Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കാറിൽ ഹെൽമറ്റ് വച്ചില്ല! ഉടമസ്ഥന് 500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്... കാറിൽ ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴ; അന്തംവിട്ട് ഉടമ...

26 APRIL 2022 05:37 PM IST
മലയാളി വാര്‍ത്ത

വാഹനയാത്രക്കാര്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്തുന്നതിനായി മുക്കിനും മൂലയ്ക്കും വരെ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും. എന്നാല്‍ ഇതേ ക്യാമറ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് ഒരു യാത്രക്കാരന്‍. ഉടമസ്ഥൻ റോഡിൽ ഇറക്കി ഓടിക്കാത്ത കാറില്‍ ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ഞൂറുരൂപ പിഴ. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് വിചിത്രമായ ഈ പിഴ ചുമത്തൽ.

തിരുവനന്തപുരം വെഞ്ഞാറമൂട് മൂക്കുന്നൂര്‍ സ്വദേശി എ. അജിത്കുമാറിനാണ് വിചിത്രമായ പിഴ നോട്ടിസ് കിട്ടിയത്. അജിത്തിന് സ്വന്തമായി ബൈക്കില്ല. ഉള്ളതാകട്ടെ ഒരു കാറാണ്. കാറിന്റെ റജിസ്ട്രേഷന്‍ നമ്പരിലെ വിലാസത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടിസ് ലഭിച്ചത്. ഗതാഗത നിയമ ലംഘനത്തിന് മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ നോട്ടിസില്‍ വാഹനം കൃത്യമായി പറയുന്നുണ്ട്. മോട്ടോര്‍ കാര്‍ LMV എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുറേനാളായി ഉപയോ​ഗിക്കാതെ ഒതുക്കിയിട്ടിരിക്കുന്ന ആൾട്ടോ കാറാണ് അജിത്തിനുള്ളത്. ഈ ആൾട്ടോ കാറിന്റെ നമ്പർ വെച്ചാണ് ഹെൽമെറ്റ് വയ്ക്കാത്തതിന് 500 രൂപ പെറ്റിയടിച്ചത്. അതായത് കാറിന്റെ കെഎൽ 21 ഡി 9877 എന്ന നമ്പരിലാണ് പെറ്റിവന്നതെന്ന് സാരം. ഒരാഴ്ച്ചയ്ക്ക് മുമ്പാണ് പെറ്റി അടയ്ക്കണമെന്ന് പറഞ്ഞ് ഫോണിൽ മെസേജ് വന്നത്.

എന്നാൽ അഞ്ഞൂറുരൂപ പിഴയ്ക്ക് കാരണം പറഞ്ഞിരിക്കുന്നത് ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ എന്നാണ്. ഈ കാരണം നോട്ടീസിൽ കണ്ട് അന്തംവിട്ടിരിക്കുകയാണ് അജിത് കുമാറും കുടുംബവും. നോട്ടിസിലെ വാഹന റജിസ്ട്രേഷന്‍ നമ്പരും വിലാസവും അജിത്തിന്റേത് തന്നെയാണ്. പതിപ്പിച്ച ചിത്രമാകട്ടെ വേറെ റജിസ്ട്രേഷന്‍ നമ്പരുള്ള ബൈക്കിന്റേതും.

ബൈക്ക് യാത്രയ്ക്കിടെ ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണത്താൽ 500 രൂപ പിഴ അടയ്ക്കണം എന്നാണ് നോട്ടിസില്‍ പറയുന്നത്. ബൈക്കിലിരുന്ന് സഞ്ചരിക്കുന്ന ഏതോ ഒരാളുടെ ഫോട്ടോയുമുണ്ട്. അജിത്തിൻ്റെ കാർ KL 21 D 9877 ആണ്. നമ്പരിൽ എത്തിയ നോട്ടീസിൽ വാഹനം കാർ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റം ഹെൽമറ്റ് വയ്ക്കാത്തതാണ്.

ക്യാമറയുടെ സാങ്കേതിക തകരാറാവാം ഇങ്ങനെയൊരു പിഴവിനു കാരണമെന്നാണ് നിഗമനം. മറ്റാരോ നിയമം തെറ്റിച്ചതിന് താന്‍ 500 രൂപ പിഴ അടക്കേണ്ടി വരുമോ എന്ന ചിന്തയിലാണ് അജിത്ത്. ഏതായാലും ട്രാഫിക്ക് പോലീസിനെക്കണ്ട് കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹെൽമറ്റ് വയ്ക്കാത്തതിന് ഈ പിഴ കിട്ടിയ ഈ കാറുടമ. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് മനസിലാകാത്ത് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് അജിത് എന്നാണ് ഒരു മാധ്യമത്തോട് പ്രതികരിച്ചപ്പോൾ വ്യക്തമാക്കിയത്. 

എന്തായാലും ട്രാഫിക് പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം. 250 കോടി മുടക്കിയാണ് ഈയിടെ 726 ഇടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ചത്. കെൽട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാർക്കിങ്‌ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായാണ് ഈ ക്യാമറകൾ ഉപയോ​ഗിക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാഹനങ്ങളുടെ ദൃശ്യം ക്യാമറയിൽ പതിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (11 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (15 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (22 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (27 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (37 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (43 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends