കരിപ്പൂരിൽ പോലീസിന്റെ സ്വര്‍ണവേട്ട തുടരുന്നു, പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ അഞ്ച് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടി, ദേഹത്തും ലഗേജിലും ഒളിപ്പിച്ചത് രണ്ടര കിലോ സ്വര്‍ണം...!

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ സ്വര്‍ണവേട്ട ഇപ്പോഴും തുടർന്നു. അടുത്ത സമയങ്ങളിലായി സമാന സംഭവങ്ങളാണ് കരിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത്. പരിശോധനകള്‍ കഴിഞ്ഞ പുറത്തിറങ്ങിയ അഞ്ച് യാത്രക്കാരില്‍ നിന്നാണ് രണ്ടര കിലോ സ്വര്‍ണം പിടികൂടിയത്. ദേഹത്തും ലഗേജിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇവരെ കൊണ്ടുപോകാന്‍ വന്ന ഏഴു പേരും രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലായി.
ഒരാഴ്ച്ചയ്ക്ക് മുമ്പ് കരിപ്പൂരിൽ മൂന്ന് സംഭവങ്ങളിലായി കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ രണ്ട് കിലോയിലേറെ സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. മൂന്ന് സംഭവങ്ങളിലായി ആകെ 10 പേരാണ് പിടിയിലായത്. ദുബായില്‍നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദ്ദീനി(21)ല്‍നിന്ന് 822 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. മൂന്ന് ക്യാപ്‌സ്യൂളുകളാക്കിയാണ് സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്. ഇയാളെ സ്വീകരിക്കാനെത്തിയ കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശികളായ മൊയ്തു(38) റാസിഖ്(38) കണ്ണൂക്കര സ്വദേശി സിയാദ്(51) തലശ്ശേരി ടെമ്പിള്‍ഗേറ്റ് സ്വദേശി നജാസ്(28) എന്നിവരെയും ഇവരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ഇ.കെ. ആബിദില്‍ നിന്ന് 1.038 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. നാല് ക്യാപ്‌സ്യൂളുകളായാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇയാളെ സ്വീകരിക്കാനെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് ഫൈസലും(38) ഇവരുടെ വാഹനവും പോലീസ് പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























