Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ജീവനും മാനവും കയ്യിലൊതുക്കിയ വനിതാ ഡോക്ടറുടെ ദാരുണകഥ!; 'വെപ്പാട്ടിയായി പോലീസുദ്യോ​ഗസ്ഥ'! 'സ്വപ്നയ്ക്കും ശിവശങ്കറിനും പിൻ​ഗാമിയാകാൻ പറ്റിയ ചരക്ക്'... ശശിക്കെതിരെ തുറന്ന യുദ്ധം.. ആഞ്ഞടിച്ച് ജി. ശക്തിധരൻ...

22 APRIL 2022 02:52 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയമിക്കുമ്പോൾ അതിലെ സങ്കീർണതകളും ഉള്ളുകളികളും വലിച്ചു കീറി ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുകയാണ് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി. ശക്തിധരൻ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമ്മുടെ സർക്കാർ സംവിധാനവും ഇപ്പോഴത്തെ മാർക്സിസ്റ്റ് പാർട്ടിയുടെ അധപതനവും എത്രത്തോളമാണ് എന്നുള്ളതിന് ഏറെ വ്യക്തത വരും.

പൊളിറ്റിക്കൽ സെക്രട്ടറി എന്ന പദവിയിൽ ഒരു 'റോൾ മോഡൽ' ആണോ ശ്രീ. പി ശശി? എന്ന ചോദ്യമാണ് അദ്ദേഹം ആദ്യം ഉന്നയിക്കുന്നത് അതോ കോൺഗ്രസിന്റെ തലപ്പത്തേക്ക്‌ കയറാൻ മല്ലടിക്കുന്ന മറ്റൊരു പ്രശാന്ത് കിഷോറോ? സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ നേതാക്കളാണ് ശ്രീ പി ശശിയെ ഈ പദവിയിൽ കൊണ്ടുവെക്കരുതെന്ന് ഹൃദയവേദനയോടെ പാർട്ടിയോട് യാചിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

ശിവശങ്കറിനും സ്വപ്‍നയ്ക്കും പിൻഗാമിയാകാൻ പറ്റിയ ചരക്ക്!

(മാർക്സിസം ലെനിനിസം അജയ്യമാണെന്നു വിശ്വസിക്കുന്നവർ മാത്രം ഇത് വായിച്ചാൽ മതി. ആ വിശ്വാസം ഇല്ലാതായാൽ ഈ നാട്ടിലെ ആലംബഹീനർക്ക് തുണയായി മറ്റൊരു പ്രത്യയശാസ്ത്രത്തിന്റെ തണൽ ഇല്ലാതാകും. അങ്ങിനെ സംഭവിച്ചുകൂടാ. )

പൊളിറ്റിക്കൽ സെക്രട്ടറി എന്ന പദവിയിൽ ഒരു 'റോൾ മോഡൽ' ആണോ ശ്രീ പി ശശി? അതോ കോൺഗ്രസിന്റെ തലപ്പത്തേക്ക്‌ കയറാൻ മല്ലടിക്കുന്ന മറ്റൊരു പ്രശാന്ത് കിഷോറോ? സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ നേതാക്കളാണ് ശ്രീ പി ശശിയെ ഈ പദവിയിൽ കൊണ്ടുവെക്കരുതെന്ന് ഹൃദയവേദനയോടെ പാർട്ടിയോട് യാചിക്കുന്നത്. അതിനുള്ള കാരണങ്ങൾ അക്കമിട്ട് അവർ നിരത്തുമ്പോൾ സംസ്ഥാന സെക്രട്ടറി നൽകിയ വിശദീകരണം ഇത് ഇപ്പോഴാണോ പറയേണ്ടതെന്നാണ്.

എന്തൊരു മൗഢ്യം?. നിയമന തീരുമാനം സംസ്ഥാനകമ്മിറ്റിയിൽ വെക്കുമ്പോഴല്ലാതെ മുമ്പേ എപ്പോൾ പറയണമെന്ന ചില നേതാക്കളുടെ മറുചോദ്യത്തിന് മുന്നിൽ സെക്രട്ടറിക്ക് ഉത്തരം മുട്ടിയത് സ്വാഭാവികം. സെക്രട്ടറിക്കും ബോധ്യമുണ്ട് ഇത് അരുതാത്തതെന്ന്. പക്ഷെ അദ്ദേഹവും നിസ്സഹായനാണ്. കാരണഭൂതന്റെ കൃപാകടാക്ഷം ഉള്ളിടത്തോളമേ അദ്ദേഹത്തിന്റെ പദവിക്കും ആയുസ്സുള്ളൂ. അല്ലെങ്കിൽ മറ്റൊരു ഡോ തോമസ് ഐസക്കോ ജി സുധാകരനോ ആകും.

