നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ. പി അന്തരിച്ചു, സംസ്‌കാരം വൈകിട്ട് നാലിന് ശാന്തി കവാടത്തില്‍

നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ. പി(61) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍.
കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് രമ. രോഗാവസ്ഥയെ തുടര്‍ന്ന് കിടപ്പിലായതിനാല്‍ വീട്ടിലെത്തിയാണ് മജിസ്ട്രേറ്റ് ഇവരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയത്.
അതേസമയം നടന്റെ സിനിമാ ജീവിതം പ്രേക്ഷകര്‍ക്കൊക്കെ അറിയാമെങ്കിലും കുടുംബജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറേയില്ല. ഭാര്യയോ മക്കളോ പൊതുവേദികളിലോ പുരസ്‌കാരദാന ചടങ്ങുകളിലോ മിക്കവാറും എത്താറില്ല. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോലും വളരെ വിരളമാണ്.
എന്നാല്‍ ഒരിക്കല്‍ ഭാര്യ പെതുവേദിയില്‍ എത്താത്തിന്റെ കാരണം നടന്‍ വെളിപ്പെടുത്തുകയുണ്ടായി . പടം തരും പണം എന്ന ഷോയിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ എപ്പിസോഡില്‍ അടുത്തിടെ വിവാഹിതരായ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സരാര്‍ഥികളായി എത്തിയത്. ഈ എപ്പിസോഡിലാണ് പൊതുവേദിയില്‍ ഭാര്യ അധികം പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തിയത്.
തന്റെ സ്വഭാവത്തിന്റെ വിപരീതമാണ് ഭാര്യ രമ എന്നാണ് ജഗദീഷ് പറയുന്നത്. 'എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മാറി തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ പോലും ഒരിക്കലും ആഗ്രഹിക്കുന്നില്ല.
എന്തെങ്കിലും സ്പെഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകള്‍ പോലുമില്ലാത്തത്.
സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും'' ജഗദീഷ് പറയുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നവരാണ്.
അതേസമയം അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയവും. രമയെ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടണ്ടെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും എപ്പോഴും അവള്‍ക്ക് ഉള്ളതാണെന്നായിരുന്നു ഷോയിലൂടെ ജഗദീഷ് പറഞ്ഞത് .
https://www.facebook.com/Malayalivartha