Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പി.ശശി കളി തുടങ്ങി; ക്രൈം ബ്രാഞ്ച് മേധാവിയെ തെറിപ്പിച്ചു; അട്ടഹസിച്ച് ദിലീപ്; അതിജീവിതയ്ക്ക് നീതി എവിടെ?

22 APRIL 2022 10:47 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയും മാറ്റുമ്പോള്‍. സാധാരണക്കാരന് ഒരു സംശയവും തോന്നില്ല പക്ഷേ ഡീലുകളുടെ അഗ്രഗണ്യന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ആയപ്പോള്‍ തന്നെ ഇങ്ങനെ ഒരു ട്വിസ്റ്റ് ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്.

സുദേഷ് കുമാര്‍ ജയില്‍ മേധാവിയും. എസ് ശ്രീജിത്തിത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാവുകയുമാണിവിടെ. ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയാകുന്നത്. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായിരുന്ന എം ആര്‍ അജിത് കുമാര്‍ വിജിലന്‍സ് മേധാവിയായും ചുമതല ഏല്‍ക്കും.

ഇവിടെ ട്വിസ്റ്റുകള്‍ സംഭവിക്കുന്നത് നടിയെ ആക്രമിച്ച കേസിലാണ്, നടിയാക്രമിക്കപ്പെട്ട കേസും ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഈ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്ന സംശയം ഇവിടെ ബലപ്പെടുകയാണ്. നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. ആ പരാധിക്ക് കാരണം ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയെ തൂക്കാന്‍ ക്രൈംബ്രാഞ്ച് നടത്തിയ നീക്കങ്ങളായിരുന്നു.. ഇപ്പോഴിതാ പോലീസിലെ അഴിച്ചു പണിയും. എല്ലാം കൂട്ടിവായിക്കുമ്പോള്‍ അതി ജീവിതയ്ക്ക് നീതിയുണ്ടാകില്ലെന്ന് ഏറെ ക്കുറേ ഉറപ്പാകുകയാണ്.

അന്വേഷണ സംഘത്തിനു നേരെയുള്ള വേട്ടയാടല്‍ എല്ലാവരും ഒന്നടങ്കം കുടുങ്ങുമെന്നായതോടെ ദിലീപ് പക്ഷം ശക്തമാക്കിയതാണ്. അഡ്വ ഫിലിപ്പ് ടി വര്‍ഗ്ഗീസ് മുഖേനയായിരുന്നു ശ്രീജിത്തിനെതിരെ സര്‍ക്കാരിന് ആദ്യ പരാതി നല്‍കുന്നത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എഡിജിപി ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ആരോപിക്കുന്നുമുണ്ട്. കേസിലെ പ്രതികളേയും ബന്ധുക്കളേയും ക്രൈബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായി ശങ്കറിനെ കൂട്ടുപിടിച്ചു. സായി ശങ്കറിന് മാധ്യമങ്ങളെ കാണാന്‍ അവസരമൊരുക്കിയത് എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതെല്ലാം ഇങ്ങനെയേ അവസാനിക്കൂ... കാരണം പണവും പിടിപാടുമുള്ളവന് എന്ത് നിയമം.

2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. അറസ്റ്റിന് രാഷ്ട്രീയ അനുമതി നല്‍കിയത് മുഖ്യമന്ത്രിയും അന്നത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും അന്ന് പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം വി ജയരാജനും മാത്രമറിഞ്ഞാണ്. സംസ്ഥാന പോലീസ് മേധാവി പോലും നടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു വന്ന സമയത്ത് ദിലീപുമായി നിരന്തരം ഫോണില്‍ സൗഹൃദം പങ്കിട്ടത് പരസ്യമായ രഹസ്യമാണ്.

എന്തിനേറെ പറയുന്നു ആക്രമിക്കപ്പെട്ട പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചതിന് ശേഷമായിരുന്നു അന്വേഷണം ശരിയായ ദിശയില്‍ ആയതെന്ന് അതിജീവിതയോടൊപ്പമുള്ളവര്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തോടെ പിന്നീടുള്ള തുടരന്വേഷണത്തിന്റെ വഴി തെറ്റുമോ എന്ന ആശങ്കയാണ് ഉയന്നതാണ് ഇപ്പോള്‍ അത് ശെരിയായി മാറുന്നു.

പീഡന പരാതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പി ശശി എത്തിയതോടെ നടിയാക്രമിക്കപ്പെട്ട കേസില്‍ എന്താകും എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.. അന്വേഷണം ഇനി എങ്ങോട്ടേക്ക് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെത്തി കാര്യങ്ങള്‍ പഠിക്കുന്നതോടെ. ഇപ്പോള്‍ അന്വേഷണത്തിന് അനുമതിച്ച സമയവും അവസാനിക്കും. അപ്പൊ പിന്നെ ദിലീപിന് കാര്യങ്ങള്‍ അനുകൂലമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ലല്ലൊ. എന്തൊക്കെ ഇനി നാം കാണാന്‍ കിടക്കുന്നു. ഈ പിണറായി ഭരണ കാലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിക്കും

മാത്രമല്ല പുതിയ അഴിച്ചു പണിയ്ക്ക് പിന്നില്‍ മറ്റൊരു ഗൂഡ ലക്ഷ്യം കൂടിയുണ്ട് മറ്റ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിന്‍ തച്ചങ്കരി പരാതി നല്‍കിയിരുന്നു. പ്രമുഖ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നല്‍കിയെന്ന പരാതിയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയി കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് മാറ്റം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (5 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (7 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (8 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (8 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (8 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (8 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends