വര്‍ഷചിത്രയ്ക്കും അനന്തുകൃഷ്ണനും ഇനി സന്തോഷമായി ജീവിക്കാം,വളര്‍ത്തച്ഛനായി ദിലീപുണ്ടാകും കൂടെ

പറക്കമുറ്റുംമുമ്പെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട വര്‍ഷചിത്രയ്ക്കും അനന്തുകൃഷ്ണനും ഇനി ആരുമില്ലെല്ല പരിഭവം വേണ്ട. പൊന്നുപോലെ നോക്കാന്‍ വളര്‍ത്തച്ഛനായി വെള്ളിത്തിരയിലെ ജനപ്രിയ നടന്‍ ദിലീപുണ്ടാകും കൂടെ. എഴുപുന്ന സെന്റ് റാഫേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വര്‍ഷചിത്രയ്ക്കും അനന്തു കൃഷ്ണനുമാണ് ദിലീപ് താങ്ങാകുന്നത്. ചന്തിരൂര്‍ ഇലഞ്ഞിത്തറ നികര്‍ത്തില്‍ സുപ്രന്‍-വനജ ദമ്പതികളുടെ മക്കളാണ് വര്‍ഷചിത്ര, അനന്തുകൃഷ്ണന്‍ എന്നിവര്‍. പത്ത് വര്‍ഷം മുമ്പ് പിതാവ് സുപ്രന്‍ പാമ്പുകടിയേറ്റ് മരിച്ചു. ഒരുവര്‍ഷം മുമ്പ് വൃക്കരോഗം ബാധിച്ച് മാതാവ് വനജയും യാത്രയായി. സംരക്ഷിക്കാന്‍ ആരോരുമില്ലാതെ സഹോദരിയെ കെട്ടിപ്പിടിച്ച് അനന്തു കരയുന്ന വാര്‍ത്ത അന്ന് മാധ്യമങ്ങളില്‍ വന്നിരുന്നു. പിതാവ് മരിച്ചതിന് ശേഷം കൂലിവേല ചെയ്താണ് വനജ കൂലിവേല ചെയ്താണ് മക്കളെ പോറ്റിയത്.മാധ്യമങ്ങളിലൂടെ ഈ കുരുന്നുകളുടെ ദുരിത പൂര്‍ണമായ ജീവിത കഥ അറിഞ്ഞതിനെ തുടര്‍ന്നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വര്‍ഷചിത്രയുടേയും എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു കൃഷ്ണന്റേയും വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ ദിലീപ് ഓടിയെത്തിയത്.
എഴുപുന്നയില്‍ ഷൂട്ടിങിനെത്തിപ്പോള്‍ ഈ കുരുന്നുകളെ സ്‌കൂളില്‍ സന്ദര്‍ശിക്കുകയും ചെയ്തു ദിലീപ്. ഇരുവരേയും നേരില്‍കണ്ട് സ്‌നേഹാന്വേഷണം നടത്തുകയും പഠന നിലവാരത്തെക്കുറിച്ച് അദ്ധ്യാപകരോട് വിശദമായി ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്നാണ് ഇവരുടെ പഠനച്ചെലവുകള്‍ പൂര്‍ണമായും ദിലീപ് ഏറ്റെടുത്തത്. ഇവരെക്കാണാന്‍ വീണ്ടും എത്തുമെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























