Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്

ഒടുവില്‍ എസ് ശ്രീജിത്ത് എന്ന മിടുക്കനായ ഐ.പി.എസ്.ഉദ്യോഗസ്ഥനെയും.... ദിലീപ് കേസില്‍ കെ.രാമന്‍പിള്ള വക്കീലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ശ്രീജിത്ത് തെറിച്ചത്... രാമന്‍പിള്ളയെ തൊട്ടപ്പോള്‍ കളി മാറി, രഹസ്യങ്ങള്‍ അഴിയുന്നു

24 APRIL 2022 08:17 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ എസ് ശ്രീജിത്ത് എന്ന മിടുക്കനായ ഐ.പി.എസ്.ഉദ്യോഗസ്ഥനെയും പിണറായി വലിപ്പിച്ചു. ദിലീപ് കേസില്‍ കെ.രാമന്‍പിള്ള വക്കീലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ശ്രീജിത്ത് തെറിച്ചത്.

രാമന്‍ പിള്ളയെ തൊട്ടാല്‍ വിവരമറിയുമെന്ന് അഡ്വക്കേറ്റ് കെ ഗോപാലകൃഷ്ണകുറുപ്പ് പിണറായിയെ അറിയിച്ചതോടെയാണ് ശ്രീജിത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. പിള്ളയെ ചോദ്യം ചെയ്താല്‍ നീതിന്യായ സംവിധാനം മരവിപ്പിക്കും. കോടതികളുടെ പ്രവര്‍ത്തനം നിലയ്ക്കും.

അഭിഭാഷകന്‍ രാമന്‍പിള്ള തന്റെ ഔദ്യോഗിക ക്യത്യനിര്‍വഹണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരനുമായി നടത്തിയ ടെലിഫോണ്‍ സന്ദേശമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്.ഇതില്‍ മഞ്ജു വാര്യര്‍ മദ്യപാനിയാണെന്ന് പറയുന്ന ഭാഗവും ശ്രീകുമാര്‍ മേനോനുമായുള്ള ബന്ധവും നാട്ടില്‍ പാട്ടായി. ഇത് മഞ്ജു വാര്യരെ വല്ലാതെ വിഷമിപിച്ചു. ദേശീയ തലത്തില്‍ അംഗീകാരമുള്ള ഒരു താരത്തെ ഇത്തരത്തില്‍ അപമാനിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.

ശ്രീജിത്തിനെ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി തന്റെ അത്യപ്തി രേഖപ്പെടുത്തി. താനല്ല ഓഡിയോ ക്ലിപ്പ് ചാനലുകള്‍ക്ക് നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു.എന്നാല്‍ ശ്രീജിത്തും മാധ്യമങ്ങളും തമ്മിലുള്ള മികച്ച ബന്ധം അറിയുന്ന മുഖ്യമന്ത്രി ഇക്കാര്യം വിശ്വസിച്ചില്ലെന്നാണ് മനസിലാക്കുന്നത്. എതിനിടെ ഒരു ഹൈകോടതി ജഡ്ജിയും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇതോടെ പേടിച്ചിരിക്കുകയാണ്. എത്രത്തോളം വിശ്വസ്തത പുലര്‍ത്തിയാലും ഒരു ചെറിയ കാര്യം കൊണ്ട് തകരാവുന്നതാണ് മുഖ്യമന്ത്രിയുമായുള്ള ബന്ധമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് മനസിലാക്കിയിരിക്കുന്നു.

മുഖ്യമന്ത്രി തങ്ങളെ അഭിനന്ദിക്കുന്ന എല്ലാ അവസരങ്ങളും അവര്‍ ഇനി ഒഴിവാക്കും. മുഖ്യമന്ത്രി അഭിനന്ദിച്ചാല്‍ 48 മണിക്കൂറിനകം ജോലി പോകുമെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്‌നേഹിച്ച് കൊല്ലല്ലേ സഖാവേ എന്നാണ് അവരുടെ വിനീതമായ അപേക്ഷ.

ആദ്യം ജേക്കബ് തോമസിനെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ആ കസേര കണ്ട് പനിക്കേണ്ട എന്നാണ് നിയമസഭയില്‍ ജേക്കബിനെ സംരക്ഷിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. വിജിലന്‍സ് ഡയറക്ടറായിരുന്നു അന്ന് അദ്ദേഹം. പറഞ്ഞ് നാക്ക് വായിലേക്ക് എടുക്കുന്നതിന് മുമ്പ് ജേക്കബ് തോമസ് തെറിച്ചു. അതിന് ശേഷം മുഖ്യമന്ത്രി അഭിനന്ദിച്ചത് തച്ചങ്കരിയെയാണ്. പറഞ്ഞ് 48 മണിക്കൂറിനകം അദ്ദേഹവും തെറിച്ചു. തച്ചങ്കരി അന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.മുഖ്യമന്ത്രിക്ക് ആവശ്യമുള്ള കേസുകളെല്ലാം നോക്കിയത് അന്ന് തച്ചങ്കരിയായിരുന്നു. അദ്ദേഹത്തിന് അവസാനം കൈമാറിയത് കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പാണ്. കേരള സര്‍വകലാശാലയില്‍ തോറ്റ നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് ജയിച്ചത്. 2016 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. കേരള സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശ്യംഘലയില്‍ അനധികൃതമായി കടന്നു കയറിയാണ് ക്രമക്കേട് നടത്തിയത്. 16 പരീക്ഷകളിലാണ് തട്ടിപ്പ് നടത്തിയത്. ഇത് ആരാണെന്ന് ചെയ്തതെന്നോ പ്രയോജനം എത്ര പേര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിരുന്നില്ല.

സ്ഥലം മാറി പോയ ഡപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐ. ഡി ഉപയോഗിച്ചാണ് ക്യതിമം നടത്തിയത്. തോറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്.

2016 മുതലാണ് ക്രമക്കേട് കണ്ടെത്തിയത്. അതായത് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയത് 2016ലാണ്. ക്രമക്കേട് നടന്നത് ഇ എസ് സെക്ഷനിലാണ്. സര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോള്‍ അവരുടെ വിശ്വസ്തരെയാണ് ഇത്തരം സെക്ഷനുകളില്‍ നിയമിക്കാറുള്ളത്. 2016 ല്‍ സര്‍ക്കാര്‍ മാറി വന്നപ്പോള്‍ തന്നെ ഇടതു സംഘടനയില്‍ ഉണ്ടായിരുന്നവരെ ഉള്‍പ്പെടുത്തിയെന്നു വേണം കരുതാന്‍. പരീക്ഷാ റിസള്‍ട്ട് സംബന്ധിക്കുന്ന സെക്ഷനുകളില്‍ ഇത്തരം മാറ്റങ്ങള്‍ ഏത് സര്‍ക്കാര്‍ വന്നാലും ചെയ്യാറുണ്ട്.

പരീക്ഷാ കണ്‍ട്രോളര്‍, രജിസ്ട്രാര്‍ തുടങ്ങിയ തസ്തികകളിലും അതത് സര്‍ക്കാരുകള്‍ അവര്‍ക്ക് വേണ്ടെപ്പെട്ട വരെയാണ് നിയമിക്കാറുള്ളത്. അധികാരം ഏറ്റാല്‍ ഉടന്‍ നിയമിച്ച വരെ സഹായിക്കാനുള്ള നീക്കങ്ങള്‍ ഇവര്‍ ആരംഭിക്കുന്നു.

ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരിക്കലും ഇത്തരം ക്രമക്കേടുകള്‍ കാണിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥരെ കൃത്യമായി ചോദ്യം ചെയ്താല്‍ കണ്ടുപിടിക്കാവുന്ന കുറ്റകൃത്യം ആണിത്. എന്നാല്‍ ആരോപണം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരെയും ചോദ്യം ചെയ്തിട്ടില്ല. ഇതില്‍ നിന്നും കുറ്റവാളികള്‍ ആരാണെന്ന് മനസിലാക്കാം.

അതായത് എസ് എഫ് ഐയും ഇടതു സംഘടനയും തന്നെയാണ് സംശയ നിഴലില്‍ ഉണ്ടായിരുന്നത് ഇടത് സംഘടന അറിയാതെ മാര്‍ക്ക് ദാനം നടത്താനാവില്ല. ഇടത് സംഘടന അഴിമതി നടത്തണമെങ്കില്‍ അത് തങ്ങളുടെ ബന്ധുക്കള്‍ക്കോ പാര്‍ട്ടികാര്‍ക്കാ വേണ്ടിയായിരിക്കും. കോണ്‍ഗ്രസുകാരെയാണ് അവര്‍ സഹായിച്ചിരുന്നതെങ്കില്‍ അക്കാര്യം എപ്പോഴേ പുറത്തുവരുമായിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെ അതും ഒതുങ്ങി.

നേരത്തെ വിജിലന്‍സില്‍ ജേക്കബ് തോമസിനെ മേധാവിയാക്കിയത് സര്‍ക്കാരിന്റെ സ്വന്തം കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ ജേക്കബ് അതിന് തയ്യാറാതിരുന്നതോടെ അദ്ദേഹം തെറിച്ചു. എന്നാല്‍ തച്ചങ്കരി അങ്ങനെയായിരുന്നില്ല
പ്രഗല്ഭനായ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഒരു കേസ് എങ്ങനെ തീര്‍ക്കണം എന്ന് അദ്ദേഹത്തിന് നന്നായറിയാം.ഇക്കാര്യം മുഖ്യമന്ത്രിക്കുമറിയാം. ഇടത് - വലത് സര്‍ക്കാരുകള്‍ക്ക് തച്ചങ്കരി പ്രിയപ്പെട്ടവനായത് അങ്ങനെയാണ്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷന്‍ ഡി ജി പിയാക്കി ഒതുക്കി തീര്‍ത്തു.

ജേക്കബ് തോമസ് വിരമിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പേരിലുള്ള കേസുകള്‍ തീര്‍ന്നിട്ടില്ല. ശ്രീജിത്ത് സി പി എം വിശ്വാസിയാണ്. പിണറായിക്ക് ഏറെ വിശ്വസ്തനാണ് അദ്ദേഹം. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫുമായുള്ള ബന്ധമാണ് 2001 ലെ യു ഡി എഫ് കാലത്ത് ശ്രീജിത്തിന് വിനയായത്. അദ്ദേഹം കോണ്‍ഗ്രസിന്റെ കണ്ണിലെ നോട്ട പുള്ളിയായി. 2011 ലെ കോണ്‍ഗ്രസ് മന്ത്രിസഭാ കാലത്ത് അദ്ദേഹം സസ്‌പെന്‍ഷനിലായി. തുടര്‍ന്ന് തിരിച്ചെടുത്ത് മനുഷ്യാവകാശ കമ്മീഷനില്‍ നിയമിച്ചു.ഒന്നാം പിണറായി സര്‍ക്കാരാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിലെത്തിച്ചത്. കുറ്റാന്വേഷണങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.

മുട്ടില്‍ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ആയിരുന്നു നയിച്ചത്. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലന്‍സ് വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് ഉത്തരവ് ഇറക്കിയത്. റവന്യൂ വകുപ്പ് ഉത്തരവ് മറയാക്കി വ്യാപകമായി മരം കൊള്ള നടന്നുവെന്ന പോലീസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു. ഇവരുടെ അന്വേഷണം. വയനാട് മുട്ടില്‍ പ്രദേശം ഉടന്‍ തന്നെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

മരം മുറിച്ച് കടത്തിയെന്ന വിവാദത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രനും സിപിഐയും തമ്മില്‍ കോര്‍ത്ത സമയത്താണ് അന്വേഷണം തുടങ്ങിയത്. വിവാദത്തിന് പിന്നാലെ എ കെ ശശീന്ദ്രന്‍ സ്വീകരിക്കുന്ന നിലപാട് മുന്‍ മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഇതെല്ലാം ശ്രീജിത്ത് ഇല്ലാതാക്കി.

മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുമെന്നും കുറ്റക്കാര്‍ ഒരു തരത്തിലും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷകരെ സഹായിക്കാനായി നിയമ വിധേയമായി പുറത്തിറക്കിയ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറി നടത്തുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

അതിജീവിതയായ നടിയെ ദിലീപ് കേസില്‍ കൊണ്ടുവന്നത് ശ്രീജിത്താണ്. അങ്ങനെ
പീഡനത്തിന് ഇരയായ നടിയും ക്രൈംബ്രാഞ്ചും ഒരേ മനസോടെ നീങ്ങി. ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളക്ക് എതിരായ പരാതി നടി ബാര്‍ കൗണ്‍സിലിന് നല്‍കി. ദിലീപിന്റെ അഭിഭാഷകന്‍ കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി. ഇതെല്ലാം ശ്രീജിത്തിന് വിനയായി.

അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ ആണ് പരാതി. സീനിയര്‍ അഭിഭാഷകനായ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചതായി പരാതിയില്‍ പറയുന്നു. രാമന്‍പിള്ളയുടെ ഓഫിസില്‍ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനില്‍ക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവില്‍ 20 സാക്ഷികള്‍ കൂറ് മാറിയതിനു പിറകില്‍ അഭിഭാഷകനായ രാമന്‍പിള്ളയാണെന്നും എന്നും അതിജീവിത ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ക്രൈംബ്രാഞ്ച് രാമന്‍പിള്ള വക്കീലിനെതിരെ കരുക്കള്‍ നീക്കിയെങ്കിലും വിജയിച്ചില്ല.രാമന്‍പിള്ള ക്രൈംബ്രാഞ്ചിനെ വെട്ടി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഇതോടെയാണ് ക്രൈംബ്രാഞ്ച മേധാവി എസ്.ശ്രീജിത്ത് നേരിട്ട് കളത്തില്‍ ഇറങ്ങിയത്. ഇതു വരെ നടന്ന കാര്യങ്ങളില്‍ അദ്ദേഹം തീര്‍ത്തും അത്യപ്തനാണ്. അങ്ങനെയാണ് ശ്രീജിത്ത് നേ
രിട്ട് രംഗത്തിറങ്ങിയത്. അതും വിനയായി.

രാമന്‍പിള്ളയാണ് ദിലീപിനെ ഉപദേശിക്കുന്നതെന്ന നി ഗമനത്തിലാണ് ക്രൈം ബ്രാഞ്ചുള്ളത്. രാമന്‍പിള്ളയെ കുടുക്കിയാല്‍ ദിലീപ് കുടുങ്ങുമെന്ന്‌ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നു.

ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍ എത്തിയതും കേസിന്റെ ഗതി മാറ്റി.

സായ് ശങ്കറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ഇത് രാമന്‍പിള്ളയുടെ ബുദ്ധിയാണെന്ന് ശ്രീജിത്തിനറിയാം.

അഭിഭാഷകന്റെ നിര്‍ദേശപ്രകാരം താനാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കു ന്നുവെന്നായിരുന്നു.. ആക്ഷേപം. മുന്‍വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. എസ്പി സുദര്‍ശന്റെ അറിവോടെയാണ് ബൈജു പൗലോസിന്റെ നടപടികളെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതും ശ്രീജിത്ത് പൊളിച്ചു.

നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത് ശ്രീജിത്തിന്റെ മികവാണ്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. നടി കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങള്‍ നശിപ്പിക്കപ്പെട്ടത്. ഇത്തരത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ശ്രീജിത്ത് നടത്തിയത്.

മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്. ദിലീപിന്റെ അഭിഭാഷകര്‍ക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയില്‍ താമസിക്കുന്ന മലയാളി വിന്‍സെന്റ് ചൊവ്വല്ലുരാണെന്നും ശ്രീജിത്ത് കണ്ടെത്തി. മുന്‍ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറായ വിന്‍സെന്റ് സിബിഐ കുറ്റപത്രം നല്‍കിയ അഴിമതി കേസിലെ പ്രതിയാണ്. നടി ആക്രമണത്തിനിരയാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിന്‍സെന്റ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകര്‍ക്കൊപ്പം ഫോണുകള്‍ വാങ്ങാന്‍ താനും മുംബെയിലെ ലാബില്‍ പോയിരുന്നുവെന്നും വിന്‍സെന്റ് സമ്മതിച്ചു.

ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് അന്വേഷണ സംഘം ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വിദഗ്ദ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. 26 സംഭവങ്ങളിലും അഞ്ച് പ്രതികള്‍ക്കും തങ്ങളുടേതായ റോള്‍ ഉണ്ട്. ഇത് എത്രത്തോളമെന്ന് ചോദ്യം ചെയ്യലില്‍ തെളിയും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചത്.

ദിലീപിനെ ക്രൈംബ്രാഞ്ച് ആദ്യദിനം 11 മണിക്കൂര്‍ ചോദ്യംചെയ്തു.ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഞായറാഴ്ച ഹാജരായത്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.

ദിലീപിനെ പ്രത്യേകം ചോദ്യംചെയ്തത് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ആണ്. ഒരുമണിക്കൂര്‍.
ചോദ്യംചെയ്യല്‍ തുടങ്ങിയപ്പോള്‍ 'ഓര്‍മയില്ലെന്ന' മറുപടിനല്‍കി ഒഴിഞ്ഞുമാറാന്‍ ദിലീപ് ശ്രമിച്ചു.

ചോദ്യംചെയ്യലില്‍ പ്രതികളുടെ സഹകരണംമാത്രമല്ല, നിസ്സഹകരണവും കേസിലെ തെളിവിലേക്ക് ഉപകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറ ഞ്ഞത് ശ്രദ്ധിക്കപ്പെട്ടു. ഇത്തരത്തില്‍ അതിപ്രധാനമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ഉദ്യോഗസ്ഥനെയാണ് പിണറായി ഇരുട്ടില്‍ നിര്‍ത്തുന്നത്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (8 minutes ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (49 minutes ago)

കർഷകൻ ജീവനൊടുക്കി..  (1 hour ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (1 hour ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (2 hours ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (2 hours ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (2 hours ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (2 hours ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (2 hours ago)

പവന് 6,320 രൂപയുടെ കുറവ്  (3 hours ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (3 hours ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (3 hours ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (4 hours ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (4 hours ago)

സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ  (4 hours ago)

Malayali Vartha Recommends