ഇത്തവണത്തെ ഐപിഎൽ മത്സരത്തിന് മുൻ കാലങ്ങളിൽ കിട്ടിയിരുന്ന ഒരു "രസം" ഇത്തവണ കിട്ടുന്നില്ല; എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടങ്ങൾ ആണേ; ഈ ഐപിഎല്ലിന്റെ പേരിൽ കുറച്ചു പേര് കോടികൾ ഉണ്ടാക്കുന്നു; നമ്മൾ നമ്മുടെ സമയം കളഞ്ഞു കാണുന്നു; അത്രതന്നെ; ക്രിക്കറ്റ് നിരീക്ഷണം, പ്രവചനം എന്നീ കലാ പരിപാടികൾ നിർത്തുകയാണെന്ന് സന്തോഷ് പണ്ഡിറ്റ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്കിലൂടെ ക്രിക്കറ്റ് നിരീക്ഷണം,പ്രണയം നിരീക്ഷണം, രാഷ്ട്രീയ നിരീക്ഷണം തുടങ്ങിയ കാര്യങ്ങൾ സന്തോഷ് പണ്ഡിറ്റ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ക്രിക്കറ്റ് നിരീക്ഷണം, പ്രവചനം തുടങ്ങിയ കാര്യങ്ങൾ താൻ നിർത്തി എന്ന് പറഞ്ഞ് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് .
അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്; പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം. ഞാൻ "പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം , പ്രവചനം" എന്നീ കലാ പരിപാടികൾ നിർത്തി ട്ടോ. (സ്ഥിരമായിട്ടല്ല , ഈ ഐപിഎൽ അവസാനിക്കും വരെ മാത്രം . ജൂൺ മുതൽ വീണ്ടും തുടങ്ങും ). കാര്യം ഇത്തവണത്തെ ഐപിഎൽ മത്സരത്തിന്.
മുൻ കാലങ്ങളിൽ കിട്ടിയിരുന്ന ഒരു "രസം" ഇത്തവണ കിട്ടുന്നില്ല . എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടങ്ങൾ ആണേ. ഈ ഐപിഎല്ലിന്റെ പേരിൽ കുറച്ചു പേര് കോടികൾ ഉണ്ടാക്കുന്നു . നമ്മൾ നമ്മുടെ സമയം കളഞ്ഞു കാണുന്നു . അത്രതന്നെ .
(വാൽകഷ്ണം .. ഐപിഎൽ നിന്നുള്ള എന്റെ പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണം മുംബൈ ഇന്ത്യൻസ് ടീം കുഞ്ഞു മാർജിനു വെറും 7 തവണ പരാജയപ്പെട്ടത് കൊണ്ടാണ് എന്ന് ആരും തെറ്റിദ്ധരിക്കരുത്..) (ഉരുക്കൊന്നുമല്ല , മഹാ പാവമാ ...)
https://www.facebook.com/Malayalivartha
























