Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

രാമൻപിള്ളയെ തൊട്ടു ശ്രീജിത്ത് തെറിച്ചു... പിണറായിയെ നമ്പി ഒടുവിൽ തേച്ചൊടിച്ചു... പുറത്താക്കലിന് പിന്നിലെ കഥ..

23 APRIL 2022 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...

വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്

ഒടുവിൽ എസ് ശ്രീജിത്ത് എന്ന മിടുക്കനായ ഐ.പി.എസ്.ഉദ്യോഗസ്ഥനെയും പിണറായി വ ലിപ്പിച്ചു. ദിലീപ് കേസിൽ കെ.രാമൻപിള്ള വക്കീലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ശ്രീജിത്ത് തെറിച്ചത്. രാമൻ പിള്ളയെ തൊട്ടാൽ വിവരമറിയുമെന്ന് അഡ്വക്കേറ്റ് കെ ഗോപാലകൃഷ്ണകുറുപ്പ് പിണറായിയെ അറിയിച്ചതോടെയാണ് ശ്രീജിത്തിൻ്റെ കാര്യത്തിൽ തീരുമാനമായത്. പിള്ളയെ ചോദ്യം ചെയ്താൽ നീതിന്യായ സംവിധാനം മരവിപ്പിക്കും. കോടതികളുടെ പ്രവർത്തനം നിലയ്ക്കും. അഭിഭാഷകർ

രാമൻപിള്ള തൻ്റെ ഔദ്യോഗിക ക്യത്യനിർവഹണത്തിൻ്റെ ഭാഗമായി ദിലീപിൻ്റെ സഹോദരനുമായി നടത്തിയ ടെലിഫോൺ സന്ദേശമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്.ഇതിൽ മഞ്ജു വാര്യർ മദ്യപാനിയാണെന്ന് പറയുന്ന ഭാഗവും ശ്രീകുമാർ മേനോനുമായുള്ള ബന്ധവും നാട്ടിൽ പാട്ടായി. ഇത് മഞ്ജു വാര്യരെ വല്ലാതെ വിഷമിപിച്ചു. ദേശീയ തലത്തിൽ അംഗീകാരമുള്ള ഒരു താരത്തെ ഇത്തരത്തിൽ അപമാനിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.

ശ്രീജിത്തിനെ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി തൻെറ അത്യപ്തി രേഖപ്പെടുത്തി. താനല്ല ഓഡിയോ ക്ലിപ്പ് ചാനലുകൾക്ക് നൽകിയതെന്ന് അദ്ദേഹം അറിയിച്ചു.എന്നാൽ ശ്രീജിത്തും മാധ്യമങ്ങളും തമ്മിലുള്ള മികച്ച ബന്ധം അറിയുന്ന മുഖ്യമന്ത്രി ഇക്കാര്യം വിശ്വസിച്ചില്ലെന്നാണ് മനസിലാക്കുന്നത്. എതിനിടെ ഒരു ഹൈകോടതി ജഡ്ജിയും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇതോടെ പേടിച്ചിരിക്കുകയാണ്. എത്രത്തോളം വിശ്വസ്തത പുലർത്തിയാലും ഒരു ചെറിയ കാര്യം കൊണ്ട് തകരാവുന്നതാണ് മുഖ്യമന്ത്രിയുമായുള്ള ബന്ധമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിച്ച് മനസിലാക്കിയിരിക്കുന്നു. മുഖ്യമന്ത്രി തങ്ങളെ അഭിനന്ദിക്കുന്ന എല്ലാ അവസരങ്ങളും അവർ ഇനി ഒഴിവാക്കും. മുഖ്യമന്ത്രി അഭിനന്ദിച്ചാൽ 48 മണിക്കൂറിനകം ജോലി പോകുമെന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നത്. സ്നേഹിച്ച് കൊല്ലല്ലേ സഖാവേ എന്നാണ് അവരുടെ വിനീതമായ അപേക്ഷ.

ആദ്യം ജേക്കബ് തോമസിനെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ആ കസേര കണ്ട് പനിക്കേണ്ട എന്നാണ് നിയമസഭയിൽ ജേക്കബിനെ സംരക്ഷിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. വിജിലൻസ് ഡയറക്ടറായിരുന്നു അന്ന് അദ്ദേഹം. പറഞ്ഞ് നാക്ക് വായിലേക്ക് എടുക്കുന്നതിന് മുമ്പ് ജേക്കബ് തോമസ് തെറിച്ചു. അതിന് ശേഷം മുഖ്യമന്ത്രി അഭിനന്ദിച്ചത് തച്ചങ്കരിയെയാണ്. പറഞ്ഞ് 48 മണിക്കൂറിനകം അദ്ദേഹവും തെറിച്ചു.

തച്ചങ്കരി അന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.മുഖ്യമന്ത്രിക്ക് ആവശ്യമുള്ള കേസുകളെല്ലാം നോക്കിയത് അന്ന് തച്ചങ്കരിയായിരുന്നു. അദ്ദേഹത്തിന് അവസാനം കൈമാറിയത് കേരള സർവകലാശാല മാർക്ക് തട്ടിപ്പാണ്. കേരള സർവകലാശാലയിൽ തോറ്റ നൂറു കണക്കിന് വിദ്യാർത്ഥികളാണ് ജയിച്ചത്.

2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. കേരള സർവകലാശാലയിലെ കമ്പ്യൂട്ടർ ശ്യംഘലയിൽ അനധികൃതമായി കടന്നു കയറിയാണ് ക്രമക്കേട് നടത്തിയത്. 16 പരീക്ഷകളിലാണ് തട്ടിപ്പ് നടത്തിയത്. ഇത് ആരാണെന്ന് ചെയ്തതെന്നോ പ്രയോജനം എത്ര പേർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിരുന്നില്ല.

സ്ഥലം മാറി പോയ ഡപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐ. ഡി ഉപയോഗിച്ചാണ് ക്യതിമം നടത്തിയത്. തോറ്റ രണ്ട് വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്. 2016 മുതലാണ് ക്രമക്കേട് കണ്ടെത്തിയത്. അതായത് ഇടതുസർക്കാർ അധികാരത്തിലെത്തിയത് 2016ലാണ്.

ക്രമക്കേട് നടന്നത് ഇ എസ് സെക്ഷനിലാണ്. സർക്കാരുകൾ അധികാരത്തിലെത്തുമ്പോൾ അവരുടെ വിശ്വസ്തരെയാണ് ഇത്തരം സെക്ഷനുകളിൽ നിയമിക്കാറുള്ളത്. 2016 ൽ സർക്കാർ മാറി വന്നപ്പോൾ തന്നെ ഇടതു സംഘടനയിൽ ഉണ്ടായിരുന്നവരെ ഉൾപ്പെടുത്തിയെന്നു വേണം കരുതാൻ. പരീക്ഷാ റിസൾട്ട് സംബന്ധിക്കുന്ന സെക്ഷനുകളിൽ ഇത്തരം മാറ്റങ്ങൾ ഏത് സർക്കാർ വന്നാലും ചെയ്യാറുണ്ട്.

പരീക്ഷാ കൺട്രോളർ, രജിസ്ട്രാർ തുടങ്ങിയ തസ്തികകളിലും അതത് സർക്കാരുകൾ അവർക്ക് വേണ്ടെപ്പെട്ട വരെയാണ് നിയമിക്കാറുള്ളത്. അധികാരം ഏറ്റാൽ ഉടൻ നിയമിച്ച വരെ സഹായിക്കാനുള്ള നീക്കങ്ങൾ ഇവർ ആരംഭിക്കുന്നു. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരിക്കലും ഇത്തരം ക്രമക്കേടുകൾ കാണിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരെ കൃത്യമായി ചോദ്യം ചെയ്താൽ കണ്ടുപിടിക്കാവുന്ന കുറ്റകൃത്യം ആണിത്. എന്നാൽ ആരോപണം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും ആരെയും ചോദ്യം ചെയ്തിട്ടില്ല. ഇതിൽ നിന്നും കുറ്റവാളികൾ ആരാണെന്ന് മനസിലാക്കാം.

അതായത് എസ് എഫ് ഐയും ഇടതു സംഘടനയും തന്നെയാണ് സംശയ നിഴലിൽ ഉണ്ടായിരുന്നത് ഇടത് സംഘടന അറിയാതെ മാർക്ക് ദാനം നടത്താനാവില്ല. ഇടത് സംഘടന അഴിമതി നടത്തണമെങ്കിൽ അത് തങ്ങളുടെ ബന്ധുക്കൾക്കോ പാർട്ടികാർക്കാ വേണ്ടിയായിരിക്കും. കോൺഗ്രസുകാരെയാണ് അവർ സഹായിച്ചിരുന്നതെങ്കിൽ അക്കാര്യം എപ്പോഴേ പുറത്തുവരുമായിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെ അതും ഒതുങ്ങി.

നേരത്തെ വിജിലൻസിൽ ജേക്കബ് തോമസിനെ മേധാവിയാക്കിയത് സർക്കാരിന്റെ സ്വന്തം കാര്യങ്ങൾ നടത്തുന്നതിന് വേണ്ടിയായിരുന്നു. എന്നാൽ ജേക്കബ് അതിന് തയ്യാറാതിരുന്നതോടെ അദ്ദേഹം തെറിച്ചു. എന്നാൽ തച്ചങ്കരി അങ്ങനെയായിരുന്നില്ല
പ്രഗല്ഭനായ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഒരു കേസ് എങ്ങനെ തീർക്കണം എന്ന് അദ്ദേഹത്തിന് നന്നായറിയാം.ഇക്കാര്യം മുഖ്യമന്ത്രിക്കുമറിയാം. ഇടത് - വലത് സർക്കാരുകൾക്ക് തച്ചങ്കരി പ്രിയപ്പെട്ടവനായത് അങ്ങനെയാണ്. എന്നാൽ രണ്ടാം പിണറായി സർക്കാർ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷൻ ഡി ജി പിയാക്കി ഒതുക്കി തീർത്തു.

ജേക്കബ് തോമസ് വിരമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ പേരിലുള്ള കേസുകൾ തീർന്നിട്ടില്ല. ശ്രീജിത്ത് സി പി എം വിശ്വാസിയാണ്. പിണറായിക്ക് ഏറെ വിശ്വസ്തനാണ് അദ്ദേഹം. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫുമായുള്ള ബന്ധമാണ് 2001 ലെ യു ഡി എഫ് കാലത്ത് ശ്രീജിത്തിന് വിനയായത്. അദ്ദേഹം കോൺഗ്രസിൻ്റെ കണ്ണിലെ നോട്ട പുള്ളിയായി. 2011 ലെ കോൺഗ്രസ് മന്ത്രിസഭാ കാലത്ത് അദ്ദേഹം സസ്പെൻഷനിലായി. തുടർന്ന് തിരിച്ചെടുത്ത് മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ചു.ഒന്നാം പിണറായി സർക്കാരാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിലെത്തിച്ചത്. കുറ്റാന്വേഷണങ്ങൾക്ക് പുതിയ മുഖം നൽകിയ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.

മുട്ടിൽ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ആയിരുന്നു നയിച്ചത്. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് ഉത്തരവ് ഇറക്കിയത്. റവന്യൂ വകുപ്പ് ഉത്തരവ് മറയാക്കി വ്യാപകമായി മരം കൊള്ള നടന്നുവെന്ന പോലീസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു. ഇവരുടെ അന്വേഷണം. വയനാട് മുട്ടിൽ പ്രദേശം ഉടൻ തന്നെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

മരം മുറിച്ച് കടത്തിയെന്ന വിവാദത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രനും സിപിഐയും തമ്മിൽ കോർത്ത സമയത്താണ് അന്വേഷണം തുടങ്ങിയത്. വിവാദത്തിന് പിന്നാലെ എ കെ ശശീന്ദ്രന്‍ സ്വീകരിക്കുന്ന നിലപാട് മുന്‍ മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഇതെല്ലാം ശ്രീജിത്ത് ഇല്ലാതാക്കി.

മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുമെന്നും കുറ്റക്കാര്‍ ഒരു തരത്തിലും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷകരെ സഹായിക്കാനായി നിയമ വിധേയമായി പുറത്തിറക്കിയ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറി നടത്തുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതിജീവിതയായ നടിയെ ദിലീപ് കേസിൽ കൊണ്ടുവന്നത് ശ്രീജിത്താണ്. അങ്ങനെ പീഡനത്തിന് ഇരയായ നടിയും ക്രൈംബ്രാഞ്ചും ഒരേ മനസോടെ നീങ്ങി. ക്രൈംബ്രാഞ്ച് മേധാവിയുടെ നിർദ്ദേശാനുസരണം ദിലീപിൻ്റെ അഭിഭാഷകൻ ബി.രാമൻപിള്ളക്ക് എതിരായ പരാതി നടി ബാർ കൗൺസിലിന് നൽകി. ദിലീപിൻ്റെ അഭിഭാഷകൻ കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി. ഇതെല്ലാം ശ്രീജിത്തിന് വിനയായി.

അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് പരാതി. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചതായി പരാതിയിൽ പറയുന്നു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു.

കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷകനായ രാമൻപിള്ളയാണെന്നും എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു.

ക്രൈംബ്രാഞ്ച് രാമൻപിള്ള വക്കീലിനെതിരെ കരുക്കൾ നീക്കിയെങ്കിലും വിജയിച്ചില്ല.രാമൻപിള്ള ക്രൈംബ്രാഞ്ചിനെ വെട്ടി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ഇതോടെയാണ് ക്രൈംബ്രാഞ്ച മേധാവി എസ്.ശ്രീജിത്ത് നേരിട്ട് കളത്തിൽ ഇറങ്ങിയത്. ഇതു വരെ നടന്ന കാര്യങ്ങളിൽ അദ്ദേഹം തീർത്തും അത്യപ്തനാണ്. അങ്ങനെയാണ് ശ്രീജിത്ത് നേ
രിട്ട് രംഗത്തിറങ്ങിയത്. അതും വിനയായി.

രാമൻപിള്ളയാണ് ദിലീപിനെ ഉപദേശിക്കുന്നതെന്ന നി ഗമനത്തിലാണ് ക്രൈം ബ്രാഞ്ചുള്ളത്. രാമൻപിള്ളയെ കുടുക്കിയാൽ ദിലീപ് കുടുങ്ങുമെന്ന്ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നു. ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍ എത്തിയതും കേസിൻ്റെ ഗതി മാറ്റി.

സായ് ശങ്കറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ഇത് രാമൻപിള്ളയുടെ ബുദ്ധിയാണെന്ന് ശ്രീജിത്തിനറിയാം. അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം താനാണ് ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കു ന്നുവെന്നായിരുന്നു..

ആക്ഷേപം. മുന്‍വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. എസ്പി സുദര്‍ശന്‍റെ അറിവോടെയാണ് ബൈജു പൗലോസിന്‍റെ നടപടികളെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതും ശ്രീജിത്ത് പൊളിച്ചു.

നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് ശ്രീജിത്തിൻ്റെ മികവാണ്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ.

നടി കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളാണിവർ. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടത്. ഇത്തരത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് ശ്രീജിത്ത് നടത്തിയത്.

മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. ദിലീപിൻറെ അഭിഭാഷകർക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയിൽ താമസിക്കുന്ന മലയാളി വിൻസെൻറ് ചൊവ്വല്ലുരാണെന്നും ശ്രീജിത്ത് കണ്ടെത്തി.

മുൻ ആദായ നികുതി അസിസ്റ്റൻറ് കമ്മീഷണറായ വിൻസെൻറ് സിബിഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. നടി ആക്രമണത്തിനിരയാകുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാൻ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിൻസെൻറ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും മുംബെയിലെ ലാബിൽ പോയിരുന്നുവെന്നും വിൻസെൻറ് സമ്മതിച്ചു.

ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് അന്വേഷണ സംഘം ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. വിദഗ്ദ്ധരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു ഇത്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളും ഇതിൽ ഉൾപ്പെടും. 26 സംഭവങ്ങളിലും അഞ്ച് പ്രതികൾക്കും തങ്ങളുടേതായ റോൾ ഉണ്ട്. ഇത് എത്രത്തോളമെന്ന് ചോദ്യം ചെയ്യലിൽ തെളിയും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മനസ്സിലാക്കാൻ അന്വേഷണ സംഘം ശ്രമിച്ചത്.

ദിലീപിനെ ക്രൈംബ്രാഞ്ച് ആദ്യദിനം 11 മണിക്കൂർ ചോദ്യംചെയ്തു.ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഞായറാഴ്ച ഹാജരായത്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.

ദിലീപിനെ പ്രത്യേകം ചോദ്യംചെയ്തത് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ആണ്. ഒരുമണിക്കൂർ. ചോദ്യംചെയ്യൽ തുടങ്ങിയപ്പോൾ 'ഓർമയില്ലെന്ന' മറുപടിനൽകി ഒഴിഞ്ഞുമാറാൻ ദിലീപ് ശ്രമിച്ചു. ചോദ്യം ചെയ്യലിൽ പ്രതികളുടെ സഹകരണം മാത്രമല്ല, നിസ്സഹകരണവും കേസിലെ തെളിവിലേക്ക് ഉപകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറ ഞ്ഞത് ശ്രദ്ധിക്കപ്പെട്ടു. ഇത്തരത്തിൽ അതിപ്രധാനമായ നേട്ടങ്ങൾ കരസ്ഥമാക്കിയ ഉദ്യോഗസ്ഥനെയാണ് പിണറായി ഇരുട്ടിൽ നിർത്തുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...  (9 minutes ago)

കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാന ബജറ്റ് കരുത്തേകും: കെഎസ്‌യുഎം സിഇഒ അനൂപ് അംബിക  (26 minutes ago)

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...  (39 minutes ago)

നേമം മണ്ഡലം ശ്രദ്ധേയം  (41 minutes ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (45 minutes ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (1 hour ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (1 hour ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (1 hour ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (1 hour ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (1 hour ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (1 hour ago)

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (4 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (4 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (4 hours ago)

Malayali Vartha Recommends