ഇന്ധനനീക്കം പഴയതുപോലെ..... ടാങ്കര്‍ ലോറി ഉടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു....

ടാങ്കര്‍ ലോറി ഉടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഇതോടെ എണ്ണക്കമ്പനികളില്‍നിന്നുള്ള ഇന്ധനനീക്കം പഴയതുപോലെയായി. ഇന്നലെ എറണാകുളം കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണു പ്രശ്നപരിഹാരമായത്.
ജി.എസ്.ടി. അധികൃതര്‍, ലോറി ഉടമകള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജി.എസ്.ടി. വകുപ്പ് നല്‍കിയ നോട്ടീസുകള്‍ പിന്‍വലിക്കുമെന്നും തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നൂം രേഖാമൂലം ലോറി ഉടമകള്‍ക്ക് വകുപ്പ് അധികാരികള്‍ എഴുതി നല്‍കി. ഇതോടെയാണ് സമരം പിന്‍വലിച്ചത്.
ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണക്കമ്പനികളില്‍നിന്ന് ലോഡ് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി ഉടമകളായിരുന്നു അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്.
ലോറികളുടെ സര്‍വീസ് നികുതിയായ 18% ജി.എസ്.ടി. എണ്ണക്കമ്പനികള്‍ അടയ്ക്കാതെ ലോറി ഉടമകളില്‍ കെട്ടിവച്ചതാണ് സമരത്തിനു കാരണമായത്. നികുതിയടക്കണമെന്നു കാട്ടി ജി.എസ്.ടി. വകുപ്പ് ടാങ്കര്‍ ലോറി ഉടമകള്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha