ്ങനെ കുഴഞ്ഞു മറിഞ്ഞ അമലാ കേസും സിസ്റ്റര്‍ അഭയയുടെ വഴിയാണ് നീങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (23 minutes ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (29 minutes ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (2 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (2 hours ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (2 hours ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (3 hours ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (3 hours ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (3 hours ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (3 hours ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (3 hours ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (4 hours ago)

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ മലയാളി  (4 hours ago)

Malayali Vartha Recommends