Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

യൂണിയന് പൂട്ടിട്ട് പിണറായി! കോടിയേരിയുടെ വാലിന് തീപിടിച്ചു... അമേരിക്കയ്ക്ക് പോകുന്നതിന് മുമ്പ് കൊടുത്തത് മുട്ടൻ പണി... ശത്രുവായി പാർട്ടിക്കാർ; കട്ടയ്ക്ക് കൂടി മരുമകനും

26 APRIL 2022 05:51 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ മാത്രമായി സിപിഎം ഒതുങ്ങുമ്പോൾ അതിന്റെ തലതൊട്ടപ്പനായി കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും. പക്ഷേ അദ്ദേഹത്തെ നേരേ ചൊവ്വേ ഭരിക്കാൻ അനുവദിക്കില്ല എന്ന വാശിയാണ് നേതാക്കളും അതുപോലെ അസ്സോസിയേഷനിലെ സർക്കാരുദ്യോഗസ്ഥരും.

ഇപ്പോൾ അവർക്കെതിരെ ഒരു തുറന്ന പോരിന് കളമൊരുങ്ങുകയാണ്. മര്യാദ എന്തെന്ന് അറിയാത്തവർക്ക് മര്യാദ പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുഖ്യൻ. ആരോഗ്യപരിശോധനകൾക്കും തുടർചികിത്സയ്ക്കുമായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ അവർക്കുള്ള യമണ്ടൻ പണി കൊടുത്താണ് വിമാനം കയറിയത്.

സെക്രട്ടേറിയറ്റിലെ വിരുതൻമാരെ പൊക്കാൻ ആണ് പിണറായി നേരിട്ട് കളത്തിലിറങ്ങിയിരിക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടേണ്ട സാഹചര്യം ഒഴിവാക്കാനാണ് പുതിയ ചില പരിഷ്കാരങ്ങൾ കൂടി അതൃപ്തിയും പൊട്ടിത്തെറിയും ഉണ്ടായിട്ട് പോലും അതൊന്നും വകവയ്ക്കാതെ മുന്നോട്ട് നീങ്ങുന്നത്. പണിയെടുക്കാതെ പണി കൊടുക്കാൻ മാത്രം അറിയാവുന്നവരാണ് ഇത്തവണ പെട്ടത്. വൈകിയെത്തിയാൽ ഇനി പോക്കറ്റ് കാലിയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

സെക്രട്ടേറിയറ്റിലെ യൂണിയൻകാർക്കാണ് പല കുരുട്ടു ബുദ്ധികൾ ഉള്ളതെന്ന് മനസിലാക്കിയ മുഖ്യമന്ത്രി കെ എസ് ഇ ബിയിലെന്നതു പോലെ സെക്രട്ടേറിയറ്റിനെയും രാഷ്ട്രീയ വിമുക്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിൻ്റെ ആദ്യപടിയാണ് സർക്കാർ ജീവനക്കാർക്കുള്ള കടിഞ്ഞാൺ എന്ന് മനസ്സിലാക്കാം.

പഞ്ചിംഗ് ഏർപ്പെടുത്തിയിട്ടും മുങ്ങുന്ന ജീവനക്കാരെ സീറ്റിൽ ഉറപ്പിച്ചിരുത്താൻ വേണ്ടി പുതിയ വിദ്യ അവതരിപ്പിക്കുകയാണ്. സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ഉത്തരവ്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ആണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിലൂടെ ജോലിക്ക് ഹാജരാകാൻ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സർക്കാരിന് പിടിക്കാനാകും.

സർവീസ് ആൻഡ് പേറോൾ അഡ്മിനിസ്‌ട്രേറ്റീവ് റെപോസിറ്ററി ഓഫ് കേരള എന്ന സംവിധാനമാണ് സ്പാർക്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും സ്പാർക് സംവിധാനം ലഭ്യമാണ്. ഇത് മുഖേനയാണ് ശമ്പളം വാങ്ങുന്നതും. ഇതോടുകൂടി ഉഡായിപ്പ് പരിപാടി ഇനി നടക്കില്ല എന്ന് സാരം! നിലവിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ളതും സ്പാർക്ക് മുഖേന ശമ്പളം വാങ്ങുന്നതുമായ മുഴുവൻ ഓഫീസുകളിലുമാണ് പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കുക.

നേരത്തെ തന്നെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പല ഓഫീസുകളും ഇതിന് തയ്യാറാകാതെ വന്നതോടെയാണ് നിലവിൽ ഉത്തരവിറക്കിയത്. മുഖ്യൻ മുഷ്ടി ചുരുട്ടിയപ്പോൾ അതിനു മുന്നിൽ പിടിച്ച് നിൽക്കാനാകാതെ വന്നിരിക്കുകയാണ് യൂണിയൻകാർക്കും. സംസ്ഥാന ധനകാര്യ വകുപ്പിന് കീഴിൽ ഇ-ഗവേണൻസിനായി കൊണ്ടുവന്ന സോഫ്റ്റ് വെയർ സംവിധാനമായ സ്പാർക്ക് 2007ലാണ് നിലവിൽ വന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും സേവനവും സംബന്ധിച്ച എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുക എന്നതായിരുന്നു സ്പാർക്കിന്റെ ലക്ഷ്യം.

ഇതോടൊപ്പം സെക്രട്ടേറിയറ്റിൽ 'അക്‌സസ് കൺട്രോൾ' സംവിധാനം ഏർപ്പെടുത്തുകയാണ്. മേയ് ആദ്യവാരത്തിൽ തുടങ്ങാനാണ് തീരുമാനം. മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ ആകെ വെടിപ്പാക്കാനുള്ള തീരുമാനത്തിലുറച്ചാണ് ഇതും നടപ്പിലാക്കുന്നത്. കൊച്ചി മെട്രോ സ്റ്റേഷനുകളിലുള്ളപോലെ കാർഡ് ഉരസിയാൽ മാത്രം തുറക്കുന്ന ഫ്ളാപ്പ് ബാരിയർ സംവിധാനമാണിത്. അകത്തേയ്ക്കായാലും പുറത്തേയ്ക്കായാലും കാർഡ് സ്വൈപ്പ് ചെയ്താലെ ഇത് തുറക്കൂ.

ആ സമയങ്ങളൊക്കെ രേഖപ്പെടുത്തും. അതിനാൽ ജീവനക്കാർ ഡ്യൂട്ടി സമയത്ത് എത്രത്തവണ പുറത്തിറങ്ങി എന്നത് കൃത്യമായി അറിയാനാവും. ഔദ്യോഗികാവശ്യത്തിനല്ലാതെ പുറത്തുപോകുന്നത് ഇതിലൂടെ കണ്ടെത്തി ആബ്സന്റ് മാർക്ക് ചെയ്യാനാവും. സ്‌പാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ 'മുങ്ങൽ വിദഗ്ദ്ധർക്ക്' ശമ്പളവും നഷ്ടമാകും. ഇതിൻ്റെ ചെലവ് 1.95 കോടി രൂപയാണ്.. കൊച്ചി മെട്രോയുടെ സഹായത്തോടെ കെൽട്രോണാണ് നടപ്പാക്കുന്നത്.

നിലവിൽ രാവിലെയും വൈകിട്ടും പഞ്ചിംഗ് നിർബന്ധമാണ്. ഇടയ്ക്കുള്ള സമയത്ത് പുറത്തുപോയാൽ രേഖപ്പെടുത്താൻ സംവിധാനമില്ല. ജീവനക്കാർക്ക് നിലവിലെ തിരിച്ചറിയൽ കാർഡു തന്നെ പുതിയ സംവിധാനത്തിലും ഉപയോഗിക്കാം. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ ഈ സംവിധാനമുണ്ട്. സോഫ്‌റ്റ്‌വെയറും തിരിച്ചറിയൽ കാർഡിലെ ബാർകോഡുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം.

ഇതിനൊപ്പം രണ്ടുമുതൽ നാലുവരെ ഫ്ളാപ്പ് ബാരിയറുകളും ഉണ്ടാകും. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ബാരിയറുകൾ ഒരുമിച്ച് തുറക്കുന്നതിന് മാസ്‌റ്റർ കൺട്രോൾ സംവിധാനവും നിലവിൽ വരും. എന്നാൽ ഇതിനോട് പൂർണമായ എതിർപ്പാമ് സർക്കാരുദ്യോ​ഗസ്ഥരിൽ പലരും കാണിക്കുന്നത്. കാരണം സർക്കാർ ജോലിയോടൊപ്പം പലതരം സൈഡ് ബിസിനസ് കൂടി കൊണ്ട് പൊയ്ക്കോണ്ടിരുന്നവർക്ക് ആകെ തിരിച്ചടിയാണ് ഇത്.

അതുകൊണ്ട് കെഎസ്ഇബിലേത് പോലെ ആരെങ്കിലും ഇടപെട്ട് വിഷയമാക്കണം എന്ന് പലരും മനസ്സിൽ ചിന്തിക്കുന്നുണ്ട്. ജോലി തെറിക്കുന്ന കാര്യമാതിനാൽ കൂടുതൽ സമ്മർദ്ദം ചെയുത്താനും ആകില്ല. നേരത്തേ പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് ഇതേ നിലപാട് തന്നെയാണ് ഉദ്യോ​ഗസ്ഥ തലത്തിൽ കൈക്കൊണ്ടിട്ടുണ്ടായിരുന്നത്.

ബാഹ്യശക്തികളുടെ നിയന്ത്രണത്തിന് അവസരം കൊടുക്കരുത്. ഞങ്ങളാരും അഹന്തയുടെ പ്രതീകങ്ങളും ആകരുത്. കേരളത്തിൽ ഒരാളും മറ്റൊരാളെ ഭയപ്പെട്ടു നിൽക്കില്ല. ഞങ്ങൾക്ക് തുടർഭരണമുണ്ട്, അതുകൊണ്ട് അടിച്ചു ശരിയാക്കും എന്ന വർത്തമാനമൊന്നും അനുവദിച്ചു കൊടുക്കില്ല എന്ന് സ്വന്തം പാർട്ടിക്കാരോട് തന്നെ അദ്ദേഹവും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

അതുകൊണ്ട് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ പാർട്ടി സെക്രട്ടറിയും മുഖ്യനും തമ്മിൽ കോർക്കാൻ ഇടയുണ്ടെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. അതേസമയം, കഴിഞ്ഞ ദിവസം പുലർച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവർ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മിനസോഡയിലെ മേയോ ക്ലിനിക്കിലാണ് ആരോഗ്യപരിശോധന. 

18 ദിവസത്തേക്കാണു യാത്ര. ആവശ്യമെങ്കിൽ കൂടുതൽ ദിവസം തുടരും. ഇതുവരെ മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല. 27നു ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. വിദേശത്തു പോകുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (11 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (15 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (22 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (27 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (37 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (43 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends