Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കുവാന്‍ തീരുമാനിച്ചത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി; ഈ നിയമപോരാട്ടവുമായി മുന്നോട്ടുപോകും, ബ്യൂബറി അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച് വിജിലന്‍സ് കോടതിയില്‍ രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ വഞ്ചിയൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരായി

22 APRIL 2022 04:08 PM IST
മലയാളി വാര്‍ത്ത

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും അനുവദിക്കുവാന്‍ തീരുമാനിച്ചത്. ശക്തമായ ജനവികാരമുയര്‍ന്നപ്പോള്‍ നിവൃത്തിയില്ലാതെയാണ് അന്നത്തെ എക്‌സൈസ് മന്ത്രി ടി .പി.രാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയക്കും അത് പിന്‍വലിക്കേണ്ടതായി വന്നത്. എന്നാല്‍ ഇതില്‍ അഴിമതി നടന്നു എന്നത് വ്യക്തമാണ്. കോടതിമേല്‍നോട്ടത്തിലുളള അന്വേഷണം നടക്കണമെന്നാണ് എന്റെ ആവശ്യം. ഇപ്പോള്‍ 202 എന്‍ക്വയറിക്കാണ് ഉത്തരവിട്ടിരിക്കുന്നത്. അന്നത്തെ രണ്ട് മന്ത്രിമാരായ ഇ.പി. ജയരാജനെയും വി.എസ്. സുനില്‍കുമാറിനെയും സാക്ഷികളായി വിളിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

ഈ നിയമപോരാട്ടവുമായി മുന്നോട്ടുപോകും .എനിക്കുവേണ്ടി ഹാജരായത് അഡ്വ.വക്കം ശശീന്ദ്രന്‍ ആണ്. ഈ നിയമപോരാട്ടം നടത്തുന്നതിന് കാരണം കേരളത്തില്‍ ഇനിയും ഡിസ്റ്റിലറിയും ബ്രൂവെറികളും അനുവദിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായി നില്‍ക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. കഴിഞ്ഞതില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുവാനുളള തീരുമാനവുമായിട്ടാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വീണ്ടും സര്‍ക്കാര്‍ ഈ തീരുമാനം എടുത്ത സാഹചര്യത്തില്‍ എന്റെ കേസിന് ഏറെ പ്രാധാന്യമുണ്ട്. കേസുമായി മുന്നോട്ട് പോകും.

ഇന്ന് എന്റെ മൊഴി എടുത്തു. സര്‍ക്കാര്‍ എടുത്ത തീരുമാനം റദ്ദാക്കി എന്ന് പറയുമ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് വന്നിരിക്കുകയാണ്. ആ തീരുമാനം അഴിമതിയാണ്. അഴിമതിയും പരസ്പര സാമ്പത്തികനേട്ടമുണ്ടാക്കുവാനുളള ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. റദ്ദ് ചെയ്തത് കൊണ്ട് മാത്രം അവസാനിക്കുന്നില്ല.അഴിമതി തന്നെയാണ്.സ്വജനപക്ഷപാതമാണ്. നിലവിലെ അബ്കാരി ചട്ടങ്ങള്‍ മറികടന്നുകൊണ്ടും 1999ലെ ക്യാബിനറ്റ് തീരുമാനം മറികടന്നുകൊണ്ടും വെളളക്കടലാസില്‍ അപേക്ഷ വാങ്ങി ബ്രൂവെറിയും ഡിസ്റ്റിലറിയും അനുവദിക്കുവാനുളള തീരുമാനം അഴിമതിതന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. കേസ് ഏഴിന് വെച്ചിരിക്കുകയാണ്. ഇ.പി.ജയരാജനും വി.എസ്. സുനില്‍ കുമാറിനും സമന്‍സ് അയക്കുവാന്‍ കോടതി ഉത്തരവിട്ടു.

പൊലീസ് അതിക്രമം അവസാനിപ്പിക്കണം

സംസ്ഥാനത്ത് ഇപ്പോള്‍ കെ റെയിലിന്റെ പേരില്‍ ഉണ്ടാകുന്ന പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. വ്യാപകമായി പോലീസ് അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണ് .ഇന്നലെ കഴക്കൂട്ടത്ത് നടന്ന സംഭവം മനുഷ്യന്റെ മനസാക്ഷിക്ക് നിരക്കാത്ത കാര്യമാണ്. ബൂട്ടിട്ട് ചവിട്ടുക , പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിക്കുക, കൊടി തകര്‍ക്കുക. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരിക്കലും പോലീസ് സ്വീകരിക്കുവാന്‍ പാടില്ലാത്ത ക്രൂരമായ നടപടിയാണുണ്ടായത്. ഇതിനു നേതൃത്വം കൊടുത്ത പോലീസുദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണം.

 

 

ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യഘടകം

യുഡിഎഫ് ശക്തമാണ്. മുസ്ലീം ലീഗ് ഉള്‍പ്പടെയുളള എല്ലാകക്ഷികളും യുഡിഎഫിന്റെ അഭിവാജ്യഘടകങ്ങളാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോകും.യുഡിഎഫില്‍ ഒരു പ്രശ്‌നവുമില്ല.കൂടുതല്‍ ജനപിന്തുണ ആര്‍ജിച്ച് കൊണ്ട് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (6 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (6 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (7 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (8 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (8 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (9 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (9 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (9 hours ago)

Malayali Vartha Recommends