ആയിരം രൂപയുടെ കൂപ്പണെടുക്കൂ; ബമ്പർ സമ്മാനം 68 സെന്റ് സ്ഥലം; സ്ഥലം വിൽക്കാനാകാതെയായപ്പോൾ ദമ്പതികളുടെ വമ്പൻ തന്ത്രം; അമ്പരന്ന് മലയാളികൾ

ഒരു കാര്യത്തിന് നാം ശ്രമിച്ച് പരാജയപ്പെട്ടാൽ അത് എങ്ങനെ എങ്കിലും നേടിയെടുക്കാൻ നമ്മൾ ശ്രമിക്കും അല്ലെ?ആഗ്രഹിച്ചത് നേടിയെടുക്കാൻ വ്യത്യസ്തമായ രീതികൾ പിന്തുടരാനും നമുക്ക് ഇഷ്ടമാണ്. നമ്മുടെ ചുറ്റും നോക്കിയാൽ വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരുപാട് വ്യക്തികളെ കാണാം. വ്യത്യസ്‌തമായ ആശയങ്ങളും പ്രവർത്തികളും കാണാം.
വ്യത്യസ്തമായ പ്രവർത്തികളിലൂടെ സമൂഹത്തിൽ മിന്നിത്തിളങ്ങി നിൽക്കുന്ന ഒട്ടനവധി വ്യക്തികളുടെ വിവരങ്ങൾ നാം ഇതിനോടകം അറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വ്യത്യസ്തമാർന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.വേറിട്ടൊരു ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് ദമ്പതികൾ. എന്താണ് സംഭവം എന്നല്ലേ? നോക്കാം
ഒരു സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം! കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണു വേറിട്ട ഭാഗ്യ പരീക്ഷണത്തിനൊരുങ്ങിയിരിക്കുന്നത്. സ്വന്തം ഭൂമിയിലാണ് കൂപ്പൺ വിൽപനയുടെ പരസ്യ ബോർഡ് ഇവർ വച്ചത്. 1000 രൂപ മുടക്കി കൂപ്പൺ എടുക്കുക. അവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ഭൂമി സൗജന്യമായി നൽകുമെന്നാണു വാഗ്ദാനം. 4 വർഷം നിരന്തരം പരിശ്രമിച്ചിട്ടും തരക്കേടില്ലാത്ത വിലയ്ക്കു ഭൂമി വിൽക്കാൻ കഴിയാതെ വന്നതോടെയാണ് അവസാന വഴി ഇവർ നോക്കുന്നത്.
മകന്റെ പഠനാവശ്യങ്ങളും കടബാധ്യതയുമാണ് ഭൂമി വിൽക്കാൻ ഇവർ തീരുമാനിച്ചത് . പ്രളയവും കോവിഡുമൊക്കെ വന്നതോടെ ഭൂമിക്കച്ചവടം മൊത്തത്തിൽ തകർച്ച നേരിട്ടതോടെയാണ് സ്ഥലം വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടത്. വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ചിലർ ന്യായവില പോലും പറഞ്ഞില്ല. ഇതോടെയാണ് കൂപ്പൺ നറുക്കെടുപ്പു നടത്തി ഭൂമി കൈമാറുക എന്ന ആശയത്തിലേക്ക് ഇവർ എത്തിയത് . വക്കീലിനെ കണ്ട് ഈ ആശയം പറഞ്ഞു. ടിക്കറ്റ് തുകയുടെ സമ്മാനനികുതി അടക്കം നിയമപ്രശ്നങ്ങൾ വക്കീൽ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് വില്ലേജ് ഓഫിസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു,
ഇവരുടെ ഇപ്പോഴത്തെ തീരുമാനം ഓഗസ്റ്റ് 15ന് നായരങ്ങാടിയിൽ ഇവരുടെ ഉടമസ്ഥതയിലുള്ള മരിയ ഗാർമെന്റ്സിൽ നറുക്കെടുപ്പു നടത്താനാണു. നറുക്കെടുപ്പിൽ ഭൂമി ലഭിക്കുന്നയാൾ റജിസ്ട്രേഷൻ ചെലവുകൾ നോക്കണം. എന്തെങ്കിലും കാരണവശാൽ നറുക്കെടുപ്പു മുടങ്ങിയാൽ മറ്റൊരു തീയതിയിലേക്കു മാറ്റുകയും ചെയ്യും. സാങ്കേതികമോ നിയമപരമോ ആയ മറ്റെന്തെങ്കിലും തടസ്സമുണ്ടായാലോ എന്ന ചോദ്യത്തിനും ഇവർ മറുപടി നൽകുന്നുണ്ട്. ‘അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൂപ്പണിന്റെ പണം തിരിച്ചുനൽകുമെന്നും ദമ്പതികൾ പറയുന്നു . എന്തായാലും ഇവരുടെ ഈ പദ്ദതി വിജയകരമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha