അമ്ബൂരി രാഖി കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത് പ്രതികളുടെ അതിബുദ്ധി?

അമ്ബൂരി രാഖി മോള്‍ കൊലക്കേസിന്റെ വിചാരണ തുടരുകയാണ്. 2019 ല്‍ നടന്ന കൊലപാതകത്തില്‍ പ്രതികള്‍ നടത്തിയ ഓരോ സംഭവങ്ങളും സിനിമയെ വെല്ലും വിതമായിരുന്നു. സിവില്‍ എഞ്ചിനീയറിങ് ബിരുദധാരിയിരുന്നു കൊല്ലപ്പെട്ട രാഖി. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ. സെഷന്‍സ് ജഡ്ജി സി. ഡെന്നി മുമ്ബാകെയാണ് വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്.
സംഭവത്തില്‍ സൈനീകനായ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാണാതായ രാഖിയെ ഒരുമാസത്തിന് ശേഷം
അഖിലിന്റെ വീടിനു സമീപത്തു മറവു ചെയ്ത നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.
കേസിലെ പ്രതികളായ അഖിലിന്റെ സഹോദരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഖിമോളെ കൊലപ്പെടുത്തിയത് അഖില്‍ തന്നെയാണെന്ന് രണ്ടാം പ്രതി രാഹുല്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. പ്രതികളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ രാഖിമോലെ കൊല്ലാന്‍ ഉപയോഗിച്ച കാര്‍ തൃപ്പരപ്പിലുള്ള രാഹുലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
സൈനികനായ അഖില്‍ ജോലിസ്ഥലത്താണെന്ന് അഖിലിന്റെ അച്ഛന്‍ മണിയന്‍ പറഞ്ഞിരുന്നെങ്കിലും അഖില്‍ കേരളത്തിന് പുറത്ത് ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിന്റെ ഫോണില്‍ നിന്ന് ഉടന്‍ നാട്ടിലെത്താന്‍ പോലീസ് അഖിലിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന ഷാഡോ പോലീസ് അഖിലിനെ പിടികൂടുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ വീണ്ടും ഏപ്രില്‍ 21ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. ഫോറന്‍സിക് വിദഗ്ദര്‍ , ചീഫ് കെമിക്കല്‍ ലാബ് ഉദ്യോഗസ്ഥര്‍,മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ , പ്രതികളെ അറസ്റ്റ് ചെയ്ത മുന്‍ പൂവാര്‍ സി ഐ എസ്. രാജീവ് , ഡിവൈഎസ്പി, രഹസ്യമൊഴി രേഖപ്പെടുത്തിയ 3 ജുഡീഷ്യല്‍ മജിസ്‌ട്രേട്ടുമാര്‍ എന്നീ ഔദ്യോഗിക സാക്ഷികളെയാണ് ഇനി വിസ്തരിക്കുവാനുള്ളത്. ഇതോടെ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയാകും. 34 സാക്ഷികളുടെ വിസ്താരം നവംബര്‍ 25 ഓടെ പൂര്‍ത്തിയായി. 18 തൊണ്ടി മുതലുകള്‍ പ്രോസിക്യൂഷന്‍ ഭാഗം തെളിവായി അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചു.
കൊലയ്ക്ക് ശേഷം രാഖിയുടെ സിം പ്രതികള്‍ വാങ്ങിയ പുതിയ മൊബൈല്‍ ഫോണിലിട്ട് ചെന്നൈക്ക് പോകുന്നുവെന്ന് വീട്ടുകാര്‍ക്ക് അയച്ച സന്ദേശമടങ്ങിയ തൊണ്ടി സിഡി പെന്‍ ഡ്രൈവിലാക്കി പ്രതികള്‍ക്ക് നല്‍കി. രാഖിയുടെ ഫോണിലെയും പ്രതികള്‍ വാങ്ങിയ ബ്രാന്റ് ന്യൂ ഫോണിലേയും സന്ദേശ അക്ഷരങ്ങളുടെ ഫോണ്ട് സൈസ് വ്യത്യാസമാണ് കേസിന് തുമ്പായത്. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രോസിക്യൂഷന്റെയും പ്രതികളുടെയും സാന്നിദ്ധ്യത്തിലാണ് കോടതിയില്‍ പകര്‍പ്പുകള്‍ എടുത്തത്.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും പ്രോസിക്യൂഷന്‍ കേസ് ഡിഫന്റു ചെയ്യാനും സി ഡി പകര്‍പ്പുകള്‍ വേണമെന്ന പ്രതികളുടെ ഹര്‍ജിയിലാണ് പകര്‍പ്പ് നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2 വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസ് പ്രതിരോധിക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കിക്കൊണ്ടുള്ള ന്യായ വിചാരണക്ക് പ്രോസിക്യൂഷന്‍ വിചാരണയില്‍ ആശ്രയിക്കുന്ന രേഖകളുടെയും 2019 ല്‍ പൊലീസ് ഹാജരാക്കിയ 3 ഇലക്‌ട്രോണിക് തൊ മുതലുകളുടെയും പകര്‍പ്പ് സിആര്‍പിസി വകുപ്പ് 207 പ്രകാരം പ്രതിള്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.
അതേ സമയം പോസ്റ്റുമോര്‍ട്ടത്തിനു മുമ്ബുള്ള ഇന്‍ക്വസ്റ്റ് വീഡിയോയും ഫോട്ടോകളും അടങ്ങുന്ന തൊണ്ടി നമ്ബര്‍ റ്റി. 393/2019 സിഡി കോപ്പി ചെയ്യാനായി മുദ്ര പൊട്ടിച്ച് കോടതിയില്‍ തുറന്നപ്പോള്‍ ഉള്ളടക്കം ശൂന്യമായിരുന്നു. അതിനാല്‍ പെന്‍ ഡ്രൈവിലാക്കിയില്ല. ഇന്‍ക്വസ്റ്റ് സിഡിയുടെ മാസ്റ്റര്‍ പ്രിന്റ് ഇല്ലാത്തതിനാല്‍ 23ാം സാക്ഷിയായി കോടതിയില്‍ ഹാജരായ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഡോക്ടറുടെ വിസ്താരം കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റൊരു തൊണ്ടിയായ ഹാര്‍ഡ് ഡിസ്‌ക്ക് കോപ്പി ചെയ്യാന്‍ മറ്റൊരു കംപ്യൂട്ടര്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
ഇതിനിടെ തനിക്കെതിരെ തെളിവില്ലാത്തതിനാല്‍ ജാമ്യം വേണമെന്ന് രണ്ടാം പ്രതി ജാമ്യ ഹര്‍ജി ബോധിപ്പിച്ചു. ജാമ്യ ഹര്‍ജിയില്‍ ആക്ഷേപവും വാദവും ബോധിപ്പിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ഉത്തരവിട്ടു.
കേസില്‍ 22 സാക്ഷികളെ ഇതിനോടകം വിസ്തരിക്കുകയും 20 രേഖകളും. രാഖിയുടെ പിതാവ് , സഹോദരന്‍ , മൃതദേഹം കണ്ടെടുത്ത്ത് തയ്യാറാക്കിയ സീന്‍ മഹസര്‍ സാക്ഷികള്‍ , കൃത്യ സ്ഥല സ്‌കെച്ച് വരച്ച വില്ലേജാഫീസര്‍ , മൃതദേഹം വേഗം മണ്ണിലലിയാന്‍ 5 കിലോ ഉപ്പ് പ്രതികള്‍ വാങ്ങിയ കടയുടമ , തൊണ്ടി മുതലുകളായ വസ്ത്രങ്ങള്‍ കണ്ടെടുത്ത റിക്കവറി മഹസര്‍ സാക്ഷികള്‍ , കൃത്യത്തിനുപയോഗിച്ച കാര്‍ വാടകക്കെടുത്ത ട്ടിലെ കാറുടമ , കൊലക്ക് ശേഷം എറണാകുളം പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ തങ്ങാനായി രാഖിയുടെ ഹാന്‍ ബാഗുമായി പ്രതികള്‍ ബസില്‍ സഞ്ചരിക്കവേ ഗുരുവായൂര്‍ ബസില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്ത ബാഗ് റിക്കവറി മഹസര്‍ സാക്ഷികള്‍ എന്നിവര്‍ കോടതിയില്‍ പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി മൊഴി നല്‍കിയിട്ടുണ്ട്.
രാഖിയും അഖിലും എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അഖില്‍ വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്. അഖിലിനോട് രണ്ടാം വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് രാഖി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 'എന്റെ അനുജന്റെ കല്യാണം നീ മുടക്കുമല്ലേടീ, നീ ജീവിച്ചിരിക്കണ്ട' എന്നു പറഞ്ഞ് രാഹുല്‍ യുവതിയെ ആക്രമിച്ചെന്നാണ് മൊഴി. തുടര്‍ന്ന് അഖില്‍ കഴുത്തു ഞെരിച്ചപ്പോള്‍ രാഖി ബോധരഹിതയായി. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ രാഖിയുടെ ശരീരം അനങ്ങുന്നത് കണ്ട സഹോദരങ്ങള്‍ കാറില്‍ വെച്ചു തന്നെ വീണ്ടും രാഖിയുടെ കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.
അതേസമയം, വ്യക്തമായ ഗൂഢാലോചനയോടെയാണ് രാഖിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പൂവാറിലെത്തിച്ച് കൊല നടത്തിയതെന്ന് സൂചനയുണ്ട്. രാഖിയുടെ ശരീരം മറവു ചെയ്യാനായി നേരത്തെ തന്നെ കുഴി തയ്യാറാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha