ഒരു ഇടവേളയ്ക്കു ശേഷം ക്രൈംബ്രാഞ്ചിനു മുന്നിലേക്ക് വീണ്ടുമെത്തുന്ന ദിലീപിനെ കാത്തിരിക്കുന്നത് ആ തെളിവുകൾ; ലക്ഷ്യം പിഴയ്ക്കാതെ രണ്ടും കൽപ്പിച്ച് ക്രൈം ബ്രാഞ്ചും കാത്തിരിക്കുന്നു; നെഞ്ചിടിപ്പിന്റെ നിമിഷങ്ങളിലേക്ക്

ഒരു ഇടവേളയ്ക്കു ശേഷം ക്രൈംബ്രാഞ്ചിനു മുന്നിലേക്ക് വീണ്ടുമെത്തുകയാണ് നടൻ ദിലീപ്. കഴിഞ്ഞ പ്രാവശ്യത്തെ ചോദ്യംചെയ്യൽ അതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങൾ എല്ലാം നാം കണ്ടതാണ്. അത്തരത്തിൽ വീണ്ടും ക്രൈംബ്രാഞ്ചിനു മുന്നിലേക്ക് എത്തുകയാണ് ദിലീപ്.തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണ്ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചോദ്യംചെയ്യൽ നടക്കുക.
നടന്‍ ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് ഉടന്‍ നോട്ടീസ് നല്‍കും. ഈ മാസം ഇരുപത്തിനാലാം തീയതി ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക.ഏപ്രില്‍ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തുകള്‍ക്ക് പിന്നാലെയാണ് കേസില്‍ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്.
കൂടുതല്‍ ആളുകളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമോയെന്ന് വ്യക്തമല്ല.തുടരന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യംചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.കൂടുതല്‍ ആളുകളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമോയെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha