അടിച്ചുകൊന്ന് വലിച്ചെറിഞ്ഞു! തലപൊളിഞ്ഞ് സ്റ്റിച്ചിടാന്‍ പോലും പറ്റാത്ത അവസ്ഥ, വാരിയെല്ലും ഒടിഞ്ഞു, കേരളാ പോലീസിന് എന്താ ഗുണ്ടാപ്പണിയാണോ?

മരുമകന്റെ മരണം തന്റെ തലയില്‍ കെട്ടിവെക്കാനാണ് സനോഫറിന്റെ കുടുംബം ശ്രമിക്കുന്നത് എന്ന് സനോഫറിന്റെ ഭാര്യാ മാതാവായ റംല ബീവി മലയാളി വാര്‍ത്തയോട് പറഞ്ഞു. മദ്യപിച്ചെത്തിയ സനോഫര്‍ ബഹളം വെച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയും അടുത്ത വീട്ടിലെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ചെയ്തപ്പോള്‍ താന്‍ പോലീസില്‍ പരാതിപ്പെടുക മാത്രമാണ് ചെയ്തത്. എന്നാല്‍ താന്‍ കൊലപാതകത്തിന് കൂട്ട് നില്‍ക്കുകയും പോലീസിനോട് പറഞ്ഞ് മരുമകനെ കെല്ലുകയും ചെയ്തു എന്നാണ് സനോഫറിന്റെ പിതാവടക്കമുള്ള ബന്ധുക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത് എന്നും തസ്ലീമയുടെ മാതാവ് പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സനോഫര്‍ ഭാര്യ വീട്ടിലാണ് താമസിക്കുന്നത്. തന്റെ മകനെ പോലെയാണ് സനോഫറിനെ ഈ മാതാവ് നോക്കിയിരുന്നത്. ഇടക്ക് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുമ്പോള്‍ പോലീസില്‍ പരാതിപ്പെടുകയും പിന്നീട് താന്‍ തന്നെ ഇറക്കിക്കൊണ്ടുവരുകയുമാണ് പതിവ് എന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കുറ്റം ചെയ്ത പോലീസുകാര്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടം നടത്തുമെന്നും റംല ബീവി മലയാളി വാര്‍ത്തയോട് പറഞ്ഞു.
പോലീസിന് വീഴ്ച സംഭവിച്ചു എന്ന കാര്യത്തില്‍ താനും കുടുംബവും ഉറച്ചു നില്‍ക്കുന്നു എന്നാണ് സനോഫറിന്റെ ഭാര്യയായ തസ്ലീമ മലയാളി വാര്‍ത്തയോട് പറഞ്ഞത്. മാത്രമല്ല പോലീസിന്റെ പെരുമാറ്റത്തില്‍ തനിക്ക് സംശയമുണ്ടെന്നും തന്റെ ഭര്‍ത്താവ് വാഹനത്തില്‍ നിന്ന് എടുത്തുചാടി എന്ന കാര്യം ശുദ്ധ നുണയാണെന്നും അവര്‍ പ്രതികരിച്ചു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha























