സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് വേണ്ടിയിടുന്ന കല്ലുകൾ പിന്നീട് മാറ്റുമോ? കല്ലിടുന്ന ഭൂമിയുടെ ഈടിന്മേല്‍ വായ്പ കിട്ടുമോ? കല്ലിട്ട ഭൂമിയുടെ ഈടിന്മേല്‍ വായ്പ നല്‍കാമെന്നു കാണിച്ച് സഹകരണ രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുമോ? ഭൂമി വില്‍ക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ? മുഖ്യന്റെ ചങ്കത്തടിച്ച് ഹൈക്കോടതിയുടെ നിർണ്ണായക ചോദ്യങ്ങൾ; ഉത്തരം മുട്ടി സർക്കാർ

കെ-റെയില്‍ വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതിയുടെ നിർണ്ണായക ചോദ്യം. ഇടുന്ന കല്ലുകള്‍ മാറ്റുമോയെന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് കെ-റെയിലിനു മാത്രമല്ല മറ്റു പദ്ധതികള്‍ക്കും ബാധകമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് ഇപ്പോൾ കല്ലുകൾ ഇടുന്നത് . ഇത് മാറ്റുമോ എന്നാണ് കോടതി ചോദിച്ചിരിക്കുന്നത് .
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ച നിർണ്ണായകമായ ചോദ്യങ്ങൾ ഇതാണ് കല്ലിടുന്ന ഭൂമിയുടെ ഈടിന്മേല്‍ വായ്പ കിട്ടുമോ?, കല്ലിട്ട ഭൂമിയുടെ ഈടിന്മേല്‍ വായ്പ നല്‍കാമെന്നുകാണിച്ച് സഹകരണ രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുമോ? ഭൂമി വില്‍ക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ ?തുടങ്ങിയവ കോടതി ചോദിച്ചു. സര്‍വേ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടതായി അറിയിച്ചിരുന്നു .
ഇതിനു പിന്നാലെയാണ് ഹൈക്കോടതി ഇത്തരം കാര്യങ്ങളില്‍ വ്യക്തത തേടിയത്. സാമൂഹികാഘാതപഠനത്തിനായി കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് ചോദ്യംചെയ്ത് ഫയല്‍ ചെയ്ത ഒരുകൂട്ടം ഹര്‍ജികളാണ് കോടതിയുടെ പരിഗണനിയിൽ ഇപ്പോഴുള്ളത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ ഹര്‍ജികളിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുമെന്നു വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ ഏപ്രില്‍ ആറിന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ് .
കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അന്ന് സര്‍ക്കാരിന് വ്യക്തതവരുത്താം. എന്നാല്‍, ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കപ്പുറം കോടതി പ്രസ്താവനകള്‍ നടത്തുകയാണെന്ന് സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ ടി.ബി. ഹൂദ് വാദിച്ചു. ഇതിനുള്ള കോടതിയുടെ മറുപടി എന്തിനാണ് തെറ്റിദ്ധരിക്കുന്നതെന്നായിരുന്നു . സര്‍വേ നിയമപ്രകാരം നടത്തണം എന്നുമാത്രമാണ് പറഞ്ഞത്. ഹര്‍ജിയില്‍ പറയുന്നത് നോട്ടീസ് നല്‍കാതെയാണ് സര്‍വേക്ക് എത്തുന്നതെന്നാണ് . സര്‍വേയുടെപേരില്‍ ഭയപ്പെടുത്തുകയാണെന്നും പറയുന്നുണ്ടെന്നതും കോടതി ശ്രദ്ധയില്‍പ്പെടുത്തുകയുൺണ്ടാ യി .
വികസനപദ്ധതികളെ തടസ്സപ്പെടുത്തരുതെന്നു വ്യക്തമാക്കി സുപ്രീംകോടതി ഒരാഴ്ചമുന്‍പ് പുറപ്പെടുവിച്ച ഉത്തരവ് രാജ്യത്തിനാകെ ബാധകമാണെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടികാണിച്ചു . സില്‍വര്‍ ലൈന്‍ പദ്ധതിക്കു മാത്രമല്ല, ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള മറ്റു വന്‍കിട പദ്ധതികള്‍ക്കും ബാധകമായ വിധിയാണിതെന്നതും ശ്രദ്ധേയമായ കാര്യമാണ് . ചിലര്‍ വിജയിച്ചു, ചിലര്‍ തോറ്റു എന്നനിലയില്‍ ഇതിനെ കാണേണ്ടതില്ല.
സാമൂഹികാഘാതപഠനത്തിനാണ് സര്‍വേ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്ക് അതിന്റേതായ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്തിനാണ് ഇത്രവലിയ കല്ലിടുന്നത് എന്നതില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അന്തിമാനുമതി നല്‍കിയിട്ടില്ല.
ജനങ്ങളെ പേടിപ്പിച്ച് എന്തിനാണ് സര്‍വേ നടത്തുന്നതെന്നു ചോദിക്കുമ്പോള്‍ കോടതി പദ്ധതിക്കെതിരാണെന്നു ധരിക്കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു . ഏതെങ്കിലും പദ്ധതി കോടതി തടഞ്ഞിട്ടുണ്ടോ? ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ മാത്രമാണു തടഞ്ഞത്. അത് തെറ്റാണെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അത് അംഗീകരിക്കുന്നെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























