കെ റെയിൽ പോലെയുള്ള പദ്ധതികൾ വേണമെന്ന് മഹാഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു; ഏതെങ്കിലും ഒരുകൂട്ടം എതിർത്തെന്നു കരുതി സർക്കാർ നാടിന്റെ പക്ഷത്തു നിന്നും മാറിനിൽക്കില്ല; കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരുകൂട്ടം എതിർത്തെന്നു കരുതി സർക്കാർ നാടിൻറെ പക്ഷത്തു നിന്നും മാറിനിൽക്കില്ല. കെ റെയിൽ പോലെയുള്ള പദ്ധതികൾ വേണമെന്ന് മഹാഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഒരു പദ്ധതി നാടിന്റെ നാളേക്ക് ആവശ്യമെങ്കില്‍ അത് നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ഏത് സര്‍ക്കാരായാലും ഈ നിലപാട് സ്വീകരിക്കണം.കെ റെയിലിന് അനുമതി നല്‍കേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രിയുടെ സമീപനം അനുകൂലമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha