ജനങ്ങള്‍ മായം കലര്‍ന്ന ഭക്ഷണം കഴിച്ച് മരിച്ചാലും വേണ്ടില്ല, തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നിര്‍ത്തിവെയ്ക്കാന്‍ അനുപമയ്ക്ക് നിര്‍ദ്ദേശം

ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടിവി അനുപമയ്ക്ക് സര്‍ക്കാരിന്റെ അനൗദ്യോഗിക വിലക്ക്. ഭക്ഷ്യ സാധനങ്ങളുടെ സാമ്പിള്‍ ശേഖരിക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാനാണ് സര്‍ക്കാര്‍ അനുപമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നടപടി. അനുപമയുടെ ചെയ്തികള്‍ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ദോഷം വരുമെന്നും തെരഞ്ഞെടുപ്പ് ഫണ്ടില്‍ വന്‍ കുറവുണ്ടാവുമെന്നും വിലയിരുത്തലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് റെയ്ഡുകളും പരിശേധനകളും അവസാനിപ്പിക്കാന്‍ അനുപമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിയും വരെ പരിശോധന വേണ്ടെന്നാണ് സര്‍ക്കാരിന്റെ അപ്രഖ്യാപിത നിര്‍ദ്ദേശം. അനുപമക്കെതിരേ യു.ഡി.എഫിന്റെ താക്കോല്‍സ്ഥാനത്തുള്ള നേതാവ് രംഗത്തുവന്നതോടെ നിറപറക്കെതിരേയുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. പ്രമുഖ ബ്രാന്‍ഡിന്റെ അരിയില്‍ മായമുണ്ടെന്നത് വിവാദമായിരിക്കേയാണ് പരിശോധനകള്‍ നിര്‍ത്തിവെയ്ക്കാന്‍ അനുപമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ പവിഴം അരിയില്‍ മെഴുക് ചേര്‍ത്തിട്ടുണ്ടെന്നു പരാതിയുണ്ടായിട്ടും പരിശോധിക്കാന്‍ ഇതുമൂലം ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിയുന്നില്ലെന്നാണ് സൂചന. വന്‍കിട ബ്രാന്‍ഡുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭക്ഷ്യവസ്തുക്കളിലെ മായം പിടിക്കാനുള്ള അനുപമയുടെ നീക്കത്തെ തടയിടാനാണ് ഇത്. വന്‍ അധികാര കേന്ദ്രങ്ങള്‍ തന്നെയാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. ഇതോടെ മായം പരിശോധനകള്‍ നിലച്ച മട്ടാണ്.
വ്യാപാരി വ്യവസായികളില്‍ നിന്നു തെരഞ്ഞെടുപ്പു ഫണ്ട് സ്വരൂപിക്കാനാണ് പരിശോധനയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കള്‍ക്കെന്ന പോലെ ഹോട്ടലുകളിലെ പരിശോധനയും അവസാനിപ്പിച്ചിട്ടുണ്ട്.അര്‍ബുദം ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കു കാരണമായേക്കാവുന്ന സുഡാന്‍ ഡൈപോലുള്ള വസ്തുക്കള്‍ കലര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വ്യാപകമായി വിറ്റഴിക്കുമ്പോഴാണു പരിശോധന സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. പച്ചക്കറിയിലെ മായം കണ്ടെത്താന്‍ നടത്തുന്ന പരിശോധനയും നിറുത്തി.
നിറപറ ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ച് കറിപ്പൊടികളില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്നു നിരോധനം ഏര്‍പ്പെടുത്തിയ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ സര്‍ക്കാരിന്റെ കണ്ണിലെ കരടായതിനു പിന്നാലെയാണു വകുപ്പിനു കൂച്ചുവിലങ്ങിട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഭക്ഷ്യസുരക്ഷാ കമ്മീഷണറായ ടി വി അനുപമയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റും. ജില്ലാ കളക്ടറായി അനുപമയ്ക്ക് പ്രെമോഷന്‍ നല്‍കി നിയമിക്കും. ഇതിലൂടെ വിവാദങ്ങളും ഒഴിവാക്കും. അതുവരെ വമ്പന്മാരെ വേദനിപ്പിക്കാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കളക്ടറായി അനുപമയെ മാറ്റാനാണ് നീക്കം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ജില്ലാ കളക്ടര്‍മാരില്‍ ഉടന്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്യും. പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പോലും കമ്മീഷന്‍ തടഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കളക്ടറായി അനുപമയ്ക്ക് ഉടന്‍ സ്ഥാനക്കയറ്റം നല്‍കാനാവില്ല. ഇതുമനസ്സിലാക്കിയാണ് അപ്രഖ്യാപിത വിലക്ക്. അനുപമയുടെ വാക്ക് കേട്ട് പരിശോധന കാര്യക്ഷമമാക്കരുതെന്ന് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരോടും വേണ്ടപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരും പരിശോധനയില്‍ നിന്ന് പിന്മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























