റംസീന്റെ വീഡിയോ ഞെട്ടിപ്പിച്ചു... ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലൂടെ ഒരിക്കല്‍ കൂടി സജീവമായ സുകുമാരക്കുറിപ്പ് വീണ്ടും; ഹരിദ്വാറില്‍ സുകുമാരക്കുറുപ്പിനെ സന്യാസി സമൂഹം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്; സൂചന കിട്ടിയയുടന്‍ ഹരിദ്വാറിലേക്ക് കുതിച്ച് അന്വേഷണ സംഘം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ കഥ മാറി

മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന ഓര്‍മ്മയാണ് സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി. സുകുമാരകുറുപ്പിനെപ്പറ്റി നിരവധി കഥകളും ഉപകഥകളും പ്രചരിച്ചു. പിന്നെ കുറേക്കാലം എല്ലാവരും മറന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലൂടെയാണ് സുകുമാരക്കുറുപ്പിനെ മലയാളികള്‍ ഓര്‍ത്തത്. ഇതിനിടെ അന്വേഷണവും തകൃതിയായി.
കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് അങ്ങനെ വീണ്ടും സജീവമായി. 1984ല്‍ ചാക്കോ എന്ന ചലച്ചിത്രവിതരണക്കമ്പനി ജീവനക്കാരനെ കൊലപ്പെടുത്തി കഥയുണ്ടാക്കി. ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ അയാള്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍നിന്ന് ഇന്‍ഷുറന്‍സ്പണമായി മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം. പക്ഷെ പിന്നീട് എല്ലാം തകിടം മറിഞ്ഞു. സുകുമാര കുറിപ്പിനെ മാത്രം ആര്‍ക്കും പിടിക്കാനായില്ല.
ഇപ്പോഴിതാ കേരള പോലീസിനെ ഏറെ വെള്ളം കുടിപ്പിച്ച സുകുമാരക്കുറുപ്പിനെ പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. പത്തനംതിട്ട വെട്ടിപ്രം സ്വദേശി റംസീന്‍ ഇസ്മയില്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഹരിദ്വാറില്‍ എത്തിയത്. സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ എസ് ന്യുമാന്റെ നേതൃത്വത്തിലുളള സംഘമാണ് ഹരിദ്വാറില്‍ എത്തിയത്. പിടികിട്ടപ്പുള്ളിയെ തേടി ഹരിദ്വാറിലെത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിനാണ് കുറുപ്പിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
റംസീന്റെ വിവരമറിഞ്ഞ് പാഞ്ഞെത്തിയ ക്രൈംബ്രാഞ്ചിന് റംസീന്‍ നല്‍കിയ വീഡിയോയില്‍ ഉള്ള വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും വീഡിയോയില്‍ ഉള്ളയാള്‍ തങ്ങള്‍ക്കൊപ്പമുള്ളയാളാണെന്ന് ഒരു സന്യാസി സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വസ്ത്രധാരണത്തിന്റെ പ്രത്യേകത, ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം എന്നിവ നോക്കിയാണ് തങ്ങളുടെ സംഘത്തിലുള്ളവരെ ഓരോ സന്യാസ സമൂഹവും തിരിച്ചറിയുന്നത്. അങ്ങനെയാണ് വീഡിയോയിലുള്ളയാള്‍ തങ്ങളുടെ സമൂഹാംഗമാണെന്ന് അവര്‍ അറിയിച്ചത്. എന്നാല്‍ ഇയാളെ ഇദ്ദേഹത്തെക്കുറിച്ച് കുറിച്ച് വ്യക്തിപരമായി കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് ഈ സന്യാസിമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വീഡിയോയില്‍ കാണുന്ന സന്ന്യാസിവര്യന്‍ തീര്‍ഥാടനത്തിലാണെന്നും ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമോ ബീഹാറിലോ നിലവില്‍ ഉണ്ടാകുമെന്നുമാണ് സംഘത്തിന് സന്യാസികള്‍ നല്‍കിയിരിക്കുന്ന വിവരം. സന്യാസിമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സന്ന്യാസിവര്യനെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. അതിനായി ഇവിടെയുള്ള ലോക്കല്‍ പോലീസിന്റെ സഹായവും ക്രൈംബ്രാഞ്ച് സംഘം തേടി കഴിഞ്ഞു
റെന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുന:രാരംഭിച്ചത്. 2004 ല്‍ ഇരുവരും നേരില്‍ കണ്ട ഗുജറാത്തിലെ പ്രദേശം, ട്രാവല്‍ വ്‌ളോഗ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഹരിദ്വാര്‍ എന്നിവടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഗുജറാത്തില്‍ മുന്‍പ് അദ്ധ്യാപകനായിരുന്ന റെന്‍സി, അവിടെ ആശ്രമ അന്തേവാസിയായിരുന്ന ശങ്കരഗിരി ഗിരി എന്ന സ്വാമിയെ പരിചയപ്പെട്ടു. തുടര്‍ന്ന് പത്രങ്ങളിലും ചാനലുകളിലും സുകുമാരക്കുറുപ്പിന്റേതായി ചിത്രങ്ങള്‍ കണ്ടതോടെ രാജസ്ഥാന്‍ അതിര്‍ത്തിയായ സതാപുരയില്‍ വെച്ച് പരിചയപ്പെട്ട സന്യാസിവര്യന്‍ കുറുപ്പായിരുന്നുവെന്ന സംശയം ഉടലെടുത്തു.
അന്ന് തന്നെ വിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നുവെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിരുന്നില്ലെന്ന് റിന്‍സി വെളിപ്പെടുത്തിയിരുന്നു. ട്രാവല്‍ വ്‌ളോഗ് ദൃശ്യങ്ങള്‍ സുകുമാരക്കുറുപ്പിനെ അടുത്തറിയാവുന്ന പലരേയും കാണിച്ചതായി റെന്‍സി പറയുന്നു. അവരില്‍ പലരും ഇത് യഥാര്‍ത്ഥ സുകുമാരക്കുറുപ്പാണെന്ന് സംശയം പ്രകടിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്താകുമെന്ന ആകാംക്ഷയിലാണ് മലയാളികള്‍.
" f
https://www.facebook.com/Malayalivartha