കുട്ടിയെ കാലിൽ പൊക്കി നിലത്തടിച്ചു; ശരീരത്തിൽ മർദ്ദനത്തിന്റെ നിരവധി പാടുകൾ; വട്ടിയൂർക്കാവിൽ 10 വയസുകാരന് ക്രൂരമർദനം; വീട്ടിലെ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം വട്ടിയൂർക്കാവിൽ പത്തുവയസുകാരന് ക്രൂരമർദ്ദനം. വീട്ടിലെ ഡ്രൈവറാണ് നാലുമാസത്തോളമായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. കുട്ടിയെ മർദിച്ച കേസിൽ വട്ടിയൂർക്കാവ് സ്വദേശി വിപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടാഴ്ച്ച മുൻപ് കുട്ടി ശാരീരിക ബുദ്ധിമുട്ട് പറഞ്ഞപ്പോഴാണ് മർദ്ദനത്തിന്റെ വിവരം മാതാപിതാക്കൾ അറിയുന്നത്. കുട്ടിയെ ഡ്രൈവർ കാലിൽ പൊക്കി നിലത്തടിക്കുകയായിരുന്നു. ഡോക്ടർമാർ പരിശോദിച്ചതോടെ കുട്ടിയുടെ ശരീരത്തിൽ കൂടുതൽ ക്ഷതങ്ങൾ കണ്ടെത്തുകയായിരുന്നു. കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് നാലുമാസമായി തുടർന്ന മർദ്ദനത്തിന്റെ കാര്യം തുറന്നു പറയുന്നത്.
കുട്ടിയുടെ കൈകളിലും കാലുകളിലും നിരന്തരം മർദിച്ചതിന്റെ പാടുകൾ കണ്ടെത്തി. രണ്ടാഴ്ച മുൻപ് വട്ടിയൂർക്കാവ് പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എന്നാൽ പതിനാലു ദിവസത്തിനു ശേഷം ഇന്നാണ് ഡ്രൈവറായ വിവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി വിപിനെതിരെ പോലീസ് ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha