RSSകാരൻ ഒളിവിൽ കഴിഞ്ഞത് CPMകാരന്റെ ഭാര്യ വീട്ടിൽ! രാത്രി ഭാര്യയുമായി രഹസ്യബന്ധം? വാട്സാപ്പ് നോക്കി വലയിലാക്കി! താവളം ഒരുക്കിയ അധ്യാപിക രേഷ്മയും അകത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ നാടും വീടും ഇപ്പോൾ സംരക്ഷണ വലയത്തിലാണ്. അവിടെ ഒരീച്ച പോലും കടക്കില്ല എന്ന് അവകാശവാദം ഉയർത്തുമ്പോഴും നിരന്തരം പ്രശ്നങ്ങൾ തുടർകഥയാവുകയാണ്. എന്തിനു പറയുന്നു ഇന്നലെ മുഖ്യന്റെ വീടിന് തൊട്ടടുത്ത് ബോംബേറ് വരെ നടന്നു എന്ന് സാരം. പിണറായി പോലീസാകട്ടെ ആകെ പരിഭ്രമിച്ച് നെട്ടോട്ടമോടുന്നു. സംഭവിത്തിന്റെ ഒക്കെ തുടക്കം എന്നത് ഒരു രാഷ്ട്രീയ കൊലപാതകമാണ്. പാലക്കാടിന് പിന്നാലെ കണ്ണൂരും ഇനി ചോരക്കളമാകുമോ എന്ന ചോദ്യമാണ് ഇനി അവശേഷിക്കുന്നത്.
സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വകവരുത്തിയ കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവിനെ ഇന്നലെ പിടികൂടിയിരുന്നു. ഇയാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി എന്ന് കണക്കാക്കുന്ന പാറക്കണ്ടി നിഖിൽ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. സദാസമയവും പൊലീസിന്റെയും പാർട്ടിക്കാരുടെയും നിരീക്ഷണത്തിലുള്ള സ്ഥലത്ത് പ്രതി ഒളിവിൽ കഴിഞ്ഞത് രാഷ്ട്രീയ നേതൃത്വത്തെയും പൊലീസിനെയും അമ്പരപ്പിച്ചു.
ഒപ്പം വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി. എം. രേഷ്മയെയും (42) അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്താണ് രേഷ്മ എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. അതിനു ശേഷം ഇന്നലെ രാത്രി എട്ടരയോടെ ഈ വീടിനു നേരെ ബോംബേറും ഉണ്ടായി. വീടിനു ചുറ്റുമുള്ള മുഴുവൻ ജനൽച്ചില്ലുകളും അടിച്ചു തകർത്ത ശേഷം 2 ബോംബുകൾ എറിഞ്ഞതായിട്ടാണ് പൊലീസ് വ്യക്തമാക്കുന്നത്. രാത്രി പതിനൊന്നോടെ ബോംബ് സ്ക്വാഡ് സ്ഥലത്തു പരിശോധന നടത്തി.
പിണറായി പാണ്ട്യാലമുക്കിൽ പൂട്ടിയിട്ട മയിൽപ്പീലി എന്ന വീട്ടിൽ നിന്നാണു വെള്ളിയാഴ്ച ദിവസം പുലർച്ചെ 3.30നു പ്രതിയെ പിടികൂടുന്നത്. ഒളിവിൽ കഴിഞ്ഞ വധക്കേസ് പ്രതിയെ കുടുക്കിയതാകട്ടെ രാത്രി സമയത്ത് ഭാര്യയുമായുള്ള വാട്സാപ് ബന്ധമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഭാര്യയുടെ ഫോൺ പോലീസ് പരിശോധിച്ചതോടെയാണ് പ്രതി വലയിലായത്.
സിപിഎം അനുഭാവിയാണു വീട്ടുടമസ്ഥൻ പ്രശാന്ത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. രേഷ്മ ഒരു സ്കൂളിലെ അധ്യാപികയാണ്. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ് അറസ്റ്റിലായ രേഷ്മ. രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. നിഖിലിന് ആരോ ഭക്ഷണം എത്തിച്ചിരുന്നതായും സംശയമുണ്ട്. സൈബർ ടീമിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലത്തിലായിരുന്നു നിഖിൽ ദാസ് ഒളിവിൽ കഴിഞ്ഞിരുന്നത് എന്നാണ് പോലീസിനെ വെല്ലുവിളിച്ച മറ്റൊരു കാര്യം. കനത്ത പോലീസ് സുരക്ഷയുള്ള ഈ വീടിനു സമീപത്ത് 2 മാസമായി പ്രതി ഒളിവിലായിരുന്നു എന്നത് അങ്ങേയറ്റം പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു.
മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോൾ പോലും പൊലീസ് കനത്ത സുരക്ഷ നിലനിർത്തുന്ന പ്രദേശമാണ് ഇതെന്നിരിക്കെ എങ്ങനെ നിഖിൽ ഇവിടെ കഴിഞ്ഞു എന്നതാണ് പോലീസിനെ വലയ്ക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 14–ാം പ്രതിയാണു നിഖിൽ. ഇനി 2 പേർ കൂടി പിടിയിലാവാനുണ്ട്. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ വീടിനരികെ ഒളിവിൽ താമസിച്ചതും പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് വീടിനു നേരെ ആക്രമണമുണ്ടായതും പൊലീസിനു നാണക്കേടായി.
ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയ നിഖിൽദാസിനെ റിമാൻഡ് ചെയ്തിരുന്നു. വീട്ടുടമയായ രേഷ്മയെ രാത്രി തന്നെ മജിസ്ട്രേട്ടിനു മുന്നിലെത്തിച്ച് റിമാൻഡ് ചെയ്യിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ രാത്രി എട്ടരയോടെ ഇവരുടെ വീട് ആക്രമിക്കപ്പെട്ടത്. ഈ സംഭവം പൊലീസിനെ വീണ്ടും നാണം കെടുത്തുന്ന വിഷയമായി മാറി.
മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിൽ പോലും പൊലീസ് കാവലുള്ള ഈ പ്രദേശത്തെ വീട്ടിലെത്തി ജനൽച്ചില്ലുകൾ മുഴുവൻ അടിച്ചു തകർത്തശേഷമായിരുന്നു ബോംബേറ്. രണ്ടു ബോംബുകൾ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്. ബോംബേറിൽ ചുമരിനും ടൈൽസിനും കേടുപാടു സംഭവിച്ചു. പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. കനത്ത പൊലീസ് സംഘം പരിസരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസൻ കൊല്ലപ്പെട്ടതെന്നായിരു്നനു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ബിജെപി വാർഡ് കൗൺസിലർ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ജില്ലയിൽ കൊലയാളികൾക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയിൽ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പൻ മട്ടിലായിരുന്നു. ആദ്യഘട്ടത്തിൽ ഉണ്ടായ ആവേശം പൊലീസിന് ഇല്ലാതായി.
കൊലയാളി സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന നിജിൽ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.. ഇതിനിടെ ലിജേഷിൻറെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിക്കുന്നുവെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളയുകയാണ്.
https://www.facebook.com/Malayalivartha

























