സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോയ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും...

സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പോയ പതിനാറു കാരിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ പ്രതിയെ ആറ് വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു
. ഉള്ളൂര്‍ സ്വദേശി ആരോണ്‍ ലാല്‍ വിന്‍സന്റിനെ (32)യാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആര്‍. ജയകൃഷ്ണന്‍ വിധിയില്‍ വ്യക്തമാക്കി.
2017 ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടരയക്ക് ഇടപ്പഴിഞ്ഞിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ കുട്ടി സ്‌ക്കൂളില്‍ നിന്ന് നടന്ന് വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം പ്രതി പിന്നില്‍ നിന്ന് കുട്ടിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമം നടത്തി.
കുട്ടി തന്റെ പക്കല്‍ ഉണ്ടായിരുന്ന കുട വെച്ച് പ്രതിയെ പ്രതിരോധിച്ചപ്പോള്‍ പ്രതി തന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവ സമയം പ്രതി ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഹെല്‍മറ്റ് കണ്ണാടി മൂടിയിരുന്നില്ല. ഈ പ്രദേശത്ത് റസിഡന്‍സ് അസോസിയേഷന്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങളുടെ ശാസ്ത്രിയ പരിശോധന റിപ്പോര്‍ട്ട് കോടതി തെളിവായി സ്വീകരിച്ചിരുന്നു.
നഷ്ടപരിഹാര തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha