ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ആയുധം എത്തിച്ച ഓട്ടോ കണ്ടെത്തി.... പിടിയിലായ അഷ്ഫാഖ് എന്നയാളുടെ ബൈക്കും കണ്ടെത്തി, അറസ്റ്റിലായ നാലു പേരില്‍ മുഹമ്മദ് ബിലാല്‍, സഹദ് എന്നിവരെ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ആയുധം എത്തിച്ച ഓട്ടോ കണ്ടെത്തി. പിടിയിലായ അഷ്ഫാഖ് എന്നയാളുടെ ബൈക്കും കണ്ടെത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലു പേരില്‍ മുഹമ്മദ് ബിലാല്‍, സഹദ് എന്നിവരെ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കുകയായിരുന്നു. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലാണ് കൊലക്കുപയോഗിച്ച ആയുധങ്ങള്‍ പഴപ്പെട്ടിക്ക് അടിയിലാക്കി ഒളിപ്പിച്ചിരുന്നത്. ഇവിടെ നിന്നാണ് ആയുധങ്ങള്‍ കാറില്‍ കൊണ്ടുപോയത്.
കേസില്‍ കൊലയാളികള്‍ക്ക് സഹായം ചെയ്യുകയും ഗൂഢാലോചനയില്‍ പങ്കാളികളാകുകയും ചെയ്ത ആറു പേരാണ് ഇതുവരെ പിടിയിലായത്. ശ്രീനിവാസനെ വെട്ടിവീഴ്ത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ആറംഗ കൊലയാളി സംഘത്തെ ഇതുവരെ പിടികൂടാനായിട്ടില്ല.
വെട്ടേറ്റ് കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് എ.ഡി.ജി.പി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികളില്‍ ചിലര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























