തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവതിദേവിയുടെ നടതുറപ്പ് ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവതിദേവിയുടെ നടതുറപ്പ് ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ ആഘോഷിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ . തിരുവാഭരണ ഘോഷയാത്ര രണ്ടിന് വൈകിട്ട് 4.30ന് അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് തുടങ്ങും.
അലങ്കരിച്ച തേരിൽ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ രാത്രി എട്ടിന് നടതുറക്കും. തുടർദിവസങ്ങളിൽ പുലർച്ചെ നാലുമുതൽ രാത്രി ഒന്പതുവരെ ദർശനം നടത്താവുന്നതാണ്. ഇതിനായി 50,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലും വഴിപാട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. www. thiruvairanikkulam temple.org എന്ന വെബ്സൈറ്റിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ കഴിയും.
ബുക്ക് ചെയ്‌തവർ ബാർകോഡ് അടങ്ങിയ ബുക്കിങ് രസീത് ദേവസ്വം പാർക്കിങ് ഗ്രൗണ്ടിലെ വെരിഫിക്കേഷൻ കൗണ്ടറിൽ നൽകി ദർശന പാസ് കൈപ്പറ്റണം.ഉത്സവദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ മൂന്നുവരെ അന്നദാനം ഉണ്ടാകും. കെഎസ്ആർടിസി ബസുകൾ ദീർഘദൂര സർവീസ് നടത്തും. ആരോഗ്യവിഭാഗവും സജ്ജമാണ്. ശുദ്ധജലം, വാഹന പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചായിരിക്കും ഉത്സവം നടക്കുക.
https://www.facebook.com/Malayalivartha



























