Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

കന്യാസ്ത്രീയുടെ കൊലപാതകം : ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായി എത്തിയയാള്‍ കൊലപാതകി്

21 SEPTEMBER 2015 12:53 PM IST
മലയാളി വാര്‍ത്ത.

സിസ്റ്റര്‍ അമലയുടെ കൊലപാതകം പ്രതിവലയില്‍. ലിസ്യു കര്‍മ്മലീത്താമഠത്തില്‍ സിസ്റ്റര്‍ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. പ്രായമായ കന്യാസ്ത്രീകളോട് പ്രത്യേക മാനസികാവസ്ഥയുള്ള മുപ്പത്തഞ്ചുകാരനാണ് പ്രതിയെന്നറിയുന്നു. മഠത്തിനോടു ചേര്‍ന്നുള്ള ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവിന്റെ കൂട്ടിരിപ്പുകാരനായി ഒപ്പമുണ്ടായിരുന്ന ഇയാളെ മംഗലാപുരത്തു നിന്നാണ് പോലീസ് പിടികൂടിയതെന്നാണു സൂചന.
സിസ്റ്റര്‍ അമലയുടെ തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന രക്തം പുരണ്ട കൈത്തൂമ്പ മഠത്തിനുള്ളില്‍ സ്‌റ്റെയര്‍കെയ്‌സിന് അടിയില്‍ നിന്നു കണ്ടെടുത്തു. ഇത് ഉപയോഗിച്ചാണോ ആക്രമിച്ചതെന്നു സ്ഥിരീകരിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെത്തിയതായാണു വിവരം. മഠത്തിനടുത്തുള്ള ആശുപത്രിയില്‍ മൂന്നു ദിവസം ചികിത്സയിലിരുന്ന യുവാവിന് രണ്ടാംനിലയിലെ മുറിയില്‍ സഹായിയായി ഒപ്പമുണ്ടായിരുന്നപ്പോഴാണ് ഇയാള്‍ മഠത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയതെന്നു പോലീസ് കരുതുന്നു. കൊലപാതകം നടന്ന 17 നു തലേന്ന് യുവാവ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയിരുന്നു.
കൊലപാതകം നടന്ന മുറിയില്‍നിന്നു മണം പിടിച്ച പോലീസ് നായ മഠത്തിനു പിന്നിലെ വാതിലിലൂടെ ഇറങ്ങി ആശുപത്രി വളപ്പില്‍ക്കൂടി 150 മീറ്ററോളം അകലെയുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് വരെ ഓടിയെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി രക്ഷപ്പെട്ടത് ഇതുവഴിയാകാമെന്ന് പോലീസ് കരുതുന്നു. പുലര്‍ച്ചെ കോട്ടയം ഭാഗത്തേക്കു കടന്ന രക്ഷപ്പെട്ട ഇയാള്‍ രാവിലെ മടങ്ങിയെത്തി പാലായ്ക്ക് സമീപം തമ്പടിക്കാറുള്ള ഒരു ഷാപ്പില്‍ എത്തിയതിനു ശേഷം മംഗലാപുരത്തേക്കു കടക്കുകയായിരുന്നു.
ഷാപ്പില്‍ ഇയാള്‍ വച്ചിട്ടുപോയ കാലന്‍കുടയും പോലീസ് കണ്ടെടുത്തതായാണു സൂചന. ശീലയില്‍ പ്രത്യേകം അടയാളം തുന്നിച്ചേര്‍ത്ത കുട കന്യാസ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കാറുള്ളതാണെന്ന് സ്ഥിരീകരിച്ചതായാണു വിവരം. പ്രത്യേക മാനസികാവസ്ഥയുള്ള പ്രതി മഠങ്ങള്‍ കേന്ദ്രീകരിച്ച് പ്രായമായ കന്യാസ്ത്രീകളെ ആക്രമിക്കുന്ന സ്വഭാവമുള്ള ആളാണെന്ന് പോലീസ് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഇയാളിലേക്ക് അന്വേഷണം എത്തപ്പെട്ടത്.
സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പാണ് മഠത്തിലെ വയോധികയായ മറ്റൊരു കന്യാസ്ത്രീക്ക് തലയ്ക്കു പരുക്കേറ്റത്. സുഹൃത്തിനൊപ്പം ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്തായിരുന്നു ഇത്. ഓര്‍മക്കുറവുള്ള ഈ കന്യാസ്ത്രീ വീണ് പരുക്കേറ്റതാണെന്നാണ് മഠം അധികൃതര്‍ കരുതിയതെങ്കിലും ആക്രമിക്കപ്പെട്ടതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനു പിന്നിലും ഇതേയാളാണെന്നു പോലീസ് കരുതുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും മൂന്നു മഠങ്ങളിലും കൂത്താട്ടുകുളം വടകര ആരാധനാ മഠത്തിലും രണ്ടു മാസത്തിനിടയില്‍ സമാനമായ ആക്രമണം നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് ഇരയായതെല്ലാം അറുപതിനും എഴുപതിനും ഇടയില്‍ പ്രായമായ കന്യാസ്ത്രീകളാണ്. ഈ സംഭവങ്ങളുടെയും സിസ്റ്റര്‍ അമല കൊല്ലപ്പെട്ട രാത്രി പതിനൊന്നരയോടെ മഠത്തിനു സമീപം അപരിചിതനെ കണ്ടെന്ന മറ്റൊരു കന്യാസ്ത്രീയുടെ മൊഴിയുടെയും ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയതെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (1 hour ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (3 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (3 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (3 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (4 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (4 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (5 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (6 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (7 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (7 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (7 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (8 hours ago)

Malayali Vartha Recommends