ഗുല്‍ഷനെ കാണാന്‍ വേണ്ടി ദിലീപ് ദുബായിലേക്ക് കടന്നു! ലക്‌ഷ്യം സാക്ഷികളെ സ്വാധീനിക്കാൻ.. ഈ ഒരു പ്ലാനിന് മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം ദുബായിയില്‍ നടത്തിയതും പാസ്പോര്‍ട്ട് കോടതിയോട് ആവശ്യപ്പെട്ടതും.. അടുത്ത ലക്‌ഷ്യം കാവ്യയിലേക്ക്.. സ്ത്രീ എന്ന പരിഗണന നൽകി സർക്കാർ അനുമതിയോടെ ചോദ്യം ചെയ്യാൻ തീരുമാനം...

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണായക വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസം നടന്നത്. ആവശ്യമെങ്കിൽ ഇനിയും ക്രൈംബ്രാഞ്ച് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം കേസിൽ കാവ്യാമാധവനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. രണ്ടു കേസുകളിലും നിർണായക സാക്ഷിയാണ് കാവ്യ. എന്നാൽ സ്ത്രീ എന്ന പരിഗണന നൽകി സർക്കാർ അനുമതിയോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി സർക്കാർ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ക്രൈം ബ്രാഞ്ച്.
അതേസമയം സാക്ഷികളെ സ്വാധീനിക്കാനാണോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന് ഇറാൻ സ്വദേശിയുടെ സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷണ വിധേയമാണ്. ഗുൽഷൻ എന്ന് പേരുള്ള ഇയാളെ ദുബായിൽ വെച്ച് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കണ്ടിരിക്കാം എന്നായിരുന്നു ദിലീപ് മറുപടി നൽകിയത്. ഈ കൂടിക്കാഴ്ചയെ കുറിച്ചും അന്വേഷണം നടക്കുകയാണ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കാൻ എന്‍ഐഎയുടെ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായതിന് പിന്നാലെ ദുബായില്‍ എത്തി ദിലീപ് ഗൊല്‍ച്ചിനെ കണ്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഗൊല്‍ച്ചിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബാലചന്ദ്രകുമാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ''ഇറാനിയന്‍ സ്വദേശിയാണ് അഹമ്മദ് ഗൊല്‍ച്ചന്‍. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരില്‍ വിളിക്കും. അയാളുടെ പിന്നാലെ പൊലീസ് പോയി തുടങ്ങിയിട്ടുണ്ട്. വിദേശത്ത് പല സ്ഥലത്തും ഈ വീഡിയോ ഉണ്ടെന്ന് പലരും തന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അത് കൃത്യസമയത്തു തന്നെ പൊലീസിനെ അറിയിച്ചിരുന്നു.'' നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. ആദ്യം മുതൽ ബാലചന്ദ്രകുമാർ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് പേരുള്ള ഒരാളുടെ പിന്നാലെ പോകും. ഇത് വരുംദിവസങ്ങളില്‍ സംഭവിക്കും. ഇദ്ദേഹത്തിന്റെ കോണ്ടാക്ടാണ് മായ്ച്ച് കളഞ്ഞതില്‍ ഒരു കോണ്ടാക്ട്. ഗുല്‍ഷന്‍ എന്ന് പേരുള്ള ദുബായില്‍ താമസിക്കുന്ന ഡി കമ്പനിയില്‍ അംഗമായിട്ടുള്ള ഒരാളിലേക്ക് ഈ അന്വേഷണം പോകും. എന്റെ പരാതിയിലെ 18-ാം പോയന്റ്, 2017 നവംബര്‍ 15ന് ദിലീപും സംഘവും ചര്‍ച്ച നടത്തിയിട്ട് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചു. ഗുല്‍ഷന്‍ എന്ന വ്യക്തിയെ കാണാന്‍ വേണ്ടിയാണ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം വെച്ചത്. എന്നിട്ടാണ് പാസ്പോര്‍ട്ട് കോടതിയോട് ആവശ്യപ്പെട്ടത്. ഇത് വാങ്ങിയിട്ടാണ് ദിലീപ് ദുബായില്‍ പോയി ഗുല്‍ഷനെ കണ്ടത്. ഗുല്‍ഷന്റെ കീഴില്‍ ദിലീപിന്റെ അടുത്ത ഒരു ബന്ധു കുറെ കാലം ജോലി ചെയ്തിട്ടുണ്ട്. ഗുല്‍ഷന്‍ ഡി കമ്പനിയുടെ ആളാണെന്ന് വരുംദിവസങ്ങളില്‍ പൊലീസ് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.''
അതേസമയം വധഗൂഢാലോചന കേസ് എഫ്.ഐ.ആർ റദ്ദാക്കണം എന്ന ദിലീപിന്റെ ഹർജി തീർപ്പായ ശേഷം കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയുമാണ് അടുത്തതായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദിലീപിന് മുൻപിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയ പല തെളിവുകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ് ചോദ്യം ചെയ്യൽ. ഇവർക്ക് ശേഷമാകും കാവ്യാ മാധവനെ ചോദ്യം ചെയ്യുക.
https://www.facebook.com/Malayalivartha