പൊതുപണിമുടക്കിന്റെ രണ്ടാം ദിവസം ആരുമില്ലാത്ത സമയം നോക്കി നോട്ടമിട്ടത് നാല് മാസം ഗർഭിണിയായ ആടിനെ... മൂന്നംഗസംഘം ചേർന്ന് ഹോട്ടലിന് പിറകിലുള്ള മുറിയിൽ കെട്ടിയിട്ട ശേഷം രതിവൈകൃതത്തിന് ഇരയാക്കിയ ആട് ചത്തു! 37ക്കാരനെ പൊക്കി പോലീസ്... സംഭവം കാഞ്ഞങ്ങാട്

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ജന്തുക്കളോടുപോലും തോന്നുന്ന മനുഷ്യന്റെ കാമം അത് എത്ര വലിയ ക്രൂരതയാണ്. അത്തരത്തിൽ സമാനമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്.കാഞ്ഞങ്ങാട് രതിവൈകൃതത്തിന് ഇരയാക്കിയ ആട് ചത്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പൊതുപണിമുടക്കിന്റെ രണ്ടാം ദിവസം ഹോട്ടലിൽ ആരുമില്ലാത്ത തക്കം നോക്കി മൂന്നുപേർ ചേർന്ന് ആടിനെ ഹോട്ടലിന് പിറകിലുള്ള മുറിയിൽ കെട്ടിയിട്ട് ദ്രോഹിച്ചത്. പുലർച്ചെ ഒരാൾ മതിൽ ചാടി കടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ഉടമ ഇയാളെ പിന്തുടരുകയും പരിസരവാസികളുടെ സഹായത്തോടെ പിടികൂടി പൊലീസിലേൽപ്പിക്കുകയുമായിരുന്നു. തമിഴ്നാട് സ്വദേശിയും ഹോട്ടലിൽ തൊഴിലാളിയുമായ സെന്തിൽ കുമാറി (37) നെയാണ് ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റുചെയ്തത്.
പ്രതികൾക്കെതിരെ ജന്തുദ്രോഹ നിവാരണ നിയമം (11 എ), സെക്ഷൻ 377 പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ പറഞ്ഞു. സെന്തിലിനെ ചോദ്യംചെയ്ത് വരികയാണ്. മറ്റു രണ്ടു പേരെ കുറിച്ച് അറിയില്ലെന്നാണത്രെ ഇയാൾ മൊഴി നൽകിയത്. ഒരു മാസം മുമ്പാണ് സെന്തിൽ ഹോട്ടലിൽ ജോലിക്കുവന്നത്.
ഹോട്ടലുകാർ തന്നെ വളർത്തിയ ആട് സംഭവത്തിന് പിന്നാലെ ചത്തുപോകുകയറും ചെയ്തു. നാല് മാസം ഗർഭിണിയാണ് ആടെന്നും രതിവൈകൃതത്തിന് ഇരയായതായും ആടിനെ പരിശോധിച്ച വെറ്ററിനറി സർജൻ അറിയിച്ചു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ഹൊസ്ദുർഗ്ഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാരും.
https://www.facebook.com/Malayalivartha