വിഡി സതീശനെതിരെ ഐ.എന്‍.ടി.യു.സി പ്രതിഷേധം.. പ്രതിഷേധം കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പരാമര്‍ശത്തിനെതിരെ... ചങ്ങനാശ്ശേരിയില്‍ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, പ്രതിഷേധ പ്രകടനത്തില്‍ സതീശനെതിരെ മുദ്രാവാക്യം, വി.ഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് പി.പി തോമസ്

തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ചങ്ങനാശേരിയിലാണ് ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടക്കുന്നു.
ഐഎന്‍ടിയുസി ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ആരുടെ സംഘടനയാണെന്നും നേതാക്കള്‍ ചോദിക്കുകയാണ്. സംഘടനാ നേതാവ് പി.പി. തോമസിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
വി.ഡി സതീശനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും പ്രസ്താവന പിന്‍വലിക്കണമെന്നുമാണ് അവരുടെ ആവശ്യം. പ്രസ്ഥാനം ഇക്കാലമത്രെയും കോണ്‍ഗ്രസിനൊപ്പമായിരുന്നു. കോണ്‍ഗ്രസിനാണ് തങ്ങളുടെ വോട്ടും നല്‍കിയത്.
സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ലെന്നും ഐഎന്‍ടിയുസി. വി.ഡി. സതീശന്‍ ഇന്ന് കെ റെയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെത്തുന്നതിന് മുന്നോടിയായാണ് ഐഎന്‍ടിയുസിയുടെ പ്രതിഷേധം.
"
https://www.facebook.com/Malayalivartha