നിരവധി മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കമായി... ഭൂമി കൈമാറ്റ രജിസ്‌ട്രേഷന് ഇന്നു മുതല്‍ ചെലവേറും , വാഹനങ്ങള്‍ക്ക് ഹരിത നികുതി; വെള്ളക്കരം കൂട്ടി, തിരിച്ചറിയല്‍ രേഖയില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാകും, പാരസെറ്റമോള്‍ അടക്കം 872 മരുന്നുകള്‍ക്ക് വിലകൂട്ടി കേന്ദ്രം

നിരവധി മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കമായി... ഇന്നു മുതല്‍ ഭൂമി കൈമാറ്റ രജിസ്‌ട്രേഷന് ചെലവേറും. സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷന്‍ ഫീസിലും ചെലവ് വര്‍ദ്ധിക്കും.
ഇനി കോവിഡ് നിയന്ത്രണ ലംഘനങ്ങളുടെ പേരില്‍ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കില്ല. ജീവന്‍രക്ഷയ്ക്കുള്ളത് ഉള്‍പ്പെടെ 872 മരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ദ്ധിക്കും. ഇത് കേന്ദ്ര തീരുമാനമാണ്. നികുതി ഭാരം ഉയരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റാണ് ഇതിന് വഴിതെളിച്ചത്.
ഭൂമിയുടെ ന്യായവില പത്ത് ശതമാനം ഉയര്‍ത്തി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 12 വര്‍ഷത്തിനിടയിലെ ന്യായവില വര്‍ധന 120 ശതമാനത്തിലേറെയായി. അടിസ്ഥാന ന്യായവില രജിസ്റ്റര്‍ 2010 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്നതാണ്. അതില്‍ 10,00,000 രൂപ വില നിശ്ചയിച്ചത് ഇനി 22,00,000 രൂപയായി.
മാര്‍ച്ച് 31 വരെ 20, 00, 000 രൂപയായിരുന്നപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമായി രണ്ട് ലക്ഷമാണ് ആവശ്യമായിരുന്നത്്. ന്യായവില രണ്ടുലക്ഷം രൂപ കൂടുന്നതോടെ വിലയാധാരങ്ങള്‍ക്ക് 20,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ കൂടും. ഇഷ്ടദാനം, ധനനിശ്ചയം ആധാരങ്ങള്‍ക്ക് 24,000 രൂപ ആയിരുന്നത് 26,400 രൂപയാകും. കോവിഡ്,നോട്ട് നിരോധനം, റബര്‍ വിലയിടവ് തുടങ്ങിയ പ്രതിസന്ധികള്‍ കാരണം ഭൂമിയുടെ വിലയില്‍ കുറവ് സംഭവിച്ചു.
ഹൈവേ, ജങ്ഷനുകള്‍, റോഡ് സൈഡിലെ ഭൂമി, വീട് നിര്‍മിക്കുന്നതിനുള്ള ഭൂമി ഇവയ്ക്ക് വില കൂടി. എന്നാല്‍ റബര്‍ പ്ലാന്റേഷന്‍ ഉള്‍പ്പെടെ കൃഷി ഭൂമി വാങ്ങാന്‍ ആളില്ലാത്തതിനാല്‍ വില ഗണ്യമായി കുറഞ്ഞു. എന്നാല്‍ ഭൂമിയുടെ ക്ലാസിഫിക്കേഷന്‍ ഇപ്പോഴും പത്ത് വര്‍ഷം മുമ്പത്തെ അവസ്ഥയിലാണ്. 2010ലെ ന്യായവില പട്ടികയില്‍ വാഹന ഗതാഗത സൗകര്യമില്ലാത്ത വസ്തുവിന് ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നത് ഇപ്പോള്‍ 2,20,000 രൂപയായി. വില ഇരട്ടിയിലേറെയായെങ്കിലും ക്ലാസിഫിക്കേഷന്‍ വാഹന ഗതാഗത സൗകര്യമില്ലെന്ന പട്ടികയിലാണ്.
ഇപ്പോള്‍ ഈ ഭൂമിയില്‍ റോഡുണ്ടെങ്കില്‍ സമീപത്ത് റോഡുള്ള വസ്തുവിന് നിശ്ചയിച്ച വില അടിസ്ഥാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. . അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതോടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.
കൂടാതെ പാരസെറ്റമോള്‍ അടക്കം 872 മരുന്നുകള്‍ക്ക് വിലകൂട്ടി കേന്ദ്രം. വില നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.76% വരെയുള്ള റെക്കോര്‍ഡ് വിലവര്‍ധനയാണ് ഇന്നു നിലവില്‍ വരുന്നത്. പാരസെറ്റമോളിന് ഗുളിക ഒന്നിന് (500 മില്ലിഗ്രാം) 0.91 രൂപയെന്നത് 1.01 രൂപ വരെയാകാം.
