'റോബിൻ ഇന്ന് കളിച്ചത് കിടിലൻ ഗെയിം ആണ്. സീരിയൽ ഗ്രൂപ്പിന്റെ ഇടയ്ക്ക് ആദ്യത്തെ വിള്ളൽ വീണുകഴിഞ്ഞു.. നിമിഷയും ജാസ്മിനും ബ്ലെസ്ലിയും ഒക്കെ പിണക്കം മറന്ന് ഒന്നാഞ്ഞു പിടിച്ചാൽ ഈ വിള്ളൽ വലുതാക്കാം. ജാസ്മിനെ ജയിൽ ടാസ്കിന് നോമിനേറ്റ് ചെയ്തതിനെ പറ്റി ഡോക്ടർ നിമിഷയോട് വ്യക്തമായി പറയുന്നുണ്ട്, നവിനെ ജയിലിൽ വിടണമെങ്കിൽ, ശക്തയായ എതിരാളി തന്നെ വേണമെന്ന്....' വൈറലായി കുറിപ്പ്
വളരെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ട് പുരോഗമിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. മത്സരാർത്ഥികളെക്കുറിച്ചുള്ള ഏകദേശ ധാരണയൊക്കെ ഇതിനോടകം തന്നെ പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ താരങ്ങള്‍ ഏത് രീതിയിലുള്ള ഗെയിം പുറത്തെടുക്കും എന്നതിനെ സംബന്ധിച്ചൊക്കെ കൃത്യമായ പ്രതികരണങ്ങളാണ് പല ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിലും കാണാന്‍ കഴിയുന്നത്.
ഇപ്പോഴിതാ ഏറ്റവും അവസാനത്തെ എപ്പിസോഡില്‍ റോബിന്റെ ഗെയിമിനെ വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എലിമിനേഷന്‍ എപ്പിസോഡില്‍ റോബിന്‍ ഇന്ന് കളിച്ചത് കിടിലന്‍ ഗെയിമാണെന്നാണ് ഈ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
റോബിൻ ഇന്ന് കളിച്ചത് കിടിലൻ ഗെയിം ആണ്. നൈസ് ആയി ജയിൽ നോമിനേഷന് നവീനെ വെച്ച് തുടങ്ങി. അതില് പിടിച്ച് പലരുടെയും നോമിനേഷൻ നവീനിലേക്ക് എത്തി. ഡോക്ടർ നവീനെ നോമിനേറ്റ് ചെയ്തപ്പോൾ ആണ് എല്ലാരുടെയും മൈൻഡിലേക്ക് നവീന്റെ കാര്യം എത്തിയത് എന്ന് ദിൽഷ കൃത്യമായി പറയുന്നുണ്ട്. നവീനെ നോമിനേറ്റ് ചെയ്യാൻ പോലും പലർക്കും പേടിയാണ്, മുൻകൂർ ജാമ്യം ആയി സോറി പറഞ്ഞാണ് പലരും നോമിനേറ്റ് ചെയ്യുന്നതുപോലും.
നോമിനേഷന് തുടക്കം ഇട്ട റോബിനോട് കുരു പൊട്ടിയ നവീൻ നോമിനേറ്റ് ചെയ്യുന്നുണ്ട്.. വീക്കിലി ടാസ്കിൽ കുറ്റം ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡിൽ മോഹൻലാലിനോട് സംസാരിച്ച കാര്യമാണ് നവീന്റെ നോമിനേഷൻ റീസൺ. ധന്യ ഉൾപ്പെടെ ഉള്ളവർ നോമിനേറ്റ് ചെയ്തതിലെ അസ്വസ്ഥത നവീൻ പല തവണ പ്രകടമാക്കുന്നുണ്ട്... സീരിയൽ ഗ്രൂപ്പ് ഇല്ല എന്ന് കാണിക്കാൻ ആണ് ധന്യ നോമിനേറ്റ് ചെയ്തത് എന്ന് പറഞ്ഞതിലെ നീരസം നവീൻ പറയുന്നുണ്ട്, ഇനി അഥവാ സീരിയൽ ഗ്രൂപ്പ് ഉണ്ടെങ്കിൽ തന്നെ എന്താണ് പ്രോബ്ലം എന്നൊക്കെ ബ്ലെസ്ലിയോട് ചോദിക്കുന്നുണ്ട്.
സീരിയൽ ഗ്രൂപ്പിന്റെ ഇടയ്ക്ക് ആദ്യത്തെ വിള്ളൽ വീണുകഴിഞ്ഞു.. നിമിഷയും ജാസ്മിനും ബ്ലെസ്ലിയും ഒക്കെ പിണക്കം മറന്ന് ഒന്നാഞ്ഞു പിടിച്ചാൽ ഈ വിള്ളൽ വലുതാക്കാം. ജാസ്മിനെ ജയിൽ ടാസ്കിന് നോമിനേറ്റ് ചെയ്തതിനെ പറ്റി ഡോക്ടർ നിമിഷയോട് വ്യക്തമായി പറയുന്നുണ്ട്, നവിനെ ജയിലിൽ വിടണമെങ്കിൽ, ശക്തയായ എതിരാളി തന്നെ വേണമെന്ന്.
ഇതിനുശേഷം ടാസ്കിലും ജാസ്മിനെ ഡോക്ടർ സപ്പോർട്ട് ചെയ്യുന്നുണ്ട്. ജാസ്മിന് വേണ്ടി നവീനോട് തർക്കിക്കുന്നത് വരെയുണ്ട്. അബദ്ധം മനസ്സിലായ ധന്യ ഒക്കെ പല ക്യാമറയ്ക്കും മുന്നിൽ ചെന്ന് സംഭാഷണത്തിന് ഇടയിൽ ഇയാള് ഒരു ഡോക്ടർ ആണോ എന്നൊക്കെ പല തവണ ആയി പറയുന്നുണ്ട്. പുറത്ത് ഡോക്ടറെ പറ്റി നെഗറ്റീവ് ഇംപ്രഷൻ ഉണ്ടാക്കാൻ ആണിത്.. സുചിത്രയും സ്ഥിരമായി ഇതേ കാര്യം പറയുന്നുണ്ട്..
രണ്ടാം സീസണിൽ രജിത് സാറിനെ പലരും ഇതുപോലെ ഇയാൾ ഒരു അധ്യാപകനാണോ, ഒരു അധ്യാപകൻ ഇങ്ങനെയാണോ പെരുമാറുന്നത് എന്നൊക്കെ ക്യാമറ ഫോക്കസ് ആകുന്ന ഇടത്ത് വന്നിരുന്ന് ഒന്നും അറിയാത്തത് പോലെ പറഞ്ഞിരുന്നു. ഡോക്ടർ റോബിൻ രജിത് സാറിന്റെ സ്ട്രാറ്റജി ആണ് ഉപയോഗിക്കുന്നതെന്ന് മുൻപ് ഒരുതവണപറഞ്ഞിരുന്ന ആളാണ് ധന്യ.
അതേ ധന്യ തന്നെ ഡോക്ടർ റോബിനെ സ്ട്രാറ്റജിക് മുന്നിൽ സാഷ്ടാംഗം വീണു കഴിഞ്ഞു എന്നുള്ളതിന്റെ സൂചനയാണ് ഈ കുറ്റം പറച്ചിൽ... എന്ത് ചെയ്യരുത് എന്ന് അവർ ആദ്യം കരുതിയോ അതേ കാര്യം തന്നെ അവർ ചെയ്തു കൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha
























