സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് തുടക്കം.... എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം.... ഏപ്രില്‍ 29 ന് പരീക്ഷ അവസാനിക്കും, ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും, ഇത്തവണ പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാര്‍ഥികള്‍

സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് തുടക്കം.... എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം.... ഏപ്രില്‍ 29 ന് പരീക്ഷ അവസാനിക്കും, ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 3 മുതല്‍ 10 വരെ നടക്കും, ഇത്തവണ പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാര്‍ഥികള്‍4,27,407 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതും.
4,26,999 പേര്‍ റെഗുലറായും 408 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതും. മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും കന്നട മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതും.
2014 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം. പരീക്ഷയുടെ നടത്തിപ്പിനായി 2961 ചീഫ് സൂപ്രണ്ടുമാരുടെയും 2976 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെയും പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരുടെയും നിയമനം ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പരീക്ഷാനടപടികള്‍ കുറ്റമറ്റരീതിയില്‍ നടക്കുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, പരീക്ഷാ ഭവന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ തലങ്ങളിലുള്ള സ്‌ക്വാഡുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി.
അതേസമയം ബുധനാഴ്ച രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് തുടങ്ങിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ ബുധനാഴ്ച സോഷ്യോളജി/ആന്ത്രപ്പോളജി/ഇലക്ട്രോണിക് സര്‍വിസ് ടെക്‌നോളജി (ഓള്‍ഡ്)/ ഇലക്ട്രോണിക് സിസ്റ്റംസ് വിഷയങ്ങളുടെ പരീക്ഷയാണ് നടന്നത്. ആകെയുള്ള 4,33,325 വിദ്യാര്‍ഥികളില്‍ 70440 പേര്‍ക്കായിരുന്നു ബുധനാഴ്ച പരീക്ഷയുണ്ടായിരുന്നത്. 907 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് വ്യാപനഘട്ടത്തിലായിരുന്നു പൊതുപരീക്ഷകള്‍ നടന്നത്. ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ 70 ശതമാനം മാര്‍ക്കില്‍ പരിമിതപ്പെടുത്തിയതില്‍ കുട്ടികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും പരീക്ഷയുടെ ആദ്യദിനത്തില്‍ അത്തരം പരാതികളൊന്നും ഉയര്‍ന്നിട്ടില്ല.
സോഷ്യോളജി, ആന്ത്രപ്പോളജി പരീക്ഷകള്‍ പൊതുവെ എളുപ്പമായിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ പ്രതികരണം. ബുധനാഴ്ച പരീക്ഷയുള്ള കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കില്‍ ഏപ്രില്‍ ഒന്നിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതാന്‍ 2005 കേന്ദ്രങ്ങളിലായി 419640 പേരുണ്ട്.
" f
https://www.facebook.com/Malayalivartha