പിടിവിടാതെ ക്രൈംബ്രാഞ്ച്... നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം.... പ്രതിപ്പട്ടികയിലുള്ളവരെയും സാക്ഷികളെയും കൂറുമാറിയവരില്‍ ചിലരെയും വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനം

പിടിവിടാതെ ക്രൈംബ്രാഞ്ച്... നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരേ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. പ്രതിപ്പട്ടികയിലുള്ളവരെയും സാക്ഷികളെയും കൂറുമാറിയവരില്‍ ചിലരെയും വീണ്ടും ചോദ്യംചെയ്യാനാണ് തീരുമാനം.
ദിലീപിനെ രണ്ടു ദിവസങ്ങളിലായി 16 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ദിലീപിനെതിരേ ആരോപണമുന്നയിച്ച ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയും ചോദ്യംചെയ്തു. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ ദിലീപ് വ്യക്തമായ മറുപടിപറഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. പല ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്നായിരുന്നു മറുപടി.
ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്പിളുകള്‍ ദിലീപിനെ കേള്‍പ്പിച്ചിരുന്നു. പുറത്തുവരാത്ത ശബ്ദരേഖയും ഇതിലുണ്ടായിരുന്നു. തന്റെയും കുടുംബാംഗങ്ങളുടെയും ശബ്ദം അനുകരിച്ചതാണിതെന്നാണ്, ദിലീപ് ഇതു കേട്ടിട്ട് പറഞ്ഞത്. ഫോണ്‍രേഖകള്‍ സംബന്ധിച്ച് ഫൊറന്‍സിക് ലാബില്‍നിന്ന് കിട്ടിയ റിപ്പോര്‍ട്ടിനോട് ദിലീപ് പ്രതികരിച്ചില്ല.
അന്വേഷണ സംഘം മുന്നോട്ടുവെച്ച ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചു. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ ഒട്ടുമിക്കതും മിമിക്രിയാണെന്ന് ദിലീപ് പറഞ്ഞു. രണ്ട് ശബ്ദസാമ്പിളുകള്‍ തന്റേതാണെന്ന് ദിലീപ് സമ്മതിച്ചിട്ടുണ്ട്.
വാട്സാപ്പ് ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കറിന്റെ സഹായം തേടിയിട്ടില്ല. ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഫോണ്‍ ഹാങ് ആവാതിരിക്കാന്‍ ചാറ്റുകള്‍ താന്‍തന്നെയാണ് ഡിലീറ്റ് ചെയ്തത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്നും ദിലീപ് ആവര്‍ത്തിച്ചു.
മുംബൈയിലെ ലാബില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൊടുത്തുവിട്ടിട്ടില്ല. തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ട്. ആ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. സിനിമാ മേഖലയില്‍ നിന്നും തനിക്കെതിരേ ഗൂഢാലോചനയുണ്ട്. ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ കേട്ട് തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തരുതെന്നും ദിലീപ് അന്വേഷണസംഘത്തോട് പറഞ്ഞതായാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha