സംസ്ഥാന സർക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കണം; വിദേശ മദ്യഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇടതു സർക്കാർ നയത്തിന് വിരുദ്ധമെന്ന് കെ.പി.രാജേന്ദ്രൻ

സംസ്ഥാന സർക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.ടി.യു.സി നേതാവുമായ കെ.പി.രാജേന്ദ്രൻ. വിദേശ മദ്യഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇടതു സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് കെ.പി.രാജേന്ദ്രൻ പറഞ്ഞു.
വിദേശ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതും കൂടുതൽ ഷോപ്പുകൾ തുറക്കുന്നതുമായ തീരുമാനങ്ങളുമാണ് പുതിയ നയത്തിൽ ഉണ്ടായിട്ടുള്ളത്. തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കാനുള്ള ശക്തമായ നടപടികളും നിർദ്ദേശങ്ങളും പുതിയ മദ്യനയത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ മദ്യ ഷോപ്പുകൾ കൂടുതലായി തുറക്കാനുള്ള സർക്കാരിന്റെ തീരുമാനം ഇടതുപക്ഷ കാഴ്ചപ്പാടിന് വിരുദ്ധമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha