പിതാവിനെതിരെ പെണ്‍മക്കളുടെ പരാതി... കുട്ടിക്കാലം മുതല്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി മകള്‍

സ്വന്തം പിതാവിനെതിരെ ലൈംഗിക പരാതി നല്‍കി മക്കള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. പെണ്‍മക്കളെ ലൈംഗിക അടിമകള്‍ ആക്കിയ പിതാവിനെതിരെയാണ് കേസ്. ബുലന്ദ്ഷഹര്‍ സ്വദേശിയായ സാക്കിര്‍ അലിയ്‌ക്കെതിരെയാണ് കേസ് എടുത്തത്.
ഇയാളുടെ പെണ്‍മക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. 45 കാരനായ സാക്കിറിന് ഒന്‍പത് പെണ്‍മക്കളാണ് ഉള്ളത്. കുട്ടിക്കാലം മുതലെ ഇവരെ ഇയാള്‍ പീഡനത്തിന് ഇരയാക്കിവരികയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് ആരും വിവരം പോലീസിനെ അറിയിക്കാതിരുന്നത്. എന്നാല്‍ പീഡനം അസഹനീയമായതോടെ മൂത്ത മകള്‍ പിതാവ് അറിയാതെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിക്കാലം തൊട്ടുതന്നെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ചെറുതായിരിക്കുമ്‌ബോള്‍ മുതല്‍ തങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ പിതാവ് സ്പര്‍ശിക്കാറുണ്ടായിരുന്നു. മാത്രമല്ല രാത്രികാലങ്ങളില്‍ നിര്‍ബന്ധിച്ച് കൂടെ കിടത്തുമെന്നും മകളുടെ പരാതിയില്‍ പറയുന്നു.
പുറത്തു പറഞ്ഞാല്‍ പീഡിപ്പിച്ച് കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആരെയും വിവരം അറിയിക്കാതിരുന്നത്. തങ്ങളുടെ ജീവന്‍ അപകടത്തില്‍ ആയ സാഹചര്യത്തില്‍ പിതാവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha
























