നടന്‍ ദിലീപ് ഇപ്പോള്‍ നേരിടുന്ന പ്രശ്‌നത്തിനെല്ലാം കാരണം ആര്? ആരുടെ മേലാണ് ദിലീപിന് കൈചൂണ്ടാന്‍ സാധിക്കുന്നത്?

നടിയെ ആക്രമിച്ച സംഭവം നടന്നത് 2017 ഫെബ്രുവരിയിലാണ്. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ പുറത്തുവന്നതോ ഞെട്ടിക്കുന്ന വിവരങ്ങളും. മലയാളക്കര ഒന്നടങ്കം ഞെട്ടിയ വാര്‍ത്തകളാണ് അതിനുശേഷം പുറത്തുവന്നതും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതും.
ഈ സംഭവത്തില്‍ ഒരു ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയര്‍ത്തിയവരില്‍ ഒരാള്‍ ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ ആയിരുന്നു. ഇക്കാര്യത്തില്‍ ആദ്യകാലത്ത് കടുത്ത നിലപാടുകാരിയായിരുന്നു അവര്‍. കേസിന്റെ അന്വേഷണം ദിലീപ് എന്ന നടനില്‍ എത്തിയ സാഹചര്യത്തില്‍ ഒട്ടേറെ അട്ടിമറി ശ്രമങ്ങളും നടന്നിരുന്നു. മലയാള സിനിമയില്‍ നിന്നുള്ള മറ്റ് ചില വ്യക്തികളായിരുന്നു ഇതിനു പിന്നില്‍ ചരടുവലികള്‍ നടത്തിയതെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ ഇപ്പോള്‍ ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ചില സൂചനകള്‍ പുറത്തുവരുന്നു. അതിന് പിന്നിലെ കാരണം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്താണ് ദിലീപിന്റെ വീട്ടില്‍ കൊണ്ട് പോയി കാവ്യക്ക് കൈമാറിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കാവ്യയേയും ഈ കേസില്‍ ചോദ്യം ചെയ്യുക നിര്‍ണായകമാണ്.
കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. കാവ്യയാണോ മാഡമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ ഒരു ചാനലില്‍ വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നല്‍കിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്.
2016 നവംബര്‍ ഇരുപ്പത്തിയഞ്ചിനാണ് കാവ്യയും ദിലീപും തമ്മില്‍ വിവാഹിതരാവുന്നത്. എന്ത് തന്നെയായാലും ദിലീപിന് അന്ന് മുതല്‍ നല്ലകാലമല്ലെന്നാണ് പൊതുവെ സോഷ്യല്‍ മീഡിയയുടെ സംസാരം. വിവാദങ്ങളുടെ ഘോഷയാത്ര തന്നെയാണ് ദിലീപ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരാധാകരും സിനിമാ പ്രേമികളും അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്ന വിവാദത്തില്‍ ഒരു പങ്കും കാണരുതേ എന്ന പ്രാര്‍ത്ഥനയിലാണ്.
https://www.facebook.com/Malayalivartha