നാടുവിട്ടതായി പ്രചരണം... ദേശീയ പണിമുടക്കിനെതിരെ കത്തിക്കയറിയ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെ പാഠം പഠിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍; തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ഓഫീസിന് മുന്നില്‍ ഇന്ന് തൊഴിലാളികള്‍ ഒഴുകിയെത്തും

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ച് ഗംഭീര വിജയമായിരുന്നെങ്കിലും തൊഴിലാളി യൂണിയനുകളെ നാണം കെടുത്തിയ ഏഷ്യാനെറ്റിലെ വിനു വി ജോണിനെതിരെ സമരക്കാര്‍. സംയുക്തമായി ടേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ മാര്‍ച്ച് 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ നടത്തിയ ചര്‍ച്ച നയിച്ച ചീഫ് റിപ്പോര്‍ട്ടര്‍ വിനു വി ജോണ്‍ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിച്ചതിനിരെയാണ് വീണ്ടും സമരം.
അതില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഏഷ്യാനെറ്റിനെ വിറപ്പിക്കാന്‍ ശക്തിപ്രകടനം നടത്താനാണ് തീരുമാനം. സംഗതി ഡിവൈ എഫ്‌ഐയും ഏറ്റെടുത്തിട്ടുണ്ട്.
സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീര്‍ത്തിപ്പെടുത്തുകയും അദ്ദേഹം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് വിനു വി ജോണ്‍ പറഞ്ഞതിനെതിരെയാണ് പ്രതിഷേധമെന്ന് നേതാക്കള്‍ പറഞ്ഞു.
ഒരു മാധ്യമ പ്രവര്‍ത്തകന്റെ നിലവാരം ഇത്രയും അധ:പതിച്ച കാഴ്ചയാണ് കണ്ടത്. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനിയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കിയും കടകള്‍ അടച്ചും പണിമുടക്കിയും സഹകരിക്കണമെന്ന് തൊഴിലാളികള്‍ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമര്‍ശിച്ചതിനാണ് വിനു വി ജോണ്‍ തന്റെ മ്‌ളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്.
ജനാധിപത്യ വിരുദ്ധമായ മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും നേതാക്കളായ ആര്‍. ചന്ദ്രശേഖരന്‍, എളമരം കരീം, കെ.പി രാജേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
അതേസമയം ഏഷ്യാനെറ്റ് ന്യൂസിലെ വാര്‍ത്താ അവതാരകനും ന്യൂസ് എഡിറ്ററുമായ വിനു വി ജോണ്‍ ഇടത് വിരുദ്ധ മുതലാളിത്ത ദാസ്യപ്പണിയുടെ മാധ്യമ മുഖമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യസഭാ എം.പിയും സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവുമായ എളമരം കരീമിനെതിരെ നടത്തിയ പ്രസ്താവന വില കുറഞ്ഞതും കേന്ദ്ര സര്‍ക്കാരിന്റെ ആശ്രിത വത്സനായ മുതലാളിത്ത ദാസ്യ രൂപത്തിന്റെ തെളിഞ്ഞ മുഖവുമാണ്.
ഇത് മാധ്യമ ധര്‍മ്മത്തിന് ചേരുന്നതല്ല. ഇടത് വിരുദ്ധ തിമിരം ബാധിച്ച വിനുവിന്റെ നിരാശ സഖാവ് എ. എ റഹീമിന്റെ രാജ്യ സഭാ സ്ഥാനാര്‍ത്ഥിത്വ സമയം പ്രദര്‍ശിപ്പിച്ചതാണ്. ഇത്തരം ധാര്‍മ്മികതയില്ലാത്ത മാധ്യമ സമ്പ്രദായങ്ങളെ കേരളിയ സമൂഹം അര്‍ഹിക്കുന്ന അവഞ്ജതയോടെ തള്ളിക്കളയുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍പറഞ്ഞു.
അതേസമയം ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയന്‍ സംഘടനകള്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണ്‍ കേരളം വിട്ടതായി സൂചന തരത്തില്‍ സഖാക്കള്‍ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. മാനേജ്‌മെന്റിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണ് തല്ക്കാലം മാറി നില്‍ക്കുന്നതെന്നാണ് അവര്‍ പറയുന്നത്. അനാവശ്യ പ്രകോപനം ഉണ്ടാക്കിയതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന് ഏഷ്യാനെറ്റ് സ്റ്റാഫ് കമ്മിറ്റിയും ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടുണ്ട്. വിനുവിന്റെ ചര്‍ച്ചകള്‍ മാധ്യമ പ്രവര്‍ത്തകരെ ആകെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ഇടയാക്കുന്നുവെന്നും സ്റ്റാഫ് കമ്മിറ്റി വിലയിരുത്തിയതായും സഖാക്കള്‍ പ്രചരിക്കുന്നു.
അതിനിടെ കോണ്‍ഗ്രസ് അനുകൂല ട്രെയ്ഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. എന്തായാലും ഏഷ്യാനെറ്റ് മാര്‍ച്ച് കൊരളി ഒഴികെ മറ്റ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്.
https://www.facebook.com/Malayalivartha