പാക്കികളെ ശപിക്കുന്നു... ഇത്രയും നാള്‍ തോളിലേറ്റിയ കൂടെയുള്ളവര്‍ ഒന്നൊന്നായി തള്ളി പറഞ്ഞതോടെ ഇമ്രാന്‍ ഖാന് രാജിയല്ലാതെ മറ്റ് മാര്‍ഗമില്ലാതായി; പാക്ക് സൈനികമേധാവിയുമായും ഐഎസ്‌ഐ തലവനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നിര്‍ണായക തീരുമാനവുമായി ഇമ്രാന്‍ഖാന്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ മറ്റ് പാക് പ്രധാനമന്ത്രിമാരെ പോലെ കണ്ണീരോടെ പടിയിറങ്ങാന്‍ പോകുകയാണ്. രാജ്യത്തെ ജനങ്ങളുമായി അവസാനമായി ഒന്ന് സംസാരിക്കാന്‍ പോലും കഴിയാതെയാണ് ഇമ്രാന്‍ ഖാന്‍ പടിയിറങ്ങുന്നത്. അതിനിടയ്ക്കാണ് നിര്‍ണായക നീക്കം നടത്തിയത്.
രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും അതില്‍ നിന്നും ഇമ്രാന്‍ ഖാന്‍ അവസാന നിമിഷം പിന്‍മാറുകയായിരുന്നു. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പു നടക്കുന്നതിനു മുന്നോടിയായി ഇമ്രാന്‍ രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇടനെഞ്ച് പൊട്ടി യാത്രപറയാന്‍ ശ്രമിക്കുന്നതിനിടയിലും അറ്റകൈ പ്രയോഗത്തിനും ശ്രമം നടത്തി. പാക്ക് സൈനികമേധാവിയുമായും ഐഎസ്‌ഐ തലവനുമായും നിര്‍ണായക കൂടിക്കാഴ്ച നടത്തി. ഇവരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം രാജ്യത്തോട് അഭിസംബോധന ചെയ്യുന്ന തീരുമാനത്തില്‍ മാറ്റമുണ്ടായി. സൈനിക നീക്കത്തിലൂടെ ഭരണം നിലനിര്‍ത്തുമോയെന്ന് കണ്ടറിയാം.
രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം റദ്ദാക്കിയതായി പിടിഐ വക്താവ് ഫൈസല്‍ ജാവേദ് ഖാന്‍ അറിയിച്ചു. പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടിനു മുന്നോടിയായി പിടിഐയുടെ പ്രധാന സഖ്യകക്ഷി മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് പാക്കിസ്ഥാന്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു. ഇതോടെ ദേശീയ അസംബ്ലിയില്‍ ഇമ്രാനു ഭൂരിപക്ഷം നഷ്ടമായി.
ഇമ്രാന്‍ നേരിട്ടു രാജി പ്രഖ്യാപിച്ചേക്കുമെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇമ്രാന്‍ ഖാന്‍ രാജി വയ്ക്കില്ലെന്ന് പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരിയും വ്യക്തമാക്കി. ദേശീയ അംസബ്ലിയില്‍ ആകെ 342 അംഗങ്ങളാണുള്ളത്. 172 പേരുടെ പിന്തുണയാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം മറികടക്കാനുള്ള കഠിനശ്രമത്തിനിടെ, ഇമ്രാന്‍ ഖാനു കനത്ത തിരിച്ചടിയാണുണ്ടായത്. ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്‌രീക്–ഇ–ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ മുഖ്യസഖ്യകക്ഷിയായ മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് പാക്കിസ്ഥാന്‍ (എംക്യുഎം–പി) പ്രതിപക്ഷത്തെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കൊപ്പം (പിപിപി) ചേര്‍ന്നു. ഇതോടെ ദേശീയ അസംബ്ലിയില്‍ ഇമ്രാനു ഭൂരിപക്ഷം നഷ്ടമായി.
സംയുക്ത പ്രതിപക്ഷ സഖ്യവും എംക്യുഎമ്മും ധാരണയിലെത്തിയെന്നും പാക്കിസ്ഥാന് അഭിനന്ദനങ്ങള്‍ നേരുന്നതായും പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തു. എംക്യുഎം മുന്നണി വിട്ടതോടെ പാക്ക് പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. എംക്യുഎം വന്നതോടെ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ അംഗബലം 177 ആയി. അവിശ്വാസ പ്രമേയത്തില്‍ ഏപ്രില്‍ മൂന്നിനാണു വോട്ടെടുപ്പ്. അവിശ്വാസപ്രമേയം പാസാകാന്‍ 172 എംഎന്‍എമാരുടെ പിന്തുണ മതി.
ദേശീയ അംസബ്ലിയില്‍ ആകെ 342 അംഗങ്ങളാണുള്ളത്. 172 ആണ് കേവല ഭൂരിപക്ഷം. 179 പേരുടെ പിന്തുണയോടെയാണ് ഇമ്രാന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. എംക്യുഎം–പി പോയതോടെ പിടിഐ നേതൃത്വം നല്‍കുന്ന ഭരണമുന്നണിയുടെ അംഗസംഖ്യ 164 ആയി ചുരുങ്ങി. അവിശ്വാസം പാസാകാന്‍ വിമത പിടിഐ എംഎന്‍എമാരുടെ കൂടി പിന്തുണ വേണമെന്ന സാഹചര്യം ഇതോടെ പ്രതിപക്ഷത്തിന് ഒഴിവായി. തിങ്കളാഴ്ച ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം ഞായറാഴ്ചയാണു വോട്ടിനിടുക.
ഭരണപക്ഷത്തുനിന്നു കൂറുമാറിയ പാര്‍ട്ടികളെല്ലാം തിരിച്ചുവരുമെന്നും ഇമ്രാന്‍ സര്‍ക്കാര്‍ അവിശ്വാസത്തെ അതിജീവിക്കുമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭരണസഖ്യം കഴിഞ്ഞ ഞായറാഴ്ചയും സംയുക്ത പ്രതിപക്ഷ സഖ്യം തിങ്കളാഴ്ചയും നഗരത്തില്‍ ശക്തി പ്രകടനം നടത്തിയിരുന്നു. സര്‍ക്കാരിനെ താഴെയിറക്കുമെന്നു പ്രധാന പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് നേതാക്കള്‍ റാലിയില്‍ പ്രതിജ്ഞയെടുത്തു. എന്തായാലും ഇമ്രാന്‍ഖാന്റെ നീക്കം ഉടനറിയാം.
"
https://www.facebook.com/Malayalivartha



