നോക്കൂ ആലപ്പുഴയിലെ ഒരു സിപിഎം നിയമസഭാ അംഗം പാർട്ടിയെയും പാർട്ടി നേതാക്കളെയും പരസ്യമായി അധിക്ഷേപിച്ചപ്പോൾ (ആരോപണം തെറ്റോ ശരിയോ എന്നെനിക്കറിയില്ല) ഒരു അച്ചടക്ക നടപടിയും ഇല്ല. അതേസമയം സംസ്ഥാന കമ്മിറ്റിയിൽ ഭിന്നാഭിപ്രായം പറഞ്ഞ പി. ജയരായജന് മേൽ കുതിരകയറുന്നു.ഇതെന്തു ന്യായം?

സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിൽ ഏറെ സ്ഫോടനാത്മകമായ ഈ വിഷയം മലയാളത്തിലെ വൻകിട മാധ്യമങ്ങൾ എത്ര അച്ചടക്കത്തോടും അനുസരണയോടുമാണ് റിപ്പോർട്ട് ചെയ്തതെന്ന് കാണുമ്പോൾ ഈ മരം എത്രയും വേഗം വളർന്നാലാണ് കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം എത്രവേഗം കടപുഴക്കാൻ ആകുമെന്ന തിരിച്ചറിവ് തന്നെയാണ് അവരുടെ മനസിലിരുപ്പ്. അവർക്കു സിപിഎമ്മിൽ ശശിമാർ വേണം. എന്നാലേ ഈ മരം എളുപ്പം പട്ടുപോകൂ.

അതേ സമയം പാർട്ടിയുടെ ഉപശാലയിലെ അടക്കം പറച്ചിൽ , മൂന്നാം പിണറായി മന്ത്രിസഭയ്ക്കു ഈ നടപടിയിലൂടെ കളമൊരുങ്ങും എന്ന പ്രത്യാശയാണ്. യുഡിഎഫ് മുന്നണിയെ ശിഥിലമാക്കി പൊളിച്ചടുക്കാൻ ഇദ്ദേഹത്തോളം വിദ്രോഹ ശക്തിയുള്ള മറ്റൊരു ആൾ പാർട്ടിയിൽ ഇല്ലത്രെ .മുസ്ലിം ലീഗ് ഇനി എപ്പോ പിണറായിയുടെ കക്ഷത്തായി എന്ന് നോക്കിയിരുന്നാൽ മതിയത്രെ ! ഏതു മനുഷ്യനും .ചെയ്യാൻ അറയ്ക്കുന്ന നിലവാരത്തിലേക്ക് താഴാൻ ഇതുപോലെ മറ്റൊരാളെ സങ്കൽപ്പിക്കാൻ ആകില്ല എന്നതാണ് ന്യായവാദം . ഈ എഴുതുന്ന ആളെ വേണമെങ്കിലും ഏതു നിമിഷവും പൊക്കിയെടുത്ത് അകത്തിടാനുള്ള ധൈര്യം മറ്റാർക്കുമുണ്ടാകില്ല.

പക്ഷെ മുമ്പൊരിക്കൽ അദ്ദേഹം ഇതേ പദവി വഹിച്ചിട്ടും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ഒരു വിഭാഗത്തെ ഐസ്ക്രീം കേസ് വഴി വശത്താക്കിയിട്ടും എന്താണ് തെരെഞ്ഞെടുപ്പിൽ സംഭവിച്ചതെന്ന് മലയാളികൾ മറന്നിട്ടില്ല. ജനങ്ങൾ തിരിഞ്ഞാൽ തിരിഞ്ഞത് തന്നെ.

യഥാർത്ഥത്തിൽ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പഴയ ഭരണം, ശ്രീ ഇ കെ നായനാർക്ക് കയ്ച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലായിരുന്നു എന്നത് അക്കാലത്തെ നേതൃത്വത്തിൽ ഉണ്ടായിരുന്ന മുഴുവനാളുകൾക്കും അറിയാം. ശ്രീ നായനാർക്ക് ആ നിയമനത്തിൽ ഒരു പങ്കുമില്ലാതിരുന്നു എന്ന പച്ചയായ സത്യം അറിയാവുന്നവർ ആണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന പാർട്ടിയിൽ ഉന്നതപദവി വഹിച്ചിരുന്ന എല്ലാ നേതാക്കളും.

അന്ന് വോട്ടെടുപ്പിലൂടെ മുഖ്യമന്ത്രി പദവി നേടിയ ശ്രീ. നായനാർക്ക് അതല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ ശ്രീമതി സുശീലാ ഗോപാലൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്യുമ്പോൾ ആ നീക്കം അട്ടിമറിക്കാൻ ശ്രീ വി എസ്സും ശ്രീ നായനാരും തമ്മിലുണ്ടാക്കിയ സഖ്യം നേരിയ ഭൂരിപക്ഷത്തിൽ മുൻ കൈ നേടിയപ്പോൾ മുഖ്യമന്ത്രിയായ ശ്രീ നായനാർക്ക് മിക്കവാറും വിഷയങ്ങളിൽ ഈ സഖ്യത്തിന് കീഴടങ്ങേണ്ടിവന്നു.

ആ തഞ്ചം മുതലാക്കിയാണ് അന്ന് മന്ത്രിസഭയിൽ അംഗമായിരുന്ന കാരണഭൂതൻ ആ പദവിയിൽ ഈ മുതലിനെ ഇടിച്ചു കയറ്റിയത്. നേരത്തെ മറ്റൊരു മന്ത്രിസഭയിൽ മറ്റൊരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടിവന്നതും പിൽക്കാലത്തു ആരോപണങ്ങൾ ഘോഷയാത്രയായി വന്ന സമാന സംഭവങ്ങൾ കാരണമാണ്. ശ്രീ നായനാർക്ക് മിക്കദിവസവും സ്വന്തം ഓഫീസിലെ പോര് ഒത്തുതീർപ്പിലെത്തിക്കാനേ സമയമുണ്ടായിരുന്നുള്ളൂ.

പ്രൈവറ്റ് സെക്രട്ടറിപദം അലങ്കരിച്ചിരുന്ന ശ്രീ. ഇ എൻ മുരളീധരൻ നായർ ദശാബ്ദങ്ങളോളം പല തവണ ആ പദവിയിൽ ഉണ്ടായിട്ടും എന്തെങ്കിലും കളങ്കത്തിന്റെ നിഴലിന്റെ നിഴൽ പോലും പതിയാത്ത ആ മനുഷ്യൻ നിൽക്കക്കള്ളിയില്ലാതെ എത്രയോ ദിവസങ്ങൾ രാജി ഭീഷണി മുഴക്കി.

അതീവ ഗുരുതരമായ ആരോപണങ്ങൾ അക്കമിട്ട് എഴുതി പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റിൽ ശ്രീ ഇ എൻ മുരളീധരൻ നായർ സമർപ്പിച്ചു. ചില ആരോപങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ അന്നത്തെ അഡ്വക്കേറ്റ് ജനറലിനെയും സെക്രട്ടറിയറ്റ് യോഗത്തിൽ വിളിപ്പിച്ചു. പക്ഷെ കാരണഭൂതൻ മലപോലെ നിന്ന് സംരക്ഷിച്ചു. ഈ കേസുകളുടെ പട്ടികയാകും ഒരു അംഗം ഇത്തവണ സംസ്ഥാന കമ്മിറ്റിയിൽ ഉയർത്തിപ്പിടിച്ചത്. അതിലേക്ക് കൂടുതൽ ഇപ്പോൾ എഴുതുന്നില്ല.

നടുക്കം ഉണ്ടാക്കുന്ന സംഭവങ്ങളാണ് അവ. എങ്കിലും ആ ഭരണം അവസാനിച്ചശേഷവും പഴയപടി ബന്ദിയാക്കിവെച്ച കോട്ടയം മെഡിക്കൽ കോളജിലെ ഒരു വനിതാ ഡോക്ടർ ജീവഭയം കൊണ്ട് മുഖ്യമന്ത്രി ശ്രീ വി. എസ്. അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രിയുടെ വസതിയിൽ മണിക്കൂറുകളോളം പലവട്ടം കാത്തിരുന്ന സംഭവം മറക്കാനാകുന്നില്ല. അവരുടെ മാനവും ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യവും നഷ്ടപ്പെട്ടതിന്റെ ദാരുണകഥയായിരുന്നു അത്.

ബാങ്കിൽ നിന്ന് കിട്ടിയ കടലാസുകളും അവർ കൊണ്ടുവരുമായിരുന്നു. അവരുടെ ഭർത്താവ് ഗൾഫിൽ നിന്ന് മടങ്ങിവരും മുമ്പ് പണയത്തിലായ സ്വർണ്ണം എങ്കിലും മടക്കിക്കിട്ടാനുള്ള സഹായാഭ്യർത്ഥനയായിരുന്നു ഒന്ന്. മറ്റൊന്ന്, ഭർത്താവ് മടങ്ങി എത്തിയശേഷം തുടർന്നും തന്നെ ബന്ദിയാക്കിവെച്ചു അപമാനിക്കരുതെന്ന് ഉറപ്പുവരുത്തണമെന്നും (അക്കാലത്തു മുഖ്യമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്നവർക്കെല്ലാം ഈ ഡോക്ടർ അവിടെ എത്തുന്നതിന്റെ വിഷയം അറിയാം. അവരിൽ ചിലർ ചാനൽ ചർച്ചകളിലും ഇപ്പോഴും സജീവമായുണ്ട്.) ഇത്തരത്തിലൊരു മനുഷ്യനെ മാത്രമേ കേരളത്തിലെ കമ്മ്യുണിസ്റ്റ് ഭരണത്തിന് ഇപ്പോഴും കിട്ടുന്നുള്ളോ സഖാക്കളെ? ശിവശങ്കറിനും സ്വപ്‍നയ്ക്കും പിൻഗാമിയാകാൻ പറ്റിയ ചരക്ക്.

സ്ത്രീകളുടെ എത്ര എത്ര പരാതികൾ കുന്നുകൂടി. എത്രയോ സ്ത്രീകളെ, ബന്ദികളാക്കി ചൊൽപ്പടിക്ക് വെച്ചിരിക്കുന്ന കഥകൾ. അതിൽ ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെപ്പാട്ടിയാക്കിയ കഥ. ഉന്നത കോൺഗ്രസ്സ് വനിതാ നേതാവുമായി കിടപ്പറ പങ്കിടുന്ന കഥകൾ. നോട്ടമിട്ടിരിക്കുന്ന യുവനടിയെ തന്റെ സവിധത്തിൽ എത്തിച്ചുതരണമെന്ന് ജയിലിൽ കിടക്കുന്ന ഒരു മദ്യരാജാവിന് അന്ത്യശാസനം കൊടുത്ത കഥ. (മദ്യരാജാവിന്റെ മകളുടെ ഒപ്പം പഠിക്കുന്നതാണ് നടി) . 

ഇത്തരത്തിൽ എഴുതിയാൽ തീരാത്ത സംഭ്രാന്തി പരത്തുന്ന കഥകൾ കൊണ്ട് ഭരണസിരാകേന്ദ്രം നിറഞ്ഞു. തലസ്ഥാനത്തെ പാർട്ടി ആസ്ഥാനത്തെ പതിവ് കോടതിമുറിയിൽ നേതൃനിരയാകെ അണിനിരന്നു. മുഖ്യമന്ത്രിയും മറ്റ് പാർട്ടി കമ്മിസാർ മാരും അണിനിരന്നപ്പോൾ കാരണഭൂതൻ പ്രത്യക്ഷപ്പെട്ടു. വിധിവന്നു. അദ്ദേഹം നിരപരാധി.

എങ്കിലും ഇനി കൂടുതൽ ജാഗ്രത വേണം. അത്രേയുള്ളൂ. ഒന്നും സംഭവിച്ചില്ല. ആർക്കും മിണ്ടാട്ടമില്ല. കാവ്യനീതിപോലെ അവസാനം വീണു. അതേക്കുറിച്ചു കൂടുതൽ പറയുന്നില്ല. ആ കുടുംബം ഇപ്പോൾ തലസ്ഥാനത്തു കെപിസിസി ഓഫീസിലെ സംരക്ഷണത്തിലാണ് എന്നത് എത്ര പേർക്കറിയാം. സംസ്ഥാനകമ്മിറ്റിയിൽ ഈ മനുഷ്യന്റെ പേര് ഉന്നയിച്ചപ്പോൾ ഒരാൾക്കെങ്കിലും ഓർമ്മ വന്നല്ലോ, വായിൽ നാവ് കിടപ്പുണ്ടെന്ന്. 

എന്തിനാണ് സഖാക്കളെ നമ്മുടെ രക്തസാക്ഷികൾ സ്വന്തം കുടുംബാംഗംങ്ങളെ കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കാതെ കൊലക്കത്തിക്കും വെടിയുണ്ടകൾക്കും മുന്നിൽ മുഷ്ടിചുരുട്ടി ഇതാ എടുത്തോ എന്റെ ജീവൻ എന്ന് പറഞ്ഞു കുതിച്ചുചാടി? ലജ്ജ തോന്നുന്നു സഖാക്കളെ. നിങ്ങൾക്കൊന്നും പ്രതികരിക്കാൻ മനഃസാക്ഷിയില്ലേ. മനഃസാക്ഷി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends