വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി ഇ.പി.ജയരാജന്‍...യുഡിഎഫില്‍ ഏറെ അസംതൃപ്തരുണ്ട്; അവര്‍ പുറത്തുവരട്ടെ എന്നാണ് ഉദ്ദേശിച്ചതെന്ന് ഇ.പി.ജയരാജന്‍

വിവാദ പ്രസ്താവനയില്‍ ലീഗിനെ സ്വീകരിക്കുമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. യുഡിഎഫില്‍ ഏറെ അസംതൃപ്തരുണ്ട്, അവര്‍ പുറത്തുവരട്ടെ എന്നാണ് ഉദ്ദേശിച്ചതെന്നും സെക്രട്ടേറിയറ്റില്‍ ഇ.പി വിശദീകരിച്ചു.
ലീഗ് ഇല്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും. എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി വരുന്ന കൂടുതല്‍ പേരിലൂടെ മുന്നണി വിപുലീകരിക്കപ്പെടുമെന്നും ഇ.പി.ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
മുസ്ലിം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിവാദ പ്രസ്താവന അനവസരത്തിലാണ്.പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.
സംഭവം വിവമാദമായതോടെ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇ.പി ജയരാജന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ലീഗ് ഇല്ലാതെയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയതും തുടര്‍ഭരണം നേടിയതുമെന്നും എല്‍ഡിഫ് കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























