അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നു; വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുന്നു; കേസിന്റെ പേരില്‍ നടക്കുന്നത് പൊലീസ് പീഡനം; തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ല; കോടതിയിൽ തുറന്നടിച്ച് ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്നും വാദം തുടരും. അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നുവെന്ന് ദിലീപ് പരാതിപ്പെട്ടിരിക്കുകയാണ്. 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു.
വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതി ആക്കിയിരിക്കുകയാണ്. കേസിന്റെ പേരില്‍ നടക്കുന്നത് പൊലീസ് പീഡനമെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെതിരെ വധ ഗൂഢാലോചനയ്ക്കു വ്യക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കേസില്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ലെന്ന് കോടതി ചോദിച്ചു. ഇന്നലെ നടന്ന വാദത്തിൽ ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.
ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ദിലീപ് സമ്മതിച്ചിരുന്നു. ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും ഏല്‍പ്പിച്ചില്ല. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വാക്ക് കേട്ട് തന്നെ പ്രതി സ്ഥാനത്ത് നിര്‍ത്തരുതെന്നും ദിലീപ് പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള കഥകളാണ് ബാലചന്ദ്രകുമാര്‍ പറയുന്നതെന്ന് ദിലീപ് ആരോപിക്കുകയും ചെയ്തു .
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും സംഘം ചോദ്യം ചെയ്യും. ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കാവ്യയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ വി.ഐ.പി ആരെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്.
ഗൂഢാലോചന കേസിലെ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്‍ വ്യക്തമാക്കി കേസിലെ ആറാം പ്രതിയായ ശരത്തിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ ശരത് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഹാജരായിരുന്നത്. ഇതിന് ശേഷമാണ് എസ്.പിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha



























