കോടിയേരിയും പിണറായിയും തമ്മില്‍ തെറ്റിയോ? കെ റെയില്‍ സമരത്തിനെതിരേ വിമര്‍ശനവുമായി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്

കോടിയേരിയും പിണറായിയും തമ്മില്‍ തെറ്റിയോ? കെ റയിലുമായി ബന്ധപ്പെട്ട് കോടിയേരി നടത്തുന്ന പല പ്രസ്താവനകളും പിണറായിയെ പ്രതിസന്ധിയിലാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ഇതില്‍ പിണറായി പോലും അസഹ്യനാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കെ റെയില്‍ സമരത്തിനെതിരേ വിമര്‍ശനവുമായി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.
ഇനിയൊരു വിമോചന സമരമൊന്നും ഇവിടെ നടക്കില്ല. കഴിഞ്ഞ ദിവസങ്ങളിലേത് അടി കിട്ടേണ്ട തരത്തിലുള്ള സമരമായിരുന്നു. എന്നാല്‍ പോലീസ് സംയമനം പാലിച്ചു. സര്‍വേക്കല്ല് എടുത്തുകൊണ്ടുപോയാലും കല്ലിന് ക്ഷാമമുണ്ടാകില്ല. കല്ല് ഉള്ളിടത്ത് നിന്ന് കല്ല് കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു. ഇത്തരം വര്‍ത്തമാനങ്ങളാണ് കോടിയേരിയില്‍ നിന്നും നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്നത്.
വിമോചന സമരം എന്‍ എസ് എസും ക്രൈസ്തവ സഭകളും ചേര്‍ന്ന് ഇ എം എസ് സര്‍ക്കാരിനെതിരെ നടത്തിയതാണ്. മുണ്ടശേരി മാസ്റ്ററുടെ വിദ്യാഭ്യാസ ബില്ലിനെതിരെയാണ് അന്ന് സമുദായ സംഘടനകള്‍ ഒന്നിച്ചത്.കെ.റയില്‍ ഒരിക്കലും വിമോചന സമരമല്ല. അതിന് എന്‍എസ് എസിേെന്റ യോ ക്രൈസ്തവ സഭകളുടെയോ പിന്തുണ ആര്‍ജിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ചങ്ങനാശേരി മോഡല്‍ വിമോചന സമരം എന്ന് വിമര്‍ശിച്ചാല്‍ അത് എന്‍എസ് എസിനും ക്രൈസ്തവ സഭക്കും കൊള്ളും. ചങ്ങനാശേരി ബിഷപ്പ് മാര്‍ പെരുന്തോട്ടം സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ചതിനെ ലാക്കാക്കിയാണ് കോടിയേരിയുടെ വിമര്‍ശനം. എന്നാല്‍ സന്ദര്‍ശനത്തിന് ശേഷം ബിഷപ്പ് കാര്യമായി യാതൊന്നും പ്രതികരിച്ചില്ല.
എന്‍ എസ് എസ് കെ റയിലിനെതിരെ ഇതുവരെ രംഗത്തിറങ്ങിയിട്ടില്ല. കോടിയേരിയുടെ പ്രസ്താവന വന്നതിന് പിന്നാലെ തങ്ങള്‍ എതിര്‍ക്കാനും അനുകൂലിക്കാ നമില്ലെന്ന് ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. അതായത് ചങ്ങനാശേരിയിലെ ഒരു ജനകീയ വിഷയത്തെ പഴയ സമരങ്ങളുമായി കോടിയേരി കൂട്ടി കെട്ടിയത് മനസിലാകുന്നതിന് അപ്പുറമാണ്.
പിണറായി വിജയന്‍ നയം വ്യക്തമാകാത്ത പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രസ്താവനകള്‍ക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കുന്നത്. കോടിയേരിയുടെ പ്രസ്താവനയെ പിണറായിയുടെ പ്രസ്താവനയായിട്ടാണ് തെറ്റിദ്ധരിക്കുന്നത്. വിമോചന സമരം എന്ന് പറയുമ്പോള്‍ പാര്‍ട്ടിക്ക് കൂടുതല്‍ എതിരാളികള്‍ ഉണ്ടാവും എന്നതില്‍ കവിഞ്ഞ് മറ്റൊന്നും സംഭവിക്കില്ല.
വിമോചന സമരത്തിന് പുറമേ കോടിയേരി പറഞ്ഞ മറ്റൊരു വാക്കാണ് നന്ദിഗ്രാം മോഡല്‍ സമരം.ബംഗാളില്‍ സി പി എമ്മിന്റെ നട്ടെല്ല് തെറിപ്പിച്ച സമരമാണ് നന്ദിഗ്രാം. കേരളത്തിലും നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഭരണം നടത്തുന്നത് അവസാനത്തെ സര്‍ക്കാരാണെന്ന് വ്യക്തമാകുന്നു. ഇത്തരം പ്രസ്താവനകളെ സര്‍ക്കാര്‍ അനുകൂലം എന്ന് വിശേഷിക്കുന്നതിനെക്കാള്‍ നല്ലത് സര്‍ക്കാര്‍ വിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതാണ്.
പിണറായിയും കോടിയേരിയും തമ്മില്‍ തെറ്റാനുള്ള സാധ്യതകള്‍ വിരളമാണ്. കോടിയേരിയുടെ പ്രസ്താവനകള്‍ക്ക് പിന്നിലുള്ളത് പിണറായിയുടെ ബുദ്ധിയാണെങ്കില്‍ അദ്ദേഹം ചെന്നുപെട്ടിരിക്കുന്നത് പടുകുഴിയില്‍ തന്നെയാണ്.
കെ റയില്‍ സര്‍ക്കാരിനെ കൊണ്ടെത്തിച്ചിരിക്കുന്നത് വന്‍ അപകടത്തിലാണ്. വലതുപക്ഷവും ബി ജെ പിയും ഒരുമിച്ച് നിന്നാണ് സര്‍ക്കാരിനെ പ്രതിരോധിക്കുന്നത്.
"
https://www.facebook.com/Malayalivartha