നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി... 12നും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവയ്ക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന നോവവാക്‌സിന് അനുമതി നല്‍കിയത്

നോവവാക്‌സിന് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ) അനുമതി. 12നും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവയ്ക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന നോവവാക്‌സിന് അനുമതി നല്‍കിയത്.
രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണിത്. അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ നോവവാക്‌സ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി നേരത്തേ ധാരണയിലെത്തിയിരുന്നു.
വരും ദിവസങ്ങളില്‍ പുതിയതായി അനുമതി ലഭിച്ച വാക്‌സിന്‍ വിതരണം ചെയ്ത് തുടങ്ങും
"
https://www.facebook.com/Malayalivartha