നേതാക്കള്‍ക്ക് ബെന്‍സിലും ഫോര്‍ച്യൂണറിലുമൊക്കെ സുഖമായി സഞ്ചരിക്കാം.... വലിയ സഖാക്കള്‍ക്ക് ആഢംബരം അനിവാര്യം... ഇവരെ നേതൃസ്ഥാനത്തെത്തിക്കുന്ന പാവം അണികളാവട്ടെ വെറും അടിമകളും

സിപിഎം പ്രവര്‍ത്തകര്‍ എക്കാലത്തും കട്ടന്‍ചായയും പരിപ്പുവടയും ദിനേശ് ബീഡീയും വലിച്ചോണം. അതേ സമയം നേതാക്കള്‍ക്ക് ബെന്‍സിലും ഫോര്‍ച്യൂണറിലുമൊക്കെ സുഖമായി സഞ്ചരിക്കാം.
നാട്ടിലെ ലോക്കല്‍ സഖാവിന്റെ മക്കള്‍ എസ്എഫ്ഐയുടെ കൊടിയും ചെഗ്വേരയുടെ പടമുള്ള ബനിയനുമിട്ട് നാട്ടിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിച്ചോണം. പിണറായി വിജയന്റെ മകന്‍ ലോകമുതലാളിത്തത്തിന്റെ തലസ്ഥാനമായ ഇംഗ്ളണ്ടില്‍ പൗരത്വമെടുത്ത് സുഖജീവിതം നയിക്കാം.
ലോക്കല്‍ സഖാവ് മുറിബീഡി വലിക്കുമ്പോള്‍ സീതാറാം യച്ചൂരിക്ക് അമേരിക്കന്‍ നിര്‍മിത സിഗരറ്റ് വലിച്ചു രസിക്കാം. നാട്ടിന്‍പുറത്തെ ലോക്കല്‍ സഖാക്കള്‍ക്ക് ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചികിത്സ കിട്ടാന്‍ അമേരിക്കന്‍ മുതലാളി ബൂര്‍ഷ്വ ആശുപത്രിയിലേക്കു പോകാം. തൊഴിലുറപ്പ് തൊഴിന് പോകുന്ന ലോക്കല്‍ വനിതാ സഖാവിന് കൈത്തറി സാരി നിര്‍ബന്ധം.
കോടിയേരി സഖാവിന്റെ ഭാര്യയ്ക്ക് സ്വര്‍ണനൂല്‍ കെട്ടിയ പട്ടുസാരിയുടുക്കാം. ഇത്തരം ഇരട്ടത്താപ്പുകളൊക്കെ സിപിഎമ്മില്‍ നിലനില്‍ക്കെയും പാവം പാര്‍ട്ടിയടിമകള്‍ക്ക് ഒന്നും മനസിലാകില്ല. അവരൊക്കെ സിന്താബാദ് വിളിച്ച് തൊണ്ട പൊട്ടുന്നു, അവസാനം രക്തസാക്ഷിയായി മരിക്കുന്നു. എന്തൊരു ഇരട്ടത്താപ്പ്.
ആഡംബബര ജീവിതം നയിച്ചുവെന്ന പേരില്‍ ബംഗാള്‍ മുന്‍പ് ഋതബ്രത ബാനര്‍ജി എംപിയെ സിപിഎമ്മില്‍നിന്ന് സസ്‌പെന്റ് ചെയ്ത ചരിത്രമുണ്ട്.
പോക്കറ്റില്‍ വിലയേറിയ മോണ്ട് ബ്‌ളാങ്ക് പേനയും കൈയില്‍ ആപ്പിള്‍ വാച്ചും ധരിച്ച് നില്‍ക്കുന്ന സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ബാനര്‍ജിയുടെ ആഡംബര ജീവിതം പാര്‍ട്ടിയില്‍ ചര്‍ച്ചയാകാന്‍ ഇടയാക്കിയത്
മോണ്ട് ബ്‌ളാങ്ക് പേന തനിക്ക് 2014ല്‍ ആദ്യമായി രാജ്യസഭയിലത്തെിയപ്പോള്‍ മുതിര്‍ന്ന രാജ്യസഭാംഗമായ നജ്മ ഹെബ്ത്തുല്ല സമ്മാനിച്ചതാണെന്നും ആപ്പിള്‍ വാച്ച് പാര്‍ലമെന്ററി സമിതിയില്‍ അംഗമായതിന്റെ ഭാഗമായി ലഭിച്ചതാണെന്നും എം.പി ബംഗാള്‍ ഘടകത്തിനു വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടി അന്വേഷണ കമ്മീഷന് അത് തൃപ്തികരമായി തോന്നിയില്ല.
അങ്ങനെയിരിക്കെയാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫോര്‍ച്യൂണര്‍ കാറില്‍ കയറി എന്നത് മഹാ അപരാധമായി ബൂര്‍ഷ്യാ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. താന്‍ എസ്.ഡി.പി.ഐക്കാരന്‍ അല്ലെന്നും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നും കാറുടമ പറഞ്ഞിട്ടും ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വിട്ടുതൊടുക്കുന്നില്ല. പറഞ്ഞു. തനിക്കെതിരേയുള്ളത് രാഷ്ട്രീയ കേസുകളാണെന്നും നിലവില്‍ കേസുകളൊന്നുമില്ലെന്നും പറഞ്ഞിട്ടും രക്ഷയില്ല.
കാറുടമ എസ്ഡിപിഐക്കാരനോ മുസ്ലീം ലീഗുമാകാരനോ ആകട്ടെ മൂത്ത സഖാവ് സീതാറാം യെച്ചൂരി എന്തുകൊണ്ട് മാരുതി 800 കാറിലോ പഴയ അംബാസിഡറിലോ വന്നില്ല എന്നതാണ് ഒളിഞ്ഞുനോക്കി മാധ്യമക്കാരുടെ ചോദ്യം. ആണ്ടു വട്ടത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി സഖാവ് പ്രകാശ് കാരാട്ടും ഭാര്യ വൃന്ദ കാരാട്ടും അമേരിക്കയിലേക്കും സിംഗപ്പൂരിലേക്കും ജപ്പാനിലേക്കും പാര്‍ട്ടി ചെലവില്‍ ഉല്ലാസ യാത്ര പോകുന്നതും ഫൈസ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ക്കുന്നതുമൊന്നും ആരും അറിയുന്നില്ല. ജപ്പാനില്‍ കുടിലുകള്‍ ഇല്ലാത്തതുകൊണ്ടല്ലോ ഫൈവ് സ്റ്റാറില്‍ താമസിക്കേണ്ടവന്നതെന്നാണ് സാധാരണ സഖാക്കളോട് പാര്‍ട്ടി മാധ്യമങ്ങള്‍ ചോദിക്കുന്നത്.
മുന്‍പ് കോടിയേരി ബാലകൃഷ്ണന്‍ കേരള പര്യടന ജാഥ നടത്തിയ വേളയില്‍ നാലു നേരത്തെ ശാപ്പാടും അതാത് സ്ഥലത്തെ പെറ്റി ബൂര്‍ഷ്വാകളുടെ വീടുകളിലായിരുന്നു.
താമസമാക്കട്ടെ മക്കളുമായി ബന്ധമുള്ളതായി പറയുന്ന ബിനാമികളുടെ കൊട്ടാരസദൃശ്യമായ ബംഗ്ളാവുകളിലും. അന്ന് ഫോര്‍ച്യൂണറേക്കാള്‍ മുന്തിയ കാറുകളില്‍ കോടിയേരി യാത്ര ചെയ്തപ്പോഴൊക്കെ അടിമ സഖാക്കള്‍ തൊണ്ട കീറി അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചതേയുള്ളു. മൂത്ത സഖാവിന്റെ ഭാര്യ പതിവായി തിരുവനന്തപുരത്തെ ഡയമണ്ട് കടയില്‍ നിന്ന് ലക്ഷങ്ങളുടെ നെക്ലസുകള്‍ വാങ്ങുന്നതും മൂന്നു ലക്ഷം വിലയുള്ള പട്ടുസാരി വാങ്ങുന്നതൊന്നും ലോക്കല്‍ സഖാക്കളുടെ കണ്ണില്‍ കാഴ്ചയാകുന്നില്ല.
നേതാക്കള്‍ക്ക് ജീവിതം സുഖിക്കാനുള്ളതാണ്. ഇവരെ നേതൃസ്ഥാനത്തെത്തിക്കുന്ന പാവം അണികളാവട്ടെ വെറും അടിമകളും. അടിമസമ്പ്രദായം നിലനില്‍ക്കുന്ന ലോകത്തിലെ ഏക ഭരണ രാഷ്ട്രീയ സംവിധാനം കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന തിരിച്ചറിവ് ഇനി ഏതു കാലത്ത് ജനങ്ങള്‍ക്കുണ്ടാകുമോ എന്തോ.
https://www.facebook.com/Malayalivartha
























