സമരം വിളിച്ചോ... പക്ഷേ ഡി എ എവിടെ? പിണറായി ജീവനക്കാരെ വീണ്ടും വലിപ്പിച്ചു...

ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പോലും ലംഘിച്ച് രണ്ടു ദിവസത്തെ ശമ്പളം ഉപേക്ഷിച്ച് ജോലി ചെയ്ത സർക്കാർ ജീവനകാർക്ക് കൈയോടെ പണി കിട്ടി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പണി കിട്ടിയത്.
മൂന്ന് ശതമാനം ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതോടെ ഇത് 34 ശതമാനം ആകും.
2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് പുതുക്കിയ ഡിഎയും ലഭിക്കും. ക്ഷാമമബത്ത ഉയര്‍ത്തിയത് രാജ്യത്തെ 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പ്രയോജനപ്രദമാകും.
ഏഴാം ശമ്പള കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രമന്ത്രിസഭാ യോഗം ഇപ്പോള്‍ ക്ഷാമബത്ത ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടാക്കുന്ന ആഘാതം നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാകും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ഡിഎ അനുവദിച്ചിട്ടില്ലെന്നും നല്‍കാനുള്ള ഡിഎ കുടിശ്ശിക അടിയന്തരമായി നല്‍കണമെന്നും എന്‍ജിഒ സംഘ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ലഭിക്കാനുള്ള രണ്ടു ശതമാനവും ജൂലൈ മുതല്‍ ലഭിക്കേണ്ട മൂന്നു ശതമാനവും ഉള്‍പ്പെടെ അഞ്ചു ശതമാനം കുടിശ്ശികയാണ് നിലവിലുള്ളത്.സംസ്ഥാന സർക്കാർ ജീവനകാർക്ക് കഴിഞ്ഞ ഒരു വർഷമായി ഡി എ ലഭിക്കുന്നില്ല.
കഴിഞ്ഞ വർഷം ജനുവരി മുതൽ ലഭിക്കാനുള്ള രണ്ടു ശതമാനവും ജൂലൈ മുതൽ ലഭിക്കേണ്ട മൂന്ന് ശതമാനവും ഉൾപ്പെടെ അഞ്ചു ശതമാനം കുടിശികയാണ് നിലവിലുള്ളത്. ഇതിന് പുറമേ മൂന്ന് ശതമാനം കൂട്ടി കിട്ടാനുണ്ട്.
ഇപ്പോൾ കേന്ദ്ര സർക്കാർ അനുവദിച്ച മൂന്ന് ശതമാനം കൂടിയാവുമ്പോൾ സംസ്ഥാന ജീവനകാർക്ക് പതിനൊന്ന് ശതമാനം കുടിശിക വരും. ഇത് എന്ന് കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. കെ റയിലിന് ഒഴികെ സംസ്ഥാന സർക്കാരിൻ്റെ കൈയിൽ നയാ പൈസ ബാക്കിയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.
പതിനൊന്ന് ശതമാനം ക്ഷാമബത്ത സംസ്ഥാന സർക്കാർ ജീവനകാർക്ക് അടുത്ത കാലത്തൊന്നും കിട്ടാൻ പോകുന്നില്ല. കിട്ടിയാൽ തന്നെ പി.എഫിൽ ലയിപ്പിക്കുമെന്നാണ് ധനമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
ജീവനക്കാരുടെ സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. പെൻഷൻ പ്രായം ഇത്തവണ വർധിപ്പിക്കുമെന്ന് ജീവനക്കാർ കരുതിയിരുന്നെങ്കിലും അതും നടന്നില്ല. എന്നിട്ടും ജീവനകാർക്കുള്ള ഇടതു സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha