Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ആരാധനാലയത്തില്‍ കമിതാക്കളുടെ പ്രണയസല്ലാപം! ഇടപെട്ട നാട്ടുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി.. ആദ്യം പഞ്ഞിക്കിട്ടത് ബൈക്കിലെത്തിയ അജ്ഞാതന്‍, പിന്നാലെ പീഡന പരാതിയും; പോലീസ് ഇടപെട്ടതോടെ ചുരുളഴിഞ്ഞത് വലിയ ചതി, പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്..

26 APRIL 2022 05:42 PM IST
മലയാളി വാര്‍ത്ത

പാര്‍ക്കിലും ബാച്ചിലുമെല്ലാം പോയാല്‍ നമ്മള്‍ സ്ഥിരമായി കാണുന്ന ചില കാഴ്ചകളുണ്ട്. അതിലൊന്നാണ് പ്രണയിക്കുന്നവരുടെ ചില കുസൃതികള്‍. എന്നാല്‍ ഇവര്‍ സല്ലപിക്കുന്നത് എല്ലാവരും ഒരേ രീതിയില്‍ എടുക്കണമെന്നില്ല. ചില സദാചാരക്കാര്‍ കമിതാക്കളെ പഞ്ഞിക്കിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇവിടെയിതാ നമ്മുടെ കടുത്തുരുത്തിയില്‍ കമിതാക്കള്‍ കാരണം നാട്ടുകാര്‍ക്കും പോലീസിനും എട്ടിന്റെ പണി കിട്ടിയ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

 

സാധാരണ പാര്‍ക്കും ബീച്ചുമെല്ലാമാണ് സല്ലപിക്കുന്ന സ്ഥിരം സ്ഥലമെങ്കിലും കടുത്തുരുത്തിയിലെ ഈ കമിതാക്കള്‍ തെരഞ്ഞെടുത്തത് ആരാധനാലയമായിരുന്നു. അവിടമാകുമ്പോള്‍ ചോദ്യങ്ങളുമായി ആരും എത്തില്ല എന്നുള്ള ആത്മവിശ്വാസത്തിലായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാകുക. എന്തായാലും സംഗതി എട്ടുനിലയില്‍ പൊട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ..

ആരാധനാലയത്തിന്റെ മുറ്റത്ത് സല്ലപിക്കാനെത്തിയ കമിതാക്കള്‍ നാട്ടുകാരെയും പോലീസിനെയും ശരിക്കും വലച്ചു. ആളുകളെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാരനും കിട്ടി നല്ല എമണ്ടന്‍ പണി.

 

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കമിതാക്കള്‍ കടുത്തുരുത്തിയിലെത്തിയത്. ഈ സംഘത്തില്‍ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരെ കണ്ട നാട്ടുകാര്‍ അടുത്തെത്തി ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കമിതാക്കള്‍ക്ക് അപകടം മനസിലായി. പിന്നെ ഒന്നും നോക്കിയില്ല നാലുപേരും കണ്ടംവഴി ഓടുകയാണ് ഉണ്ടായത്. എന്നാല്‍ ഇവരെ അങ്ങനെ വിടാനുള്ള ഭാവമില്ലായിരുന്ന നാട്ടുകാര്‍ കുട്ടികളുടെ പിന്നാലെ വെച്ചുപിടിച്ചു. മാത്രമല്ല സമീപത്തെ ജങ്ഷനിലെത്തിയപ്പോള്‍ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

പിന്നീടാണ് കളി കൈവിട്ടുപോയെന്ന് കമിതാക്കള്‍ക്ക് മനസിലായത്. ഉടന്‍ തന്നെ കിട്ടിയബസില്‍ അവര്‍ സ്ഥലം കാലിയാക്കി.

 

ഇനിയാണ് ഈ കഥയില്‍ ട്വിസ്റ്റ് സംഭവിക്കുന്നത്. എനിക്ക് എന്തിന്റെ കേടായിരുന്നു എന്ന് തമാശക്കൊക്കെ നമ്മള്‍ പറയാറില്ലെ.. ആ അവസ്ഥയിലായിരുന്നു പിന്നീട് നാട്ടുകാര്‍.

എന്തൊരു പ്രശ്‌നം ഉണ്ടാകുമ്പോഴും കാര്യമറിയാതെ, പ്രതികരിക്കുന്ന ചില കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കാണാറില്ലെ. ഇവിടേയും അതുപോലൊരു അജ്ഞാത വ്യക്തി വന്നിരുന്നു. കമിതാക്കള്‍ കൈവിട്ടുപോയല്ലോ എന്ന വിഷമത്തില്‍ അന്തംവിട്ട് നില്‍ക്കുകയായിരുന്ന നാട്ടുകാരുടെ ഇടയിലേക്ക് ഇരച്ചുകയറിയ ആ അഞ്ജാതന്‍ നാട്ടുകാരില്‍ ഒരാളുടെ കരണത്ത് അടിച്ചു. ശേഷമാണ് എന്താണ് വിഷയം എന്ന് ആരായുന്നത്. പെണ്‍കുട്ടികളുടെ വിഷയമാണ് പോലീസിനെ വിളിച്ചിട്ടുണ്ട് എന്നൊക്കെ അറിഞ്ഞതോടെ അജ്ഞാതന്‍ വണ്ടിയുമെടുത്ത് സ്ഥലം വിട്ടു. അയാള്‍ ആരാണെന്നോ എവിടെ നിന്ന് വന്നു എങ്ങോട്ട് പോയി എന്നൊന്നും നാട്ടുകാര്‍ക്ക് അറിയില്ല.

 

ഇതിനിടെ പോലീസെത്തി പെണ്‍കുട്ടികളെ കണ്ടുപിടിച്ച് സ്റ്റേഷനിലെത്തിച്ചു. ഇവിടെയും നാട്ടുകാര്‍ക്ക് തന്നെ കിട്ടി 'പണി'. അതായത്, സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ വഴിയില്‍ വെച്ച് ഒരു നാട്ടുകാരന്‍ തന്നെ ഉപദ്രവിച്ചുവെന്നും ഇത് ചോദ്യം ചെയ്ത സുഹൃത്തുക്കളെ അടിച്ചെന്നും പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസിന് കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് മനസിലായതുകൊണ്ട് നാട്ടുകാര്‍ രക്ഷപ്പെട്ടു.

മാത്രമല്ല ഈ സംഭവം നടന്നതോടെ മറ്റ് ചില വിവരങ്ങള്‍ കൂടി പുറത്തുവന്നു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളിലൊരാള്‍ ഒരു പോക്‌സോ കേസിലെ പ്രതിയാണ്. പോലീസ് ഇതെല്ലാം ആ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും പിന്നീട് വീട്ടുകാരെ വിളിച്ചുവരുത്തി പെണ്‍കുട്ടികളെ പറഞ്ഞയക്കുകയും ചെയ്തു.

 

നാട്ടുകാരെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത് പോലീസിന്റെ പിടിയില്‍ ഇനിയും വീഴാതിരിക്കാനുള്ള തന്ത്രമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (11 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (15 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (22 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (27 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (37 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (43 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends