റോഡില്‍ കിടന്ന 44,000 രൂപ വിദ്യാര്‍ഥികള്‍ ഉടമയ്ക്കു കൈമാറി

റോഡില്‍ വീണുകിടന്ന 44,000 രൂപ വിദ്യാര്‍ഥികള്‍ പൊലീസ് വഴി യഥാര്‍ഥ ഉടമയ്ക്ക് കൈമാറി. ഞാറയ്ക്കല്‍ പെരുമ്പിള്ളി ചിറപ്പറമ്പില്‍ ഹരിഹരന്റെ മകന്‍ അനൂപ്, വന്ദേരിപ്പറമ്പ് വിജയന്റെ മകന്‍ വിഷ്ണുദേവ് എന്നീ ബിരുദ വിദ്യാര്‍ഥികളാണു നാടിനു മാതൃകയായത്.
പള്ളിപ്പുറത്ത് നിന്നു പെരുമ്പിള്ളിയിലേക്കു മടങ്ങുന്നതിനിടെ പള്ളിപ്പുറം കോണ്‍വന്റ് ഭാഗത്തു നിന്നാണ് ഇരുവര്‍ക്കും അഞ്ഞൂറിന്റെ നോട്ടുകെട്ട് ലഭിച്ചത്. വാഹനത്തില്‍ നിന്നു വീണതാണെന്ന നിഗമനത്തില്‍ നേരെ മുനമ്പം പൊലീസ് സ്‌റ്റേഷനിലെത്തി പണം എസ്‌ഐ ജി. അരുണിനു കൈമാറി.
പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ പണത്തിന്റെ ഉടമ പള്ളിപ്പുറം പടമാട്ടുമ്മല്‍ റെയ്ജു അടയാള സഹിതം സ്‌റ്റേഷനിലെത്തി. മുനമ്പം ഹാര്‍ബറില്‍ നിന്നു കച്ചവടം കഴിഞ്ഞു ബൈക്കില്‍ പോകുമ്പോള്‍ ബാഗില്‍ നിന്നു പണം റോഡില്‍ വീഴുകയായിരുന്നു. തുടര്‍ന്നു പൊലീസ് വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി ഉടമയ്ക്കു പണം തിരിച്ചുനല്‍കി. പണം തിരികെക്കിട്ടിയ സന്തോഷത്തില്‍ ഉടമ ഇവര്‍ക്ക് പാരിതോഷികവും നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