ജീവന്‍രക്ഷാ മരുന്നുകള്‍ക്കടക്കം ഇന്നു മുതല്‍ വര്‍ദ്ധനവ്. സാധാരണക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800ല്‍ അധികം അവശ്യമരുന്നുകളുടെ വിലയും ഇന്നു മുതല്‍ വര്‍ധിക്കും. മരുന്നുകളുടെ വില 10.7 ശതമാനത്തിലധികം ഉയരും. വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി ഇന്‍ഫെക്റ്റീവ് മരുന്നുകള്‍ എന്നിവ വില വര്‍ധിക്കുന്ന മരുന്നുകളില്‍ ഉള്‍പ്പെടും.
പാരസെറ്റമോള്‍, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോള്‍ തുടങ്ങിയ മരുന്നുകള്‍ വില കൂടുന്നവയില്‍ ഉള്‍പ്പെടുന്നു. പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാകും വര്‍ധിക്കുക.
വെള്ളക്കരത്തില്‍ അഞ്ചു ശതമാനം വര്‍ദ്ധനവാണ് ഉള്ളത്. ഇന്ന് മുതല്‍ അത് പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ നിലവില്‍ വരും
വാഹന രജിസ്ട്രേഷന്‍ , ഫിറ്റ്നസ് നിരക്കുകളും കൂടും. ഇന്നു മുതല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കല്‍ നിരക്കുകള്‍ വര്‍ധിക്കുകയാണ്. പഴയ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുക്കിയ നിരക്കുകളില്‍ 18 ശതമാനത്തോളം വര്‍ധനയുണ്ട്
രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇന്ന് മുതല്‍ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമായിരിക്കും.
മറ്റു പ്രധാനപ്പെട്ട മാറ്റങ്ങളിങ്ങനെ...
തിരിച്ചറിയല്‍ രേഖയില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനരഹിതമാകും.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് (പിഎഫ്) ജീവനക്കാരുടെ വിഹിതമായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് ഈ സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതി ബാധകമായിരിക്കും
വസ്തു വില്‍ക്കുമ്പോള്‍ മുദ്ര വില/പ്രതിഫലത്തുക 50 ലക്ഷം രൂപയില്‍ കൂടിയാല്‍ അധികതുകയുടെ ഒരുശതമാനം നികുതി സ്രോതസ്സില്‍ പിടിക്കും.
ഭിന്നശേഷിക്കാര്‍ക്കുള്ള ഇളവും നിലവില്‍ വരും
20 കോടി രൂപയിലധികം വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ബിസിനസ് ടു ബിസിനസ് (ബി ടു ബി) ഇടപാടുകള്‍ക്ക് ഇന്നു മുതല്‍ ഇലക്ട്രോണിക് ഇന്‍വോയിസ് ജനറേറ്റ് ചെയ്യണം.
വാണിജ്യ പാചകവാതകവില കൂട്ടി.
രാജ്യമെങ്ങും ദേശീയപാതട്രോള്‍ നിരക്ക് കൂട്ടി . ഇന്ധനവിലക്കയറ്റം ചരക്ക് ഗതാഗതത്തെയും പച്ചക്കറി- പലചരക്ക് വിലയേയും സാരമായി ബാധിച്ചിരിക്കെ, ഇന്നു മുതല്‍ ടോള്‍ നിരക്കും വര്‍ധിപ്പിച്ചിരിക്കുകയാണ്. രാജ്യമെങ്ങും വിലവര്‍ധന ബാധകമാണ്. ടോള്‍ നിരക്കില്‍ 10 ശതമാനത്തോളം വര്‍ധന വരുത്തി.
വെള്ളക്കരം ഇന്നു മുതല്‍ 5ശതമാനം വര്‍ദ്ധനവ്. കുടിവെള്ളത്തിന്നും വില കുതിക്കുന്ന അവസ്ഥ. ഇന്നു മുതല്‍ വെള്ളക്കരം അഞ്ചു ശതമാനമാണ് കൂടുന്നത്. നഗര മേഖലയിലുള്ളവരെയാകും ഈ നിരക്കു വര്‍ധന കൂടുതലായും ബാധിക്കുക.
നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന മിക്ക വസ്തുക്കളുടെയും വില വര്‍ധിക്കും. പ്രമുഖ കമ്പനികള്‍ ഇതോടകം വില വര്‍ധന പ്രഖ്യാപിച്ചു കഴിച്ചു. ഇന്ധനവിലക്കയറ്റമാണ് ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha