മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലര്‍ കൊല്ലപ്പെട്ട സംഭവം; കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി

മലപ്പുറം മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടി.മഞ്ചേരി നഗരസഭാ 16ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുള്‍ ജലീല്‍(52) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ അബ്ദുള്‍ മജീദാണ് പൊലീസിന്റെ പിടിയിലായത്. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
തിങ്കളാഴ്ച രാത്രി പയ്യനാട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബ്ദുള്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ മജീദും ഷുഹൈബും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ മജീദിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha