'കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്'; ബസ് - ഓട്ടോ ചാര്‍ജ് വര്‍ദ്ധനവിൽ സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

ബസ് - ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈകീട്ട് നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് ചാര്‍ജ് വര്‍ദ്ധനവിനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
മറ്റ് സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വര്‍ദ്ധനവുണ്ടാക്കുന്നത്. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചു. എന്നാല്‍ കേരളം മാത്രം മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളും സബ്‌സിഡി നല്‍കുമ്ബോള്‍ കേരളം അത് ചെയ്യാതിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയാക്കിയും, ഓട്ടോയ്‌ക്ക് മിനിമം ചാര്‍ജ് 30 രൂപയാക്കിയമാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ടാക്‌സി ചാര്‍ജിലും വര്‍ദ്ധനവ് ഉണ്ട്. ബസ് യാത്ര നിരക്കില്‍ മിനിമം ചാര്‍ജിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപ ഈടാക്കും. ഓട്ടോയ്‌ക്ക് മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും വെയ്റ്റിംഗ് ചാര്‍ജിന് മാറ്റമില്ല. മിനിമം കൂലി 30 രൂപയാക്കുമ്ബോള്‍ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
https://www.facebook.com/Malayalivartha